June 23, 2026
Career News

അസിം പ്രേംജി യൂണിവേഴ്സിറ്റിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

  • November 15, 2023
  • 1 min read
അസിം പ്രേംജി  യൂണിവേഴ്സിറ്റിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

അസിം പ്രേംജി യൂണിവേഴ്സിറ്റിയിൽ ബിരുദ- ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയ്യതി നവംബർ 22 ആണ്. ഡിസംബർ 24 ന് നടക്കുന്ന എൻട്രൻസ് എക്സാം അടിസ്ഥാനമാക്കിയാവും പ്രവേശനം.

ഇന്ത്യയിലെ മുൻനിര സർവകലാശാലകളിൽ ഒന്നാണ് അസിം പ്രേംജി സർവകലാശാല. ബെംഗളൂരു അടിസ്ഥാനമാക്കി സ്ഥിതി ചെയ്യുന്ന അസിം പ്രേംജി യൂണിവേഴ്സിറ്റി, 2010-ൽ അസിം പ്രേംജി ഫൗണ്ടേഷനാണ് ഇത് സ്ഥാപിച്ചത്. തൊഴിൽ അധിഷ്ഠിത പഠനരീതി, സാമൂഹിക-സാമ്പത്തിക നീതിയിലുള്ള ശ്രദ്ധ, പ്രാദേശിക സംസ്കാരവുമായുള്ള ബന്ധം എന്നിവയ്ക്ക് സർവകലാശാല പ്രശസ്തമാണ്. മാത്രമല്ല കർണാടകയുടെ സംസ്കാരവും പൈതൃകവും മനസ്സിലാക്കാനും അഭിനന്ദിക്കാനും ഈ സർവകലാശാല ശ്രമിക്കുന്നുണ്ട്.

രണ്ടു ക്യാമ്പസുകളിലായി നാല് -വർഷ ബിരുദം ,ബിരുദാനന്തരബിരുദം, ഡിപ്ലോമ, എന്നിങ്ങനെ പല കാലാവധിയിലുള്ള കോഴ്സുകൾ സർവകലാശാല നൽകി വരുന്നു. ഇവ കൂടാതെ വിദ്യാഭ്യാസ നിലവാരത്തിന് പ്രാധ്യാനം നൽകി കൊണ്ടുള്ള സെർട്ടിഫിക്കേഷൻ കോഴ്സുകളുമുണ്ട്.

യോഗ്യത

നാല് -വർഷ ബിരുദ കോഴ്സുകൾക്ക്:

  • കുറഞ്ഞത് 50% മാർക്കോടുകൂടെ പ്ലസ്ടു പാസ്സായിരിക്കണം.
  • ബിരുദ പ്രോഗ്രാമിൽ അപേക്ഷിക്കാനുള്ള പരമാവധി പ്രായപരിധി വരെ 21 വയസ്സാണ് (By 2024 July 31).
  • 25% സീറ്റുകൾ കർണാടക നിവാസകൾക്ക് സംവരണം ചെയ്യപ്പെട്ടിരിക്കുന്നു.

ബിരുദാനന്തര കോഴ്സുകൾക്ക്:

  • ഇന്ത്യയിലോ വിദേശത്തോ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിൽ ബിരുദം ആവശ്യമാണ്.
  • ഡിഗ്രി അവസാന വർഷം പഠിക്കുന്ന ബിരുദ വിദ്യാർത്ഥികൾക്കും പിജി അക്കാദമിക് പ്രോഗ്രാം ആരംഭിക്കുന്നതിന് മുമ്പ് ബിരുദം പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാം. (ബിരുദം വിജയകരമായി പൂർത്തിയാക്കിയാൽ മാത്രമേ പ്രവേശനത്തിന് അനുമതി ഉള്ളൂ)
  • എക്കണോമിക്സിൽ പോസ്റ്റ് ഗ്രാജുയെഷൻ എടുക്കുന്നവർക്ക് എക്കണോമിക്സ് ഡിഗ്രി നിർബന്ധമാണ്.
  • എം .പി .എച് എടുക്കുന്നവർക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തന പരിചയവും ഉണ്ടായിരിക്കണം
  • മെഡിക്കൽ, പാരാമെഡിക്കൽ വിഷയങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ്, ക്ലിനിക്കൽ, ഹെൽത്ത്‌കെയർ ജോലി എന്നിവയുൾപ്പെടെയുള്ള അനുഭവം ഉണ്ടായിരിക്കാം.

കോഴ്സുകൾ

ബാംഗ്ലൂർ:

  • ബി. എസ്. സി ഓണേഴ്സ് ബയോളജി
  • ബി. എസ്. സി ഓണേഴ്സ് കെമിസ്ട്രി
  • ബി. എസ്. സി ഓണേഴ്സ് മാത്തമാറ്റിക്‌സ്
  • ബി. എസ്. സി ഓണേഴ്സ് ഫിസിക്‌സ്
  • ബി. എസ്. സി എജ്യൂക്കേഷന്‍
  • ബി. എസ്. സി ഓണേഴ്സ് എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് സസ്‌റ്റൈനബിലിറ്റി
  • ബി. എ ഓണേഴ്സ് ഇക്കണോമിക്‌സ്
  • ബി. എ ഓണേഴ്സ് ഇംഗ്ലീഷ്
  • ബി. എ ഓണേഴ്സ് ഹിസ്റ്ററി
  • ബി. എ ഓണേഴ്സ് ഫിലോസഫി
  • ബി. എ ഓണേഴ്സ് സോഷ്യല്‍ സയന്‍സ്
  • എം. എ എജ്യുക്കേഷന്‍
  • എം. എ ഡെവലെപ്മെന്റ്
  • എം. പി. എച് (മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്)

ഭോപാൽ:

  • ബി. എസ്. സി ഓണേഴ്സ് ബയോളജി
  • ബി. എ ഓണേഴ്സ് ഇംഗ്ലീഷ്
  • ബി. എ ഓണേഴ്സ് ഇക്കണോമിക്‌സ്
  • എം. എ ഇക്കണോമിക്‌സ്
  • എം. എ എജ്യുക്കേഷന്‍
  • മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (എം. പി. എച്ച്)

നോട്ട് :- ഹോണേഴ്‌സ് കോഴ്സുകളെല്ലാം നാൾ വർഷ ബിരുദ കോഴ്സുകൾ ആണ്.

ഡിപ്ലോമ കോഴ്സുകൾ

  • Diploma in Early Childhood Education – (Bhopal, Bangalore)
  • Diploma in Inclusive Education – (Bhopal, Bangalore)
  • Diploma in Learning Disability – (Bhopal, Bangalore)
  • Post Graduate Diploma in Education – Educational Assessment – (Bangalore)
  • Postgraduate Diploma in Development Leadership – (Bangalore)
  • Postgraduate Diploma in Research for Social Action – (Bangalore)

ഡിപ്ലോമ കോഴ്സുകളുടെ കാലയളവ് ഒരു വർഷമാണ്. ഓൺലൈനായോ ഓഫ്‌ലൈനായോ പാർട്ട്-ടൈം ആയോ ഈ കോഴ്സ് പഠിക്കാവുന്നതാണ്

സെർട്ടിഫിക്കേഷൻ കോഴ്സുകൾ

  • Ecological Monitoring for Climate Change Interventions
  • Basic Statistics in Environmental and Agricultural Sciences Using R
  • Quantitative Analysis and GIS

മൂന്ന് മാസ കാലാവധിയിലാണ് സെർട്ടിഫിക്കേഷൻ കോഴ്സുകൾ വരുന്നത്.

സാമൂഹിക-പാരിസ്ഥിക-വിദ്യാഭ്യാസ രംഗത്ത് ഗവേഷണം ചെയ്യാനുള്ള അവസരങ്ങളും അസിം പ്രേംജി യൂണിവേഴ്സിറ്റിയിൽ ഉണ്ട്. അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും വേണ്ടി https://azimpremjiuniversity.edu.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Summary: Azim Premji University is inviting applications for the 2023-24 batch. There are four-year undergraduate, postgraduate, diploma, and certification courses. Eligible candidates can apply. Admission will be based on the entrance exam conducted on December 24.For undergraduate courses, you must have passed Plus Two with at least 50% marks. For postgraduate courses, a degree in any subject from a recognized university in India or abroad is required.For more information, please visit the website at https://azimpremjiuniversity.edu.in/.