Events

സ്കൂൾ വിദ്യാർത്ഥികൾക്ക് കാലിക്കറ്റ് സർവകലാശാലയിൽ ദ്വിദിന ശാസ്ത്ര പഠന ക്യാമ്പ്

  • April 29, 2024
  • 1 min read
സ്കൂൾ വിദ്യാർത്ഥികൾക്ക് കാലിക്കറ്റ് സർവകലാശാലയിൽ ദ്വിദിന ശാസ്ത്ര പഠന ക്യാമ്പ്
Share Now:

കാലിക്കറ്റ് സർവകലാശാല ഫിസിക്സ് പഠനവകുപ്പ് സ്കൂൾ വിദ്യാർത്ഥികൾക്ക് ദ്വിദിന ശാസ്ത്ര പഠന ക്യാമ്പ് നടത്തുന്നു. ഏപ്രിൽ 29നു തുടങ്ങുന്ന ക്യാമ്പ് 5 ബാച്ചുകളിലായി നടത്തി മെയ് അവസാനവാരം അവസാനിക്കും.

ഇലക്ട്രോണിക്സ്, മൈക്രോകൺട്രോളർ ഉപയോടപ്പെടുത്തി ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുക, വിഷ്വൽ കോഡിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ ഉപയോഗപ്പെടുത്തി പ്രൊജക്‌റ്റുകൾ തയ്യാറാക്കാൻ കുട്ടികളെ പര്യാപ്തമാക്കുക എന്നിവ ക്യാമ്പിന്റെ ലക്ഷ്യങ്ങളാണ്. സർവകലാശാല ആര്യഭട്ട ഹാളിലും, FABLAB ലും വെച്ച് ഏപ്രിൽ – മെയ് മാസങ്ങളിൽ നടത്തുന്ന ക്യാമ്പിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.

യോഗ്യത

7 മുതൽ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ വർക്ക്ഷോപ്പിൽ, ഒരു ബാച്ചിൽ 45 വിദ്യാർത്ഥികളെ ഉൾക്കൊള്ളിക്കും.

തീയ്യതി

ഏപ്രിൽ 29, 2024 മുതൽ ഷെഡ്യൂൾ ചെയ്ത പ്രോഗ്രാമിൽ അടുത്ത ബാച്ച്(ബാച്ച്-3) മെയ് 10 മുതൽ 12 വരെ , രാവിലെ 9:30 മുതൽ വൈകുന്നേരം 4:30 വരെ നടക്കും . ഈ ദ്വിദിന ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഒന്നാം ദിവസം ടാസ്ക്കുകൾ നൽകും; അത് അടുത്ത ദിവസം പൂർത്തിയാക്കി സബ്മിറ്റ് ചെയ്യണം.

  • വിദ്യാർത്ഥികൾക്ക് താമസ, ഉച്ച ഭക്ഷണം എന്നിവ ഉണ്ടായിരിക്കുന്നതല്ല.
  • എല്ലാ സെഷനുകളും കോഴിക്കോട് തേഞ്ഞിപ്പാലം യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ് ക്യാമ്പസിൽ നടക്കും.
  • 200 രൂപയാണ് രേജിസ്ട്രഷൻ ഫീസ്.

കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യാനും വെബ്സൈറ്റ് സന്ദർശിക്കുക. Website: http://sites.google.com/uoc.ac.in/from-blocks-to-bots

Share Now: