Explore

പ്രായോഗികമായി പഠിക്കാം; പരിചയപ്പെടാം ചില B. Voc കോഴ്സുകൾ

  • April 14, 2024
  • 2 min read
പ്രായോഗികമായി പഠിക്കാം; പരിചയപ്പെടാം ചില B. Voc കോഴ്സുകൾ
Share Now:

ചില പ്രത്യേക വ്യവസായങ്ങൾക്കും തൊഴിൽ മേഖലകളിലും വേണ്ട സ്‌കിൽ അടിസ്ഥാനത്തിൽ വിദ്യാഭ്യാസവും പരിശീലനവും നൽക്കുന്ന കോഴ്സുകളാണ് B. Voc ( ബാച്ച്ലർ ഓഫ് വൊക്കേഷണൽ ) കോഴ്സുകൾ. പരമ്പരാഗത ബിരുദ കോഴ്സുകളെ പോലെയല്ല മറിച്ച് കുറഞ്ഞ കാലാവധിയിൽ വിദ്യാർത്ഥികളെ ഹോസ്പിറ്റാലിറ്റി, ടൂറിസം, ഹെൽത്ത്കെയർ, ഇൻഫർമേഷൻ ടെക്നോളജി എന്നിങ്ങനെയുള്ള മേഖലകളിൽ പ്രായോഗികമായ കഴിവുള്ളവരാക്കി മാറ്റാനാണ് ഈ കോഴ്സുകൾ ലക്ഷ്യം വെയ്ക്കുന്നത്. കാലിക്കറ്റ് സർവകലാശാലയുടെ കീഴിൽ വരുന്ന വിവിധ B. Voc കോഴ്സുകളെ നമുക്ക് പരിചയപ്പെടാം.

B. Voc കോഴ്സുകൾ

  • സയൻസ്
    • B. Voc Agriculture സയൻസ് വിഭാഗം B. Voc കോഴ്സുകളിൽ വരുന്ന ഒന്നാണിത്. ഈ കോഴ്സ് വിദ്യാർഥികൾക്ക് കൃഷി മേഖലകളിൽ പ്രായോഗിക കഴിവുകളും അറിവും നൽകുന്നു. ക്രോപ്പ് പ്രൊഡക്ഷൻ, സ്പിൽ സയൻസ്, പേസ്റ് മാനേജ്മെൻ്റ്, അഗ്രികൾച്ചർ ഇക്കണോമിക്സ്, അഗ്രികൾച്ചർ എൻജിനീയറിങ്, ഹോർട്ടികൾച്ചർ, അനിമൽ ഹസ്ബാൻഡറി, ഫാം മാനേജ്മെൻ്റ്, എന്നിങ്ങനെയുള്ള വിഷയങ്ങളാണ് ഇതിൽ വരുന്നത്.
    • B. Voc Diary Science & Technology സയൻസ് വിഭാഗം B. Voc കോഴ്സുകളിൽ വരുന്ന ഒന്നാണിത്. ഈ കോഴ്സ് ഡയറി സയൻസെൻ്റെ വിവിധ വശങ്ങളായ മിൽക്ക് പ്രൊഡക്ഷൻ, പ്രോസസിങ്, പ്രസർവേഷൻ, ക്വാളിറ്റി കൺട്രോൾ, ഡയറി പ്രൊഡക്ഷൻ ഡെവലപ്മെൻ്റ് എന്നിവയെല്ലാം ഉൾക്കൊള്ളുന്നുണ്ട്. കോഴ്സ് കരിക്കുലത്തിൽ ഡയറി കെമിസ്ട്രി & മൈക്രോബയോളജി, ഡയറി പ്രോസസിങ് ടെക്നോളജി, ഡയറി എൻജിനീയറിങ്, ഡയറി ക്വാളിറ്റി ഉറപ്പുവരുത്തൽ, ഡയറി പ്രോഡക്ട് ഡെവലപ്മെൻ്റ്, ഡയറി ബിസിനസ്സ് മാനേജ്മെൻ്റ് ഇവയെല്ലാം അടങ്ങിയിട്ടുണ്ട്.
    • B. Voc Fashion Designing സയൻസ് വിഭാഗം B. Voc കോഴ്സുകളിൽ വരുന്ന ഒന്നാണിത്. ഫാഷൻ ഡിസൈനിംഗ് രംഗത്തുള്ള വിവിധ വശങ്ങളായ ഗാർമൻറ് കൺസ്ട്രക്ഷൻ, ടെക്സ്റ്റൈൽ സെലക്ഷൻ, ഫാഷൻ ഇല്ലുസ്ട്രെഷൻ, പാറ്റേൺ മേക്കിംഗ്, ഫാഷൻ മാർക്കറ്റിംഗ് എന്നിവയെല്ലാം ഇത് ഉൾക്കൊള്ളുന്നുണ്ട്. ഈ കോഴ്സ് ഫാഷൻ മേഖലയിൽ സംരംഭകത്വ കഴിവുകൾ വിദ്യാർത്ഥികളിൽ വികസിപ്പിച്ചെടുക്കാൻ സഹായിക്കുന്നു.
    • B. Voc Web Technology സയൻസ് വിഭാഗം B. Voc കോഴ്സുകളിൽ വരുന്ന ഒന്നാണിത്. വെബ് ഡെവലപ്മെൻ്റും അനുബന്ധിത മേഖലകളിലും ജോലി സാധ്യതകൾ മുന്നോട്ട് വെയ്ക്കുന്ന ഒരു കോഴ്സാണിത്. HTML, CSS, JAVA SCRIPT, PHP എന്നീ പ്രോഗ്രാമിങ് ഭാഷകളിലെ ഫണ്ടമെൻ്റലുകൾ, വെബ് ഡെവലപ്മെൻ്റ് ഫ്രെയിംവർക്ക്, ഡാറ്റാ ബേസ് മാനേജ്മെൻ്റ് സിസ്റ്റം, സ്ക്രിപ്റ്റ് ഭാഷകൾ, മൊബൈൽ അപ്ലിക്കേഷൻ ഡെവലപ്മെൻ്റ്, വെബ് സെക്യൂരിറ്റി, എത്തിക്കൽ ഹാക്കിങ്, പ്രോജക്ട് മാനേജ്മെൻ്റ്, സോഫ്റ്റ്‌ സ്‌കിൽസ് പോലുള്ള വിഷയങ്ങളാണ് ഈ കോഴ്സിനു കീഴിൽ പഠിക്കുന്നത്.
    • B. Voc Mathematics & Artificial Intelligence സയൻസ് വിഭാഗം B. Voc കോഴ്സുകളിൽ വരുന്ന ഒന്നാണിത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ പ്രായോഗിക കഴിവുകളുടെയും ഗണിതശാസ്ത്ര തത്വങ്ങളുടെയും സംയോജനമാണ് ഈ കോഴ്സ്. മാത്തമാറ്റിക്കൽ ഫൗണ്ടേഷൻ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഫണ്ടമെൻ്റൽസ്, പ്രോഗ്രാമിങ് സ്‌കിൽസ് , സ്പെഷ്യലൈസ്ഡ് ഇലക്ടീവ്സ്, പ്രാക്ടിക്കൽ പ്രൊജക്റ്റ്, ഇൻ്റേൺഷിപ്പ്, സോഫ്റ്റ്‌ സ്‌കിൽ ഡെവലപ്മെൻ്റ്, എന്നിവയാണ് ഇതിലുള്ളത്.
  • ജേർണലിസം
    • B. Voc Programme in Multi-media ജേർണലിസം വിഭാഗം B. Voc കോഴ്സുകളിൽ വരുന്ന ഒന്നാണിത്. മൾട്ടിമീഡിയയുടെ വിവിധ വശങ്ങളായ ഗ്രാഫിക് ഡിസൈനിംഗ്, അനിമേഷൻ, വെബ് ഡെവലപ്മെൻ്റ്, വീഡിയോ എഡിറ്റിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, എന്നീ വിഷയങ്ങളിൽ വിദ്യാർത്ഥികളെ പ്രായോഗികമായ വിദ്യാഭ്യാസം ഈ കോഴ്സ് നൽകുന്നു. മൾട്ടിമീഡിയ പ്രൊഡക്ഷനിൽ ഉപയോഗിച്ച് വരുന്ന വിവിധ അപ്ലിക്കേഷനുകൾ, ഡിസൈൻ പ്രിൻസിപ്പൾസ്, കഥ പറയുന്ന ശൈലി, പ്രോജക്ട് മാനേജ്മെൻ്റ് സ്കിൽസ് എന്നിവയെല്ലാം ഇത്തരം കോഴ്‌സുകളിലൂടെ വിദ്യാർഥികൾക്ക് പഠിക്കാൻ സാധിക്കുന്നു.
    • B. Voc Programme in Digital Film Production ജേർണലിസം വിഭാഗം B. Voc കോഴ്സുകളിൽ വരുന്ന ഒന്നാണിത്. ഡിജിറ്റൽ ഫിലിം മേഖലയിൽ നിരവധി തൊഴിൽ സധിതകൾ ചൂണ്ടിക്കാണിക്കുന്ന ഒരു കോഴ്സാണിത്. ഡിജിറ്റൽ ഫിലിം മേക്കിംഗ് വിദ്യകൾ, ടെക്നോളജിക്കൽ സ്കിൽസ്, സ്റ്റോറി ബോർഡിംഗ് & സ്ക്രിപ്റ്റ് റൈറ്റിങ്, പ്രൊഡക്ഷൻ മാനേജ്മെൻ്റ്, പോസ്റ്റ്‌ പ്രൊഡക്ഷൻ, എന്നിവയെല്ലാം ഈ കോഴ്സ് ഉൾക്കൊള്ളുന്നുണ്ട്.
  • കോമേഴ്സ് & മാനേജ്മെൻ്റ് സ്റ്റഡീസ്
    • B. Voc Tourism and Hospitality Management കോമേഴ്സ് വിഭാഗം B. Voc കോഴ്സുകളിൽ വരുന്ന ഒന്നാണിത്. ടൂറിസം മാനേജ്മെൻ്റ്, ഹോസ്പിറ്റാലിറ്റി മാനേജ്മെൻ്റ്, കസ്റ്റമർ സർവീസ്, കമ്യൂണിക്കേഷൻ സ്‌കിൽസ്, ഇൻഡസ്ട്രി ഇൻ്റേൺഷിപ്പ് എന്നിങ്ങനെയുള്ള മേഖലകളിൽ വിദ്യാർത്ഥികളെ പ്രായോഗികമായ കഴിവുള്ളവരാക്കി മാറ്റുകയാണ് ഈ കോഴ്സ് ചെയ്യുന്നത്. ഹോട്ടലുകൾ, റിസോർട്ടുകൾ, റസ്റ്റോറൻ്റുകൾ, എന്നിങ്ങനെയുള്ള സ്ഥാപനങ്ങളുടെ മാനെജ്മെൻ്റും ഓപ്പറേഷൻസും, ടൂറിസം മാർക്കറ്റിംഗ്, പ്ലാനിംഗ്, എന്നിവയെല്ലാം ഈ കോഴ്സ് വഴി പഠിക്കാൻ സാധിക്കും.
    • B. Voc Logistics Management കോമേഴ്സ് വിഭാഗം B. Voc കോഴ്സുകളിൽ വരുന്ന ഒന്നാണിത്. ലോജിസ്റ്റിക്സ് മാനേജ്മെൻ്റിൻ്റെ വിവിധ വിശങ്ങളായ ട്രാൻസ്പോർട്ടെഷൻ, ഇൻവെൻ്റ്ററി മാനേജ്മെൻ്റ്, വെയറ്ഹൗസിങ്, വിതരണവും സമ്പരണവും എന്നിവയെല്ലാം ഈ കോഴ്സിൽ ഉൾക്കൊള്ളുന്നുണ്ട്. മന്യുഫാച്ചറിങ്, റീട്ടെയിൽ, e- കോമേഴ്സ്, ട്രാൻസ്പോർട്ടെഷൻ, കൺസൾട്ടിംഗ് എന്നീ മേഖലകളിൽ തൊഴിൽ സാധ്യത തുറന്നു തരുന്ന ഒരു കോഴ്സാണിത്.
    • B. Voc Hotel Management കോമേഴ്സ് വിഭാഗം B. Voc കോഴ്സുകളിൽ വരുന്ന ഒന്നാണിത്. ഹോസ്പിറ്റാലിറ്റി മാനേജ്മെൻ്റ്, ഫുഡ് ആൻഡ് ബീവറേജ് മാനേജ്മെൻ്റ്, അക്കമോഡേഷൻ മാനേജ്മെൻ്റ്, ഇവൻ്റ് മാനേജ്മെൻ്റ്, ടൂറിസം മാനേജ്മെൻ്റ്, ബിസിനസ്സ് മാനേജ്മെൻ്റ് എന്നിങ്ങനെയുള്ള മേഖലകളിൽ തൊഴിൽ അവസരങ്ങൾ കൊടുക്കുന്ന ഒരു കോഴ്‌സാണിത്. ഇത്തരം കോഴ്സുകൾ ഹോട്ടലുകളിലും മറ്റു സ്ഥാപനങ്ങളിലും ഇൻ്റേൺഷിപ്പുകൾ വഴി വിദ്യാർത്ഥികളെ പ്രായോഗികമായ കഴിവുള്ളവരാക്കി മാറ്റുന്നു.

മറ്റു ചില B. Voc കോഴ്സുകൾ

  • B. Voc Data Science
  • B. Voc Pharmaceutical Chemistry
  • B. Voc Gemology
  • B. Voc Jewellery Designing
  • B. Voc Auto Electrical and Electronics
  • B. Voc Software Development
  • B. Voc Software Technology
  • B. Voc Forensic Science
  • B. Voc Nursery & Ornamental Fish Farming
  • B. Voc Food Processing Technology
  • B. Voc Information Technology
  • B. Voc Applied Microbiology & Forensic Science
  • B. Voc Fish Processing Technology
  • B. Voc Optometry & Ophthalmological Techniques
  • B. Voc Food Technology (Food processing and Safety Management)
  • B. Voc Food Science
  • B. Voc Fashion Technology
  • B. Voc Applied Biotechnology
  • B. Voc Dairy Science and Technology
  • B. Voc Food and Nutrition
  • B. Voc Data Science and Analytics
  • B. Voc Food Processing and Quality Management
  • B. Voc Programme in Broadcasting and Journalism
  • B. Voc Accounting and Taxation
  • B. Voc-Banking Finance Service and Insurance
  • B. Voc Retail Management
  • B. Voc Professional Accounting and Taxation

യോഗ്യത

  • സയൻസ്:
    • കേരളാ സ്റ്റേറ്റ് ബോർഡ് ഓഫ് ഹയർ സെക്കൻഡറി എക്സാമിനേഷൻ്റെ HSE അല്ലെങ്കിൽ തുല്യമായി അംഗീങ്കരിച്ച മറ്റേതെങ്കിലും പരീക്ഷ പാസ്സായിരിക്കണം.
    • പ്ലസ്ടു പഠനത്തിൽ ഏതെങ്കിലും ഒരു സയൻസ് വിഷയം കോഴ്‌സെൻ്റെ ആവശ്യത്തിന് അനുസരിച്ച് ഉണ്ടായിരിക്കണം ( നിർബന്ധമല്ല പക്ഷെ മുൻഗണന ലഭിക്കും).
    • പ്ലസ്ടുവിൽ കുറഞ്ഞത് 45% മാർക്ക് ഉണ്ടായിരിക്കണം.
  • ജേർണലിസം:
    • കേരളാ സ്റ്റേറ്റ് ബോർഡ് ഓഫ് ഹയർ സെക്കൻഡറി എക്സാമിനേഷൻ്റെ HSE അല്ലെങ്കിൽ തുല്യമായി അംഗീങ്കരിച്ച മറ്റേതെങ്കിലും പരീക്ഷ പാസ്സായിരിക്കണം.
    • പ്ലസ്ടുവിൽ കുറഞ്ഞത് 45% മാർക്ക് ഉണ്ടായിരിക്കണം.
  • കോമേഴ്സ് & മാനേജ്മെൻ്റ് സ്റ്റഡീസ്
    • കേരളാ സ്റ്റേറ്റ് ബോർഡ് ഓഫ് ഹയർ സെക്കൻഡറി എക്സാമിനേഷൻ്റെ HSE അല്ലെങ്കിൽ തുല്യമായി അംഗീങ്കരിച്ച മറ്റേതെങ്കിലും പരീക്ഷ പാസ്സായിരിക്കണം.
    • പ്ലസ്ടു പഠനത്തിൽ ഏതെങ്കിലും ഒരു കോമേഴ്സ് വിഷയം ഉണ്ടായിരിക്കണം ( നിർബന്ധമല്ല പക്ഷെ മുൻഗണന ലഭിക്കും).
    • പ്ലസ്ടുവിൽ കുറഞ്ഞത് 45% മാർക്ക് ഉണ്ടായിരിക്കണം.

കൂടുതൽ വിവരങ്ങൾക്കായി കാലിക്കറ്റ് സർവകലാശാലയുടെ ഒഫീഷ്യൽ സൈറ്റായ https://www.uoc.ac.in/ സന്ദർശിക്കാം.

Summary: Bachelor of Vocation (B. Voc) courses are undergraduate programs focused on providing vocational or skill-based education and training. Unlike traditional academic programs that emphasize theoretical knowledge, B. Voc courses are designed to equip students with practical skills required for specific industries or professions. Let’s see all the B. Voc courses under Calicut University.

Share Now: