June 23, 2026
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 14 നവംബർ 2024

  • November 14, 2024
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 14 നവംബർ 2024

നവംബർ 14, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കേരള സർവകലാശാല

പ്രാക്ടിക്കൽ പരീക്ഷ തീയതി പുനഃക്രമീകരിച്ചു

കേരളസർവകലാശാല 2024 നവംബർ 13 ന് നടത്താനിരുന്ന നാലാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.റ്റി.) ഒക്ടോബർ 2024 പരീക്ഷയുടെ പ്രാക്ടിക്കൽ നവംബർ 15 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.


പരീക്ഷാഫലം

കേരളസർവകലാശാല 2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്സി. സുവോളജി ബയോഡൈവേഴ്സിറ്റി വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ബയോസിസ്റ്റമാറ്റിക്സ് ആന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2024 നവംബർ 23 ന് മുൻപ് www.slem.keralauniversity.ac.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്സി. ഹോം സയൻസ് (ഫാമിലി റിസോഴ്സ് മാനേജ്മെന്റ്, എക്സ്റ്റൻഷൻ എജ്യുക്കേഷൻ, ഫുഡ് ആന്റ് നൂട്രീഷൻ, നൂട്രീഷൻ ആന്റ് ഡയറ്ററ്റിക്സ്) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2024 നവംബർ 24 വരെ www.slem.keralauniversity.ac.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ജൂണിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എഡ്. 2022 റെഗുലർ, 2018 സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2024 നവംബർ 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in).

കേരളസർവകലാശാല 2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ. ഇസ്ലാമിക് ഹിസ്റ്ററി, എം.എ. സോഷ്യോളജി എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2024 നവംബർ 17 വരെ www.slem.keralauniversity.ac.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ജൂൺ/ജൂലൈ മാസങ്ങളിൽ നടത്തിയ ബി.എ. അഫ്സൽ – ഉൽ – ഉലാമ/ബി.കോം. – ആന്വൽ സ്കീം (റെഗുലർ, സപ്ലിമെന്ററി & മേഴ്സി ചാൻസ്) പാർട്ട് ഒന്ന്, രണ്ട് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും പരിശോധനയ്ക്കും 2024 നവംബർ 23 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


പരീക്ഷ വിജ്ഞാപനം

കേരളസർവകലാശാലയുടെ ആറാം സെമസ്റ്റർ ബി.ടെക്. (മേഴ്സിചാൻസ് – 2008 – 2012 അഡ്മിഷൻ – 2008 സ്കീം) പാർട്ട്ടൈം & 2003 സ്കീം ട്രാൻസിറ്ററി വിദ്യാർത്ഥികൾ) നവംബർ പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


പ്രാക്ടിക്കൽ

കേരളസർവകലാശാല 2024 ഒക്ടോബറിൽ നടത്തിയ ആറാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.റ്റി.) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ 2024 നവംബർ 19, 20 തീയതികളിൽ അതാത് കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എം.എസ്. ഹോട്ടൽ മാനേജ്മെന്റ് പരീക്ഷയുടെ പ്രാക്ടിക്കൽ 2024 നവംബർ 19 മുതൽ ആരംഭിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്സി. ഇലക്ട്രോണിക്സ് (30) പരീക്ഷയുടെ പ്രാക്ടിക്കൽ 2024 നവംബർ 18 മുതൽ 22 വരെ അതാത് കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.പി.എ. ഡാൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ 2024 നവംബർ 15 ന് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


പരീക്ഷാഫീസ്

കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന എം.എസ്സി. ക്ലിനിക്കൽ ന്യൂട്രീഷൻ ആന്റ് ഡയറ്റെറ്റിക്സ് (MSC CND) (മേഴ്സി ചാൻസ്) നവംബർ 2024 പരീക്ഷകൾക്ക് പിഴകൂടാതെ 2024 നവംബർ 20 വരെയും 150 രൂപ പിഴയോടെ നവംബർ 23 വരെയും 400 രൂപ പിഴയോടെ നവംബർ 26 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


ടൈംടേബിൾ

കേരളസർവകലാശാല 2024 നവംബർ 22 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ M.P.E.S. 2020 സ്കീം – റെഗുലർ – 2023 അഡ്മിഷൻ & സപ്ലിമെന്ററി – 2022 & 2021 അഡ്മിഷൻ) ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


പരീക്ഷ

കേരളസർവകലാശാല 2024 നവംബർ 21 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ B.P.Ed. (നാല് വർഷം ഇന്നോവേറ്റീവ് കോഴ്സ് – 2022 സ്കീം) (റെഗുലർ – 2023 അഡ്മിഷൻ & സപ്ലിമെന്ററി – 2022 അഡ്മിഷൻ), അഞ്ചാം സെമസ്റ്റർ (റെഗുലർ 2022 അഡ്മിഷൻ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


എം.ജി സർവകലാശാല


പരീക്ഷാഫലം

മൂന്നും നാലും സെമസ്റ്റർ പ്രവന് രജിസ്ട്രേഷൻ എംഎ സംസ്കൃതം ജനറൽ (2014, 2015 അഡ്മിഷൻ മെഴ്സി ചാൻസ്, 2016 മുതൽ 2018 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഡിസംബർ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് നവംബർ 27 വരെ സമർപ്പിക്കാം.

നാലാം സെമസ്റ്റർ ബാച്ചർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് (2022 അഡ്മിഷൻ റെഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020, 2021 അഡ്മിഷനുകൾ സപ്ലിമെന്ററി പുതിയ സ്കീം ഏപ്രിൽ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് നവംബർ 28 വരെ സമർപ്പിക്കാം.

രണ്ടാം സെമസ്റ്റർ പിജിസിഎസ്എസ് മാസ്റ്റർ ഓഫ് സയൻസ് ഇൻ അപ്ലൈഡ് ഇലക്ട്രോണിക്സ് (2023 അഡ്മിഷൻ റെഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഏപ്രിൽ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് നവംബർ 28 വരെ സമർപ്പിക്കാം.

രണ്ടാം സെമസ്റ്റർ പിജിസിഎസ്എസ് മാസ്റ്റർ ഓഫ് സയൻസ് ഇൻ സൈബർ ഫോറൻസിക്ക് (2023 അഡ്മിഷൻ റെഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഏപ്രിൽ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ അടച്ച് നവംബർ 28 വരെ നിശ്ചിത ഫീസ് സമർപ്പിക്കാം.

രണ്ടാം സെമസ്റ്റർ പിജിസിഎസ്എസ് എംഎസ്സി സ്റ്റാനിസ്റ്റിക്സ് വിത്ത് ഡാനാ സയൻസ് (2023 അഡ്മിഷൻ റെഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഏപ്രിൽ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് നവംബർ 28 വരെ സമർപ്പിക്കാം.


പരീക്ഷക്ക് അപേക്ഷിക്കാം

നാലാം സെമസ്റ്റർ എംഎസ്സി ബയോ മെഡിക്കൽ ഇൻസ്ട്രുമെൻറേഷൻ (2022 അഡ്മിഷൻ റെഗുലർ, 2020, 2022 അഡ്മിഷനുകൾ സപ്ലിമെന്ററി, 2019 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2018 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2017 അഡ്മിഷൻ അവസാന മെഴ്സി ചാൻസ്) പരീക്ഷ നവംബർ 29 മുതൽ നടക്കും. നവംബർ 20 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.


പ്രാക്ടിക്കൽ

ഏഴാം സെമസ്റ്റർ ബാച്ചർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് (ബി.എച്ച്.എം) (2021 അഡ്മിഷൻ റെഗുലർ, 2020 അഡ്മിഷൻ സപ്ലിമെന്ററി പുതിയ സ്കീം ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ നവംബർ 21 മുതൽ പാലാ സെന്റ് ജോസഫ്സ് ഇൻസ്റ്റി ന്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറിംഗ് ടെക്നോളജിയിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.


കണ്ണൂർ സർവകലാശാല

ടൈംടേബിൾ

പ്രൈവറ്റ് രജിസ്ട്രേഷൻ -ഒന്നാം സെമസ്റ്റർ എം കോം (നവംബർ 2023 ) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

അഫിലിയേറ്റഡ് കോളേജുകളിലെ, നവംബർ 25 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എഫ് വൈ യു ജി പി (നവംബർ 2024) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.


പ്രായോഗിക പരീക്ഷകൾ

മൂന്നാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ്/എം.എസ്.സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷൽ ഇൻറലിജൻസ് ഡിഗ്രി(റെഗുലർ /സപ്ലിമെന്ററി) ഒക്ടോബർ 2024 പ്രായോഗിക പരീക്ഷകൾ 2024 നവംബർ 18 മുതൽ 21 വരെയുള്ള തീയ്യതികളിലായി അതാത്കോളേജുകളിൽ വെച്ച് നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്തവിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ് .


Follow our WhatsApp Channel for instant updates: Join Here

Leave a Reply

Your email address will not be published. Required fields are marked *