യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 15 നവംബർ 2024
നവംബർ 15, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
കാലിക്കറ്റിൽ പി.ജി. ഗ്രാജുവേഷൻ സെറിമണി 23-വരെ രജിസ്റ്റർ ചെയ്യാം
കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിൽ 2024 – ൽ ബിരുദാനന്തര ബിരുദം വിജയകരമാ യി പൂർത്തീകരിച്ചവർക്ക് ഗ്രാജുവേഷൻ സെറിമണി സംഘടിപ്പിക്കുന്നു. പ്രസ്തുത ചടങ്ങിന് ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയം നവംബർ 23 ന് വൈകീട്ട് അഞ്ചു മണി വരെ ലഭ്യമാകും.
രജിസ്ട്രേഷൻ പൂർത്തീകരിച്ചതിനു ശേഷം ലഭ്യമാകുന്ന പ്രിന്റ് ഔട്ട് സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ. https://www.uoc.ac.in/. Phone: 0494 2407200/2407267 / 2407239.
കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റാം
കാലിക്കറ്റ് സർവകലാശാലാ മലയാള – കേരള പഠനവകുപ്പിലെ (2019 പ്രവേശനം) എം.എ. മലയാളം, എം.ഫിൽ മലയാളം കോഴ്സുകൾ പൂർത്തിയാക്കി ഇതുവരെ കോഷൻ ഡെപ്പോസിറ്റ് കൈപറ്റിയിട്ടില്ലാത്തവർ നവംബർ 25 – നകം പഠനവകുപ്പിൽ നിന്നും കോഷൻ ഡെ പ്പോസിറ്റ് കൈപ്പറ്റേണ്ടതാണ്.
പരീക്ഷ മാറ്റി
ഒക്ടോബർ 11 – ന് നടത്താനിരുന്ന ഒന്നാം വർഷ (2000 മുതൽ 2011 വരെ പ്രവേശനം) ബി.എസ് സി. മെഡിക്കൽ മൈക്രോബയോളജി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയും വിദൂര വിഭാഗം അവസാന വർഷ (1996 മുതൽ 2007 വരെ പ്രവേ ശനം) എം.എ. ഹിസ്റ്ററി ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയും നവം ബർ 28-ന് നടത്തും. സമയം ഉച്ചയ്ക്ക് 1.30.
സൂക്ഷ്മപരിശോധനാഫലം
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എം.കോം. ഏപ്രിൽ 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
കേരള സർവകലാശാല
ഒന്നാം വർഷ എം.എഡ് പ്രവേശനം 2024: സംവരണ വിഭാഗങ്ങൾക്ക് രണ്ടാംഘട്ട സ്പോട്ട് അലോട്ട്മെന്റ്
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/എയ്ഡഡ്/ സ്വാശ്രയ കോളേജുകളിലെ ഒന്നാം വർഷ എം.എഡ് കോഴ്സിലേയ്ക്ക് രണ്ടാംഘട്ട സ്പോട്ട് അലോട്ട്മെന്റ് 2024 നവംബർ 16ന് കേരളസർവകലാശാല സെനറ്റ്ഹാൾ തിരുവനന്തപുരത്ത് വച്ച് നടത്തുന്നതാണ്.
എം.ജി സർവകലാശാല
പരീക്ഷക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റർ ബാച്ചർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് (2024 അഡ്മിഷൻ റെഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി പുതിയ സ്കീം) പരീക്ഷ ഡിസംബർ മൂന്നു മുതൽ നടക്കും. നവംബർ 18 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി നവംബർ 19 വരെയും സൂപ്പർ ഫൈനോടുകൂടി നവംബർ 20 വരെയും അപേക്ഷ സ്വീകരിക്കും.
മൂന്നാം സെമസ്റ്റർ എംഎ സിറിയക് (സിഎസ്എസ് 2013 അഡ്മിഷൻ റെഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷ ജനുവരി എഴിന് ആരംഭി ക്കും. നവംബർ 25 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി നവംബർ 27 വരെയും സൂപ്പർ ഫൈനോടുകൂടി നവംബർ 29 വരെയും അപേക്ഷ സ്വീകരിക്കും
പരീക്ഷാ ഫലം
നാലാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേഡ് ബി.ബിഎ എൽഎൽബി (ഓണേഴ്സ് (2021 അഡ്മിഷൻ റെഗുലർ, 2018 മുതൽ 2020 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പഞ്ചവ ത്സര ഇന്റഗ്രേഡ് ഡബിൾ ഡിഗ്രി ബിബിഎ എൽഎൽബി (ഓണേഴ്സ് 2016, 2017 അഡ്മിഷനുകൾ സപ്ലിമെന്ററി, 2015 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2014 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2013 അഡ്മിഷൻ അവസാന മെഴ്സി ചാൻസ് ഏപ്രിൽ 2024) പര ക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധന യ്ക്കും നിശ്ചിത ഫിസ് അടച്ച് നവംബർ 28 വരെ ഓൺലൈനിൽ അപേക്ഷിക്കാം. വിശദ വിവരങ്ങൾ studentportal.mgu.ac.in എന്ന ലിങ്കിൽ.
പഞ്ചവത്സര ഇന്റഗ്രേഡ് ബികോം എൽഎൽബി നാലാം സെമസ്റ്റർ (ഓണേഴ്സ്) (2021 അഡ്മിഷൻ റെഗുലർ, 2018 മുതൽ 2020 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പഞ്ചവ ത്സര ഇന്റഗ്രേഡ് ഡബിൾ ഡിഗ്രി ബികോം എൽഎൽബി (ഓണേഴ്സ് 2016, 2017 അഡ്മിഷനുകൾ സപ്ലിമെന്ററി, 2015 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ് ഏപ്രിൽ 2024) പ രീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധന യ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബർ 28 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേഡ് ബിഎ എൽഎൽബി (2015 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2014 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2012, 2013 അഡ്മിഷനുകൾ അവസാന മെഴ്സി ചാൻസ് ഏപ്രിൽ 2024) പരീക്ഷകളുടെ ഫലം പ്രസി ദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അ ടച്ച് നവംബർ 28 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ പിജിസിഎസ്എസ് മാസ്റ്റർ ഓഫ് സയൻസ് ഇൻ ഇലക്ട്രോണിക്സ് (2023 അഡ്മിഷൻ റെഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഏപ്രിൽ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് നവംബർ 28 വരെ സമർപ്പിക്കാം. വിശദ വിവരങ്ങൾ studentportal.mgu.ac.in എന്ന ലിങ്കിൽ.
ആറാം സെമസ്റ്റർ സിബിസിഎസ്എസ് ബികോം (മോഡൽ 1,2,3 – 2013 മുതൽ 2016 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ജനുവരി 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് നവംബർ 28 വരെ സമർപ്പിക്കാം.
പരീക്ഷാ തീയതി
മൂന്നാം സെമസ്റ്റർ എംകോം, എംഎസ്സി, എംഎ, എംഎസ്ഡബ്ല്യു, എംഎഎംസി, എംടിടിഎം (സിഎസ്എസ് 2023 അഡ്മിഷൻ റെഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്), മൂന്നാം സെമസ്റ്റർ എംഎൽഐഎസി (2023 അഡ്മിഷൻ റെഗുലർ, 2020 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഒക്ടോബർ 2024) പരീക്ഷകൾ ഡിസംബർ മൂന്ന് മുതൽ ആരംഭിക്കും.
Follow our WhatsApp Channel for instant updates: Join Here




