യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 19 നവംബർ 2024
നവംബർ 19, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലാ കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പിൽ പുതുതായി ആരംഭിച്ച പ്രോജക്ട് മോഡ് പ്രോഗ്രമായ പി.ജി. ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആന്റ് അനലറ്റിക്സിൽ എസ്.സി./എസ്.ടി.വിഭാഗത്തിൽ ഏതാനും സീറ്റൊഴിവുണ്ട്.
താത്പര്യമുള്ളവർ നവംബർ 21-ന് രാവിലെ 10.30-ന് പഠനവകുപ്പിൽ ഹാജരായി പ്രവേശനം നേടണം. എസ്.സി. എസ്.ടി. വിഭാഗത്തിലുള്ളവരുടെ അഭാവത്തിൽ മറ്റു വിഭാഗത്തിലുള്ളവരെ പരിഗണിക്കും.
പരീക്ഷാഫലം
ഏഴാം സെമസ്റ്റർ ബി.ടെക്. (2013 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2021, നവംബർ 2021, ഏപ്രിൽ 2022, നവംബർ 2022 പരീക്ഷകളുടെയും പാർട്ട് ടൈം ബി.ടെക്. (2013, 201 4 പ്രവേശനം) ഏപ്രിൽ 2021 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയ ത്തിന് ഡിസംബർ രണ്ട് വരെ അപേക്ഷിക്കാം.
സൂക്ഷ്മപരിശോധനാഫലം
നാലാം സെമസ്റ്റർ എം.ബി.എ. ഹെൽത് കെയർ മാനേജ്മന്റ്, എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ് ജൂലൈ 2024 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.
കേരള സർവകലാശാല
പരീക്ഷാഫലം
കേരളസർവകലാശാല 2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്സി. ബോട്ടണി (ന്യൂജനറേഷൻ) (റെഗുലർ & ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slem.keralauniversity.ac.in മുഖേന 2024 നവംബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷാ ഫീസ് – SLCM ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാലയുടെ തമിഴ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മനോന്മണിയം സുന്ദരനാർ ഇന്റർനാഷണൽ ദ്രവീഡിയൻ കൾച്ചറൽ സ്റ്റഡീസ് 2024 ആഗസ്റ്റിൽ നടത്തിയ ഫംഗ്ഷണൽ മലയാളം സർട്ടിഫിക്കറ്റ് കോഴ്സ് (ബാച്ച് നാല്) പരീക്ഷാഫലം പ്രസീദ്ധീകരിച്ചു.
പ്രാക്ടിക്കൽ
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2024 സെപ്റ്റംബർ/ഒക്ടോബർ മാസങ്ങളിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ ബി.കോം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയുടെ പ്രാക്ടിക്കൽ 2024 നവംബർ 22 ന് കാര്യവട്ടം ക്യാമ്പസ്സിലെ സെന്റർ ഫോർ അണ്ടർ ഗ്രാറ്റ് സ്റ്റഡീസിൽ വച്ച് നടത്തുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
എം.ജി സർവകലാശാല
പ്രൈവറ്റ് യുജി, പിജി; 30വരെ അപേക്ഷിക്കാം
മഹാത്മാ ഗാന്ധി സർവകലാശാലയുടെ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിൽ (2024 അഡ്മിഷൻ) പ്രവേശനത്തിനുള്ള അപേക്ഷകൾ സൂപ്പർ ഫൈനോടു കൂടി സ്വീകരിക്കുന്ന സമയപരിധി നവംബർ 30 വരെ നീട്ടി.
പരീക്ഷ മാറ്റി
മഹാത്മാഗാന്ധി സർവകലാശാല നാളെ(നവംബർ 20) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതികൾ വെബ്സൈറ്റിൽ.
ഡിസംബർ പത്താം തീയതി നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബിഎസ്സി ഹോട്ടൽ മനേജമെന്റ് ആന്റ് കളിനറി ആർട്സ് (2020 മുതൽ അഡ്മിഷനുകൾ), ബിഎസ്സി കളിനറി ആർട്സ് ആന്റ് കാറിംഗ് ടെക്നോളജി (2017 മുതൽ 2019 വരെ അഡ്മിഷനുകൾ പരീക്ഷകൾ നവംബർ 30 ലേക്ക് മാറ്റി പുനഃക്രമീകരിച്ചു.
സമയപരിധി നീട്ടി
ഒന്നാം സെമസ്റ്റർ ബിഎഡ് (കഡിനു് ആന്റ് സെമസ്റ്റർ 2024 അഡ്മിഷൻ റെഗുലർ, 2022, 2023 അഡ്മിഷൻ സപ്ലിമെന്ററി, 2021 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2020 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2018 അഡ്മിഷൻ അവസാന മെഴ്സി ചാൻസ് ദ്വിവൽസര കോഴ്സ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതി നുള്ള സമയപരിധി നീട്ടി.
നവംബർ 20 വരെ ഫൈനില്ലാതെയും ഫൈനോടുകൂടി നവംബർ 21 വരെയും സൂപ്പർ ഫൈനോടുകൂടി നവംബർ 22 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
മൂന്നും നാലും സെമസ്റ്റർ പിജിസിഎസ്എസ് എംഎസ്സി മാത്തമാനിക്സ് (പവന് 2016 മുതൽ 2018 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2014, 2015 അഡ്മിഷനുകൾ മെഴ്സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബർ രണ്ടു വരെ ഓൺലൈനിൽ അപേക്ഷിക്കാം. വിശദ വിവരങ്ങൾ studentportal.mgu.ac.in എന്ന ലിങ്കിൽ.
Follow our WhatsApp Channel for instant updates: Join Here




