June 23, 2026
Scholarships

ഉന്നത വിദ്യാഭ്യാസത്തിന് ഓ.ഇ.സി. ഗ്രാന്റ്

  • November 21, 2023
  • 1 min read
ഉന്നത വിദ്യാഭ്യാസത്തിന് ഓ.ഇ.സി. ഗ്രാന്റ്

സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടത്തുന്ന തെരഞ്ഞെടുപ്പ് രീതി പ്രകാരം ഐ.ഐ.ടി., ഐ.ഐ.എം., ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ് / റിസർവേഷൻ പ്രകാരം ലഭിച്ച് ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് പഠിക്കുന്ന ഓ.ഇ.സി., ഓ.ബി.സി. (എച്ച്) എന്നീ വിഭാഗങ്ങളിൽപെട്ട വിദ്യാർഥികളിൽ നിന്നും വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ www.bcdd.kerala.gov.in എന്ന വെബ് സൈറ്റിലും ലഭ്യമാണെന്ന് മേഖല ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. അവസാന തിയ്യതി ഡിസംബർ 15. ഫോൺ: 0491 2505663.