November 21, 2024
Scholarships

എം.ഇ.എ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

  • November 19, 2023
  • 1 min read
എം.ഇ.എ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
Share Now:

അമേരിക്കയിലെ മലയാളി എന്‍ജിനീയേഴ്സ് അസോസിയേഷന്‍ (MEA) നൽകുന്ന എം.ഇ.എ സ്കോളർഷിപ്പിന് എന്‍ജിനീയറിങ്/ ആര്‍ക്കിടെക്ചര്‍ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.ഡിസംബർ 8 ആണ് അവസാന തീയ്യതി.

യു .എസ് .എയിലെ എൻജിനീർമാരുടെ ഒരു കൂട്ടായ്മയാണ് എം.ഇ.എ. ഇന്ത്യയിലെ ദേശീയ അംഗീകൃത എഞ്ചിനീയറിംഗ് കോളേജ്/ യൂണിവേഴ്സിറ്റിയിലോ 4/5 വർഷത്തെ ബിരുദ കോഴ്‌സിന് എൻറോൾ ചെയ്തിട്ടുള്ള കേരളീയരായ വിദ്യാർത്ഥികൾക്ക് എം.ഇ.എ നൽകുന്ന ഈ സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പ്രതിവർഷം 600 ഡോളർ (ഏകദേശം 50000 രൂപയിൽ താഴെ) ആണ് സ്കോളർഷിപ് തുക. അക്കാദമിക് പ്രകടനം കണക്കിലെടുത്തായിരിക്കും തുക നൽകുക.

മാനദണ്ഡങ്ങൾ:

  • കുടുംബ വാർഷിക വരുമാനം പ്രതിവർഷം 1,50,000 രൂപയിൽ താഴെയായിരിക്കണം.
  • സർക്കാരിന്റെ കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിൽ 5000-ത്തിന് താഴെ റാങ്ക് ലഭിച്ചിരിക്കണം/ നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (NATA) യിൽ 110-ൽ കൂടുതൽ സ്കോർ (ബി. ആർച്ച് വിദ്യാർത്ഥികൾക്ക്) ലഭിച്ചിരിക്കണം.
  • പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ 85% ത്തിന് മുകളിൽ മാർക്ക് ഉണ്ടായിരിക്കണം.

അപേക്ഷിക്കാനുള്ള പ്രക്രിയകൾ :

  • സ്കോളർഷിപ്പ് അപേക്ഷയുടെ യോഗ്യതാ ആവശ്യകതകളും സ്കോളർഷിപ്പ് പുതുക്കൽ ആവശ്യകതകളും ശ്രദ്ധാപൂർവ്വം വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുക.ആവശ്യകതകൾ അറിയാൻ: https://meahouston.org/wp-content/uploads/2023/09/Information-for-Applicants_2023.pdf സന്ദർശിക്കുക.
  • ഓൺലൈൻ സ്കോളർഷിപ്പ് അപേക്ഷാ ഫോം പൂരിപ്പിക്കുക.അപേക്ഷാ ഫോം ലിങ്ക്
  • ആവശ്യമായ എല്ലാ രേഖകളും ഉണ്ടെന്ന് ഉറപ്പു വരുത്തുക.
  • സബ്ജക്ട് ലൈനിൽ നിങ്ങളുടെ പേര് ചേർത്ത് meahouston.2023scholarship@gmail.com എന്ന ഈ-മെയിലിലേക്ക് മെയിൽ ചെയ്യുക.

ഷോർട്ട്‌ലിസ്റ്റ് ചെയ്‌തുകഴിഞ്ഞാൽ, അപേക്ഷകർ പത്താം ക്ലാസിലോ പന്ത്രണ്ടാം ക്ലാസിലോ പഠിച്ച സ്‌കൂളിലെ പ്രിൻസിപ്പൽ/ ഹെഡ്മാസ്റ്റർ/ അധ്യാപകനിൽ നിന്നുള്ള ശുപാർശ കത്ത് സമർപ്പിക്കണം.

Summary: The Malayali Engineers Association (MEA) in the United States is offering the MEA Scholarship to financially assist deserving engineering students from Kerala. To be eligible, applicants must be enrolled in a four or five-year undergraduate engineering degree program at a nationally recognized engineering college in India. The scholarship award amounts to $600 per year, equivalent to approximately 50,000 rupees. The application deadline is December 8, 2023.

Share Now: