യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 18 നവംബർ 2024
നവംബർ 18, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
ഓഡിറ്റ് കോഴ്സ്
കാലിക്കറ്റ് സർവകലാശാലയിൽ പ്രൈവറ്റ് രജിസ്ട്രേഷൻ വഴി 2020 വർഷത്തിൽ പ്രവേശനം നേടിയിട്ടുള്ള എം.എ., എം.കോം., എം.എസ് സി. വിദ്യാർഥികളിൽ ഓഡിറ്റ് കോഴ്സ് റിപ്പോർട്ട് സമർപ്പിക്കാത്തവരും മൂന്നാം സെമസ്റ്റർ നവംബർ 2023 ഓഡിറ്റ് സപ്ലിമെന്ററി രജിസ്ട്രേഷൻ നടത്തിയവരുമായ നടത്തിയവരുമായ വിദ്യാർഥികളുടെ ഒന്ന്, രണ്ട് സെമസ്റ്ററുകളിൽ ഓഡിറ്റ് കോഴ്സ് പ്രകാരം തയ്യാറാക്കേണ്ട ബുക്ക് റിവ്യൂ | അസൈൻമെന്റ് / റിപ്പോർട്ട് എന്നിവ നിർദിഷ്ട രൂപത്തിൽ തയ്യാറാക്കി കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആന്റ് ഓൺലൈൻ എജ്യുക്കേഷൻ വിഭാഗത്തിൽ നേരിട്ടോ ദി ഡെപ്യൂട്ടി രജിസ്ട്രാർ, കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആന്റ് ഓൺലൈൻ എജ്യുക്കേഷൻ വിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി. ഒ., പിൻ 673635 എന്ന വിലാസത്തിൽ തപാൽ മുഖേനയോ ഡിസം ബർ 16-ന് മുൻപായി സമർപ്പി ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.uoc.ac.in > Student Zone – Private Registration –
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ( CUFYUGP – 2024 പ്രവേശനം ) ബി.എസ് സി. ബോട്ടണി ആന്റ് കംപ്യൂട്ടേഷണൽ ബയോളജി ഡബിൾ മേജർ നവംബർ 2024 റഗുലർ പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം നവംബർ 26-ന് തുടങ്ങും. സി.ഡി.ഒ.ഇ. | പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ( CBCSS – UG ) ബി.എസ് സി., ബി.എ., ബി.കോം, ബി.ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ നവംബർ 2024 സപ്ലിമെ ന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ (CBCSS – UG) ബി.കോം, ബി.കോം. കമ്പ്യൂട്ടർ അപ്ലിക്കേഷൻ വൊക്കേഷണൽ സ്ട്രീം, ബി.ബി.എ., ബി.എച്ച്.എ., ബി.ടി പി.ടി.എച്ച്.എം., ബി.എ., ബി.എസ്.ഡബ്ല്യൂ., ബി.എസ് സി., ബി.എസ് ഇൻ ആൾട്ടർനേറ്റ പാറ്റേൺ, ബി.എസ് സി. ” ഇൻ ഹോട്ടൽ മാനേജ്മന്റ് ആന്റ് കാറ്ററിംഗ് സയൻസ് കളിനറി ആർട്സ്, ബി.എ. അഫ്സൽ – ഉൽ ഉലമ, ബി.എ. മൾട്ടിമീഡിയ, ബി.ഡെസ് ( ഗ്രാഫിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ ഡിസൈൻ ), ബി.എ. വിഷ്വൽ കമ്മ്യൂണിക്കേഷൻ, ബി.എ. ടെലിവിഷൻ ആന്റ് ഫിലിം പ്രൊഡക്ഷൻ, ബി.എ. ഗ്രാഫിക് ഡിസൈൻ ആന്റ് അനിമേഷൻ, ബി.എസ് സി. ബോട്ടണി കംപ്യൂട്ടേഷണൽ ബയോളജി ( ഡബിൾ മെയിൻ ), ബി.എസ് സി. മാത്തമാറ്റിക്സ് ആന്റ് ഫിസിക്സ്,സി ബോട്ടണി ആന്റ് ബയോളജി ( ഡബിൾ മെയിൻ ), ബി.ടി.എ.,ബി.കോം ഹോണേഴ്‌സ് ,ബി.കോം പ്രൊഫഷണൽ, ബി.ടി.എ. നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും 2025 ജനുവരി ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയ ഫലം
മൂന്നാം സെമസ്റ്റർ (Non CSS) എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
ബി.ടെക്. (2014 സ്കീം) സംയോജിത ഒന്ന് & രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്റർ സെപ്റ്റംബർ 2023 ഒറ്റത്തവണ പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
കേരള സർവകലാശാല
പ്രാക്ടിക്കൽ പരീക്ഷ പുനഃക്രമീകരിച്ചു
കേരളസർവകലാശാല 2024 ഒക്ടോബറിൽ നടത്തിയ ആറാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം. ബി.എച്ച്.എം.സി.റ്റി) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ 2024 നവംബർ 21, 22 തീയതികളിലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.
പരീക്ഷാഫലം
കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ എം.എസ്സി. ബയോകെമിസ്ട്രി 2022-2024 ബാച്ച് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്സി. സൈക്കോളജി, എം.എസ്സി. കൗൺസിലിംഗ് സൈക്കോളജി (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2024 നവംബർ 5 വരെ www.slem.keralauniversity.ac.in മുഖേന ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷാ ഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ വിജ്ഞാപനം
കേരളസർവകലാശാല 2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.എ/ബി.എസ്സി./ബി.കോം ന്യൂ ജനറേഷൻ ഡബിൾ മെയിൻ കോഴ്സുകളുടെ (റെഗുലർ – 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2021 & 2020 അഡ്മിഷൻ പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in).
കേരളസർവകലാശാല 2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.എ. ഓണേഴ്സ് (ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ) (റെഗുലർ – 2022 അഡ്മിഷൻ) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 2024 നവംബർ 25 വരെയും 150 രൂപ പിഴയോടെ നവംബർ 28 വരെയും 400 രൂപ പിഴയോടെ നവംബർ 30 വരെയും SLCM സോഫ്റ്റ്വെയർ മുഖന ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
വൈവവാസി/കോംപ്രിഹെൻസീവ് വവോസി
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം 2024 ഒക്ടോബറിൽ നടത്തിയ എം.എ. പൊളിറ്റിക്കൽ സയൻസ് (റെഗുലർ – 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2021 & 2020 അഡ്മിഷൻ, മേഴ്സി ചാൻസ് – 2017 – 2019 അഡ്മിഷൻ) പരീക്ഷയുടെ വാസി 2024 നവംബർ 27, 28 തീയതികളിൽ കാര്യവട്ടം ഡിപ്പാർട്ട്മെന്റ് ഓഫ് പൊളിറ്റിക്കൽ സയൻസസിൽ വച്ച് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ .
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം 2024 ഒക്ടോബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.കോം. (റെഗുലർ – 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2021 & 2020 അഡ്മിഷൻ, മേഴ്സി ചാൻസ് – 2017 – 2019 അഡ്മിഷൻ) പരീക്ഷയുടെ കോംപ്രിഹെൻസീവ് വൈവവോസി 2024 നവംബർ 27, ഡിസംബർ 04 എന്നീ തീയതികളിൽ കാര്യവട്ടം കേരളസർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ബിസിനസ് മാനേജ്മെന്റ് ആന്റ് ലീഗൽ സ്റ്റഡീസിൽ വച്ച് രാവിലെ 9.30 മുതൽ നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
എം.ജി സർവകലാശാല
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റർ പിജിസിഎസ്എസ് മാസ്റ്റർ ഓഫ് സയൻസ് ഇൻ ബയോ ഇൻഫർ മാനിക്സ്, മാസ്റ്റർ ഓഫ് സയൻസ് ഇൻ സ്പേസ് സയൻസ്, (2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബർ 29 വരെ ഓൺലൈനിൽ അപേക്ഷിക്കാം. വിശദ വിവരങ്ങൾ studentportal.mgu.ac.in എന്ന ലിങ്കിൽ.
പിജിസിഎസ്എസ് രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ് ഇൻ ബയോനാനോടെക്നോളജി (2023 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബർ 29 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ പിജിസിഎസ്എസ് മാസ്റ്റർ ഓഫ് സയൻസ് ഇൻ ഫിഷറി ബയോളജി ആന്റ് അക്വാകൾച്ചർ (2023 അഡ്മിഷൻ റഗുലർ പരീക്ഷയുടെ ഫലം പ്രസി ദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അ ടച്ച് നവംബർ 30 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
പരീക്ഷക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റർ ബിഎഡ് സ്പെഷ്യൽ എജ്യുക്കേഷൻ ലേണിംഗ് ഡിസബിലിസി, ഇന്റലക്ച്വൽ ഡിസബിലിനി (2024 അഡ്മിഷൻ റഗുലർ, 2022,2023 അഡ്മിഷനുകൾ സപ്ലി മെന്ററി, 2021 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2020 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2019 അഡ്മിഷൻ അവസാന മെഴ്സി ചാൻസ്) പരീക്ഷക്ക് നവംബർ 25 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി നവംബർ 26 വരെയും സൂപ്പർ ഫൈനോടുകൂടി നവംബർ 27 വരെയും അപേക്ഷ സ്വീകരിക്കും.
മൂന്നാം സെമസ്റ്റർ ബിഎഡ് സ്പെഷ്യൽ എജ്യുക്കേഷൻ ഇന്റലക്ച്വൽ ഡിസബിലിന്ദി, ലേണിംഗ് ഡിസബിലിനി (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷനുകൾ സപ്ലിമെന്ററി, 2021 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2020 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2018 അഡ്മിഷൻ അവസാന മെഴ്സി ചാൻസ്) പരീക്ഷക്ക് നവംബർ 25 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി നവംബർ 26 വരെയും സൂപ്പർ ഫൈനോടുകൂടി നവംബർ 27 വരെയും അപേക്ഷ സ്വീകരിക്കും.
നാലാം സെമസ്റ്റർ എംഎസ്സി മെഡിക്കൽ ഡോക്യുമെന്റേഷൻ (2022 അഡ്മിഷൻ റഗുലർ, 2020, 2021 അഡ്മിഷനുകൾ സപ്ലിമെന്ററി, 2019 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2018 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2017 അഡ്മിഷൻ അവസാന മെഴ്സി ചാൻസ്) പരീക്ഷകൾ ഡിസംബർ ഒൻപതിന് ആരംഭിക്കും. നവംബർ 25 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി നവംബർ 26 വരെയും സൂപ്പർ ഫൈനോടുകൂടി നവംബർ 27 വരെയും അപേക്ഷ സ്വീകരിക്കും.
പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ സിബിസിഎസ് ബിഎ മൾട്ടീമീഡിയ, ബിഎ ഓഡിയോഗ്രാഫി ആന്റ് ഡിജിനൽ എഡിസിംഗ്, ബിഎ വിഷ്വൽ കമ്യൂണിക്കേഷൻ (പുതിയ സ്കീം 2022 അഡ്മിഷൻ റഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ് ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 22 മുതൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ ബിഎസ്സി ജിയോളജി, ജിയോളജി ആന്റ് വാട്ടർ സിബിസിഎസ്എസ് (2013 മുതൽ 2016 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ് മെയ് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ 12 മുതൽ കോട്ടയം, നാട്ടകം ഗവൺമെന്റ് കോളേജിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
അഞ്ചാം സെമസ്റ്റർ ബിവോക്ക് അഗ്രിക്കൾച്ചർ ടെക്നോളജി (പുതിയ സ്കീം 2022 അഡ്മിഷൻ റെഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഒക്ടോബർ 2024 ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ നവംബർ 28ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാ കേന്ദ്രം അനുവദിച്ചു
നവംബർ 19 ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ ബിഎ,ബികോം (സിബിസിഎസ് 2023 അഡ്മിഷൻ റെഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2017 അഡ്മിഷൻ മെഴ്സി ചാൻസ്) പരീക്ഷയ്ക്ക് കേന്ദ്രങ്ങൾ അനുവദിച്ചു. വിദശാംശങ്ങൾ വെബ്സൈറ്റിൽ. വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത സെന്ററിൽ നിന്നും ഹാൾ ടിക്കനുകൾ വാങ്ങി അനുവദിച്ചിരിക്കുന്ന കോളേജിൽ പരീക്ഷയ്ക്ക് ഹാജരാകണം.
വൈവ വോസി
മൂന്നാം സെമസ്റ്റർ എംബിഎ (2023 അഡ്മിഷൻ റെഗുലർ, 2021, 2022 അഡ്മിഷനുകൾ സപ്ലിമെന്ററി, 2019, 2020 അഡ്മിഷനുകൾ ആദ്യ മെഴ്സി ചാൻസ് ഒക്ടോബർ 2024 ) പരീക്ഷ യുടെ വൈവ സമ്മർ ഇന്റേൺഷിപ് റിപ്പോർട്ട് ഇവാലുവേഷൻ, പരീക്ഷകൾ നവംബർ 25 മുതൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
കണ്ണൂർ സർവകലാശാല
പരീക്ഷകൾ പുനഃക്രമീകരിച്ചു
19.11.2024 ന് നടക്കേണ്ടിയിരുന്ന മൂന്നാം സെമസ്റ്റർ ബിരുദ പരീക്ഷകൾ 22.11.2024 ന് നടക്കുന്ന വിധം പുനഃക്രമീകരിച്ചു.പരീക്ഷാ സമയത്തിൽ മാറ്റമില്ല.
ഹാൾടിക്കറ്റ്
ഇൻസ്റ്റിറ്റൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പ്, തളിപ്പറമ്പ (KILA) യിലെ നാലാം സെമസ്റ്റർ എം.എ പബ്ലിക് പോളിസി ആൻഡ് ഡവലപ്പ്മെന്റ് , ഡിസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേണൻസ്, സോഷ്യൽ എന്റർപ്രണർഷിപ്പ് ആൻഡ് ഡവലപ്പ്മെന്റ് ഏപ്രിൽ 2024 (2022 അഡ്മിഷൻ പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്.
പരീക്ഷാഫലം
കണ്ണൂർ സർവകലാശാലയുടെ മൂന്നാം വർഷ ബി എ ബി എ അഫ്സൽ ഉൽ ഉലമ/ബികോം/ബിബിഎ (വിദൂരവിദ്യാഭ്യാസം സപ്ലിമെന്ററി 2018,2019അഡ്മിഷൻ) മാർച്ച് 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. മാർക്ക്ലിസ്റ്റിന്റെ പകർപ്പെടുത്ത്സൂ സൂക്ഷിക്കേണ്ടതാണ്.പുനഃപരിശോധന,സൂക്ഷ്മപരിശോധന,പകർപ്പ് എന്നിവയ്ക്കായുള്ള ഓൺലൈൻ അപേക്ഷകൾ 29.11.2024 വരെ സ്വീകരിക്കുന്നതാണ്.
പ്രായോഗിക പരീക്ഷ
മൂന്നാം സെമസ്റ്റർ (റഗുലര്/സപ്ലിമെന്ററി), നവംബര് 2024 ന്റെ ബി എസ് സി കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ് പ്രായോഗിക പരീക്ഷകള് 2024 നവംബര് 20, 21, 28, 29, ഡിസംബർ 02 എന്നീ തീയതികളിലും ബി എസ് സി ഹോട്ടല് മാനേജ്മെന്റ് ആന്ഡ് കാറ്ററിംഗ് സയന്സ് പ്രായോഗിക പരീക്ഷകള് 2024 നവംബർ 20, 25 എന്നീ തീയതികളിലും ബി എസ് സി ഫുഡ് ടെക്നോളജി പ്രായോഗിക പരീക്ഷകള് 2024 നവംബർ 25, 28 എന്നീ തീയതികളിലും അതാതു കോളേജുകളില് വച്ച് നടത്തുന്നതാണ് .
ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.
പരീക്ഷാ വിജ്ഞാപനം
ഒന്നും രണ്ടും വർഷ ഡിഗ്രി എസ്.ഡി.ഇ. (സപ്പ്ളിമെന്ററി 2018 & 19 അഡ് മിഷൻ)/എസ്.ഡി.ഇ. (ഒറ്റത്തവണ മേഴ്സി ചാൻസ് – 2011 മുതൽ 17 അഡ്മിഷൻ) പരീക്ഷകൾക്ക് (ഏപ്രിൽ 2024) പിഴയില്ലാതെ 20.11.2024 മുതൽ 30.11.2024 വരെയും പിഴയോടു കൂടി 03.12.2024 വരെയും അപേക്ഷിക്കാം.പരീക്ഷാ വിജ്ഞാപനം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഒറ്റത്തവണ മേഴ്സി ചാൻസ് പരീക്ഷകൾക്ക് അപേക്ഷ സമർപ്പിക്കുന്ന വിദ്യാർത്ഥികൾ അപേക്ഷയോടൊപ്പം റീ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫീസ് അടച്ച റസീറ്റ് സഹിതം സമർപ്പിക്കേണ്ടതാണ്.
ഹാൾടിക്കറ്റ്
ഇന്റെഗ്രേറ്റഡ് എം.എസ്.സി. ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ആൻഡ് മെഷീൻ ലേർണിംഗ് പ്രോഗ്രാമിൻറെ ഒമ്പതാം സെമസ്റ്റർ ഒക്ടോബർ 2024 റഗുലർ) പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ് (www.kannuruniversity.ac.in). ഹാൾടിക്കറ്റ് ലഭിക്കാത്തവർ സർവകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്.
പരീക്ഷകൾ പുനക്രമീകരിച്ചു
കണ്ണൂർ സർവകലാശാലയുടെ മൂന്നാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ്/എം.എസ്.സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷൽ ഇൻറലിജൻസ് ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി) ഒക്ടോബർ 2024 പ്രായോഗിക പരീക്ഷകൾ പുനക്രമീകരിച്ചു.
കെ.ബി.എം ഗവ. കോളേജ് ചൊക്ലി, സി.എ.എസ് കൂത്തുപ്പറമ്പ് എന്നീ കോളേജുകളിൽ നടത്താൻ നിശ്ചിയിച്ച പ്രായോഗിക പരീക്ഷകൾ 19/11/2024 തീയതിയിലേക്കും, 19/11/2024-ന് മേരിമാതാ ആർട്ട് & സയൻസ് കോളേജ്, മാനന്തവാടിയിൽ നടത്താൻ നിശ്ചിയിച്ച പ്രായോഗിക പരീക്ഷകൾ 20/11/2024-ാം തീയതിയിലേക്കും മാറ്റി പുനക്രമീകരിച്ചു. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായിബന്ധപ്പെടേണ്ടതാണ്.
Follow our WhatsApp Channel for instant updates: Join Here




