June 23, 2026
Scholarships

മെറിറ്റ് സ്കോളർഷിപ്പ്: 20 നകം വിവരം നൽകണം

  • November 7, 2024
  • 1 min read
മെറിറ്റ് സ്കോളർഷിപ്പ്: 20 നകം വിവരം നൽകണം

2021 മാർച്ചിൽ എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി സംസ്ഥാന സിലബസിൽ (2021-22) പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ഡിസ്ട്രിക്ട് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിച്ച വിദ്യാർഥികൾ ആവശ്യമായ വിവരങ്ങൾ സമർപ്പിക്കണം. വിദ്യാർഥികളുടെ പേര്, ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ് കോഡ്, രജിസ്ട്രേഷൻ ഐഡി/ എസ്.എസ്.എൽ.സി രജിസ്റ്റർ നമ്പർ എന്നിവ നവംബർ 20ന് വൈകിട്ട് അഞ്ചിനകം districtmeritscholarship@gmail.com ലേക്ക് നൽകണം.

www.dcescholarship.gov.in ലെ നോട്ടിഫിക്കേഷനിലുള്ള ലിസ്റ്റ് പ്രകാരമുള്ള വിദ്യാർഥികളുടെ സ്കോളർഷിപ്പ് തുക ബാങ്ക് അക്കൗണ്ടിലെ പിഴവ് മൂലം ക്രെഡിറ്റ് ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും വിവരം ആവശ്യപ്പെട്ടിരിക്കുന്നത്.

Summary: Students who scored A+ in all subjects in the March 2021 SSLC/THSLC exams (2021-22 syllabus for merit scholarship) and applied for the District Merit Scholarship must submit their name, bank account number, IFSC code, and registration ID/SSLC register number by 5 PM on November 20. This is to resolve issues with crediting scholarship amounts due to bank account errors.

Leave a Reply

Your email address will not be published. Required fields are marked *