June 23, 2026
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 20 നവംബർ 2024

  • November 20, 2024
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 20 നവംബർ 2024

നവംബർ 20, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

സോഷ്യൽ സർവീസ് പ്രോഗ്രാം | മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് : ഡിസംബർ 16 വരെ അപ്ലോഡ് ചെയ്യാം

കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആന്റ് ഓൺലൈൻ എഡ്യൂക്കേഷ നു കീഴിൽ 2022 – ൽ പ്രവേശനം നേടിയ ബി.എ., ബി.കോം., ബി.ബി.എ. വിദ്യാർഥികൾ കോഴ്സ് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സമർപ്പിക്കേണ്ട കാലിക്കറ്റ് സർവകലാശാലാ സോഷ്യൽ സർവീസ് പ്രോഗ്രാം (CUSSP) സർട്ടിഫിക്കറ്റ് | മെഡിക്കൽ ബോർഡ് സർട്ടിഫിക്ക റ്റ് എന്നിവ സ്റ്റുഡന്റസ് പോർട്ടലിൽ അപ്ലോഡ് ചെയ്യേണ്ട അവസാന തീയതി ഡിസംബർ 16 വരെ നീട്ടി. ഫോൺ : 0494 2407356, 0494 2400288.


എൻ.എസ്.എസ്. ഗ്രേസ് മാർക്ക്

അഫിലിയേറ്റഡ് കോളേജുകളിലെ ( CBCSS – UG – 2022 പ്രവേശനം ) എൻ.എസ്.എസ്. വോളന്റിയർമാരിൽ ഗ്രേസ് മാർക്കിന് അർഹരായവർക്ക് സ്റ്റുഡന്റസ് പോർട്ടലിലെ ഗ്രേസ് മാർക്ക് മാനേജ്മന്റ് സിസ്റ്റം വഴി ഓൺലൈനായി ഗ്രേസ്മാർക്കിന് അപേക്ഷിക്കാനുള്ള സൗകര്യം നവംബർ 25 മുതൽ ലഭ്യമാകും. അവസാന തീയതി ഡിസംബർ ആറ്.



പരീക്ഷാ അപേക്ഷ

പി.ജി. ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആന്റ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ അറബിക് (ഫുൾ ടൈം റഗുലർ), പി.ജി. ഡിപ്ലോമ ഇൻ കോമേഴ്സ് ആന്റ് മാനേജ്മന്റ് ഇൻ അറബി ക് (പാർട്ട് ടൈം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സ്പോക്കൺ അറബിക് – മാർച്ച് 2024 (2023 പ്രവേശനം) പരീക്ഷകൾക്ക് പിഴ കൂടാതെ ഡിസംബർ രണ്ട് വരെയും 190/- രൂപ പിഴയോ ടെ നാല് വരെയും ഓൺലൈനായി അപേക്ഷിക്കാം.


പരീക്ഷാഫലം

2003 – 2004 അധ്യയന വർഷം മുതൽ പ്രവേശനം നേടിയ ബി.കോം. വിദ്യാർഥികളുടെ (ആൽഫാ ന്യൂമെറിക്കൽ രജിസ്റ്റർ നമ്പർ മാത്രം) പാർട്ട് III സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം.



സൂക്ഷ്മപരിശോധനാഫലം

രണ്ടാം സെമസ്റ്റർ എം.എഡ്. ജൂലൈ 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.


പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്നോളജി, എം.എ. മലയാളം, എം.എ. മലയാളം വിത് ജേണലിസം ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ് ഏപ്രിൽ 2023, ഏപ്രി ൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.



കേരള സർവകലാശാല

പരീക്ഷ വിജ്ഞാപനം

കേരളസർവകലാശാല 2024 ഡിസംബറിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ ബി.എഡ്. (2019 സ്കീം – റെഗുലർ – 2024 അഡ്മിഷൻ, സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് – 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2021, 2022 അഡ്മിഷൻ) ഡിഗ്രി പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

കേരളസർവകലാശാലയുടെ ആറാം സെമസ്റ്റർ ബി.ടെക്. പാർട്ട്ടൈം റീസ്ട്രക്ചർഡ് കോഴ്സ് (2008 സ്കീം – സപ്ലിമെന്ററി/മേഴ്സി ചാൻസ്) നവംബർ 2024 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ www.keralauniversity.ac.in


ടൈംടേബിൾ

കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ഒക്ടോബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷൻ പരീക്ഷയുടെ ഡെസെർട്ടേഷൻ വൈവ (PADCO13P)/കോംപ്രിഹെൻസീവ് വൈവ (PADC014) പരീക്ഷയുടെ വിശദമായ ടൈംടേബിൾ www.keralauniversity.ac.in വെബ്‌സൈറ്റിൽ.



അപേക്ഷ ക്ഷണിക്കുന്നു

കേരളസർവകലാശാല ഹിന്ദി പഠന വകുപ്പ് നടത്തുന്ന “പി.ജി. ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ, അഡ്മിനിസ്ട്രേറ്റീവ് ഡ്രാഫ്റ്റിംഗ് & റിപ്പോർട്ടിംഗ് ഇൻ ഹിന്ദി പാർട്ട്ടൈം കോഴ്സിലേക്ക് 2024 അഡ്മിഷന് വേണ്ടി അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: ഹിന്ദി ഒരു വിഷയമായി പഠിച്ച് ഏതെങ്കിലും വിഷയത്തിൽ ബിരുദം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2024 ഡിസംബർ 18. ഫോൺ: 9446183785, 8590208673, 0474-2308649. ഇ-മെയിൽ: hindi@keralauniversity.ac.in. വിശദവിവരങ്ങൾ കേരളസർവകലാശാല വെബ്സൈറ്റിൽ.


സൂക്ഷ്മപരിശോധന

കേരളസർവകലാശാല 2024 ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച് തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2024 നവംബർ 21, 22, 23 തീയതികളിൽ റീവാല്യുവേഷൻ EJ വിഭാഗത്തിൽ എത്തിച്ചേരേണ്ടതാണ്.



എം.ജി സർവകലാശാല

പരീക്ഷാ കേന്ദ്രം അനുവദിച്ചു

വംബർ 22 ന് ആരംഭിക്കുന്ന വന് രജിസ്ട്രേഷൻ ഒന്നും രണ്ടും സെമസ്റ്റർ എംഎ, എംഎസ്സി, എംകോം, (2018 അഡ്മിഷൻ സപ്ലിമെന്ററി, 2016, 2017 അഡ്മിഷനുകൾ ആദ്യ മെഴ്സി ചാൻസ്, 2015 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2014 അഡ്മിഷൻ അവസാന മെഴ്സി ചാൻസ്) പരീക്ഷയ്ക്ക് കേന്ദ്രങ്ങൾ അനുവദിച്ചു. വിശദ വിവരങ്ങൾ വെബ് സൈനിൽ.

വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത സെൻററിൽ നിന്നും ഹാൾ ടിക്കറ്റ് വാങ്ങി അനുവദിച്ചിരിക്കുന്ന കോളേജിൽ പരീക്ഷയ്ക്ക് ഹാജരാകണം.


പരീക്ഷാ തീയതി

മൂന്നാം സെമസ്റ്റർ എംബിഎ (2023 അഡ്മിഷൻ റെഗുലർ, 2021, 2022 അഡ്മിഷനുകൾ സപ്ലിമെന്ററി, 2019, 2020 അഡ്മിഷനുകൾ ആദ്യ മെഴ്സി ചാൻസ്) പരീക്ഷകൾ ഡിസംബർ രണ്ട് മുതൽ നടക്കും.



പരീക്ഷക്ക് അപേക്ഷിക്കാം

മൂന്നാം സെമസ്റ്റർ എംപിഇഎസ് (ദ്വിവൽസര പ്രോഗ്രാം 2023 അഡ്മിഷൻ റെഗുലർ, 2021, 2022 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ ആറു മുതൽ നടക്കും. നവംബർ 23 വരെ ഫൈനില്ലാതെയും ഫൈനോടുകൂടി നവംബർ 25 വരെയും സൂപ്പർ ഫൈനോടുകൂടി നവംബർ 26 വരെയും അപേക്ഷ സ്വീകരിക്കും.

രണ്ടാം സെമസ്റ്റർ ബിപിഇഎസ് (നാല് വർഷ ഇന്റഗ്രേഡ് പ്രോഗ്രാം-2023 അഡ്മിഷൻ റെഗുലർ, 2016 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകൾ ഡിസംബർ മൂന്ന് മുതൽ നടക്കും. നവംബർ 23 വരെ ഫൈനില്ലാതെയും ഫൈനോടുകൂടി നവംബർ 25 വരെയും സൂപ്പർ ഫൈനോടുകൂടി നവംബർ 26 വരെയും അപേക്ഷ സ്വീകരിക്കും.

അഫിലിയേഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എൽഎൽഎം (2023 അഡ്മിഷൻ റെഗുലർ, 2021, 2022 അഡ്മിഷനുകൾ സപ്ലിമെന്ററി, 2020 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2018 അഡ്മിഷൻ രണ്ടാം മെഴ്സ് ചാൻസ്, 2018 അഡ്മിഷൻ അവസാന മെഴ്സി ചാൻസ്) പരീക്ഷകൾക്ക് നവംബർ 25 വരെ ഫൈനില്ലാതെയും ഫൈനോടുകൂടി നവംബർ 26 വരെയും സൂപ്പർ ഫൈനോടുകൂടി നവംബർ 27 വരെയും അപേക്ഷ സ്വീകരിക്കും.


പ്രാക്ടിക്കൽ

ആറാം സെമസ്റ്റർ ഇന്റഗ്രേഡ് എംഎസ്സി ഇൻ ബേസിക്ക് സയൻസ് ഫിസിക്സ് (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെന്റ്റി ഓഗസ്റ്റ് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 25 മുതൽ 28 വരെ പെരുമ്പാവൂർ, മാർത്തോമാ കോളേജ് ഫോർ വിമെനിൽ നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ .



കണ്ണൂർ സർവകലാശാല

പ്രായോഗിക പരീക്ഷകൾ

അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ് സി. ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിങ് (ഒക്ടോബർ 2024) പ്രായോഗിക പരീക്ഷകൾ , 2024 നവംബർ 25, 26 എന്നീ തീയതികളിലായി രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയും ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ് സി. കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിങ് (ഒക്ടോബർ 2024)പ്രായോഗിക പരീക്ഷകൾ അതേ തീയതികളിൽ ഉച്ചയ്ക്ക് ശേഷം 1.30 മുതൽ 4.30 വരെയും കാഞ്ഞങ്ങാട് നെഹ്റു ആര്ട്സ് & സയന്സ് കോളേജിൽ വച്ച് നടത്തുന്നതാണ്.

ഒന്നാം സെമസ്റ്റർ ബി എസ് സി കോസ്റ്റം ആന്ഡ് ഫാഷൻ ഡിസൈനിംഗ് (സപ്ലിമെന്ററി), നവംബർ 2024 പ്രായോഗിക പരീക്ഷ 2024 നവംബര് 21 ന് തോട്ടട കോളേജ് ഫോർ കോസ്റ്റ്യൂം ആന്ഡ് ഫാഷൻ ഡിസൈനിങ്ങിൽ വച്ച് നടത്തുന്നതാണ് . ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രെജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.

പരീക്ഷാ വിജ്ഞാപനം

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും (കാസർഗോഡ് , ധര്മശാല സെന്ററുകൾ ഒഴികെ ) ഒന്നാം സെമസ്റ്റർ ബി എഡ് (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) നവംബർ 2024 പരീക്ഷകൾക്ക് 20.11.2024 മുതൽ 26.11.2024 വരെ പിഴയില്ലാതെയും 28.11.2024 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം .പരീക്ഷാ വിജ്ഞാപനം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.



പരീക്ഷാഫലം

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദം ( റെഗുലർ / സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് മേഴ്സി ചാൻസ് ) ഏപ്രിൽ 2024 പരീക്ഷാ ഫലം സർവ്വകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

പുനഃപരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള ഓൺലൈൻ അപേക്ഷകൾ 30.11.2024 ന് വൈകുന്നേരം 5 മണി വരെ സ്വീകരിക്കുന്നതാണ്.


Follow our WhatsApp Channel for instant updates: Join Here

Leave a Reply

Your email address will not be published. Required fields are marked *