June 23, 2026
Scholarships

മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

  • September 20, 2024
  • 1 min read
മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കി വരുന്ന പദ്ധതിയായ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് (NMMS) അർഹരായ കുട്ടികളെ കണ്ടെത്തുന്നതിനുളള പരീക്ഷയിൽ പങ്കെടുക്കുന്നതിലേക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. സംസ്ഥാനത്തെ ഗവൺമെന്റ്, എയ്ഡഡ് സ്കൂളുകളിൽ 2024-25 അദ്ധ്യയന വർഷം 8-ാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് നാഷണൽ മീൻസ് കം മെറിറ്റ് (NMMS) പരീക്ഷയിൽ പങ്കെടുക്കുവാൻ അപേക്ഷിക്കാവുന്നതാണ്.

പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ http://nmmse.kerala.gov.in മുഖേന ഓൺലൈൻ വഴിയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. NMMS പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് ഫീസില്ല.അർഹരാകുന്ന കുട്ടികൾക്ക് 9, 10, 11, 12 എന്നീ ക്ലാസ്സുകളിൽ സ്കോളർഷിപ്പ് ലഭിക്കുന്നതാണ്. പ്രതിവർഷം 12,000/- രൂപയാണ് സ്കോളർഷിപ്പ്.

23/09/2024-മുതൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 15/10/2024. അപേക്ഷകർക്ക് സ്വന്തമായോ അല്ലെങ്കിൽ സ്കൂൾ മുഖാന്തരമോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും സ്കൂൾ പ്രഥമാദ്ധ്യാപകന് വെരിഫിക്കേഷനായി സമർപ്പിക്കണം.

യോഗ്യത

  • സംസ്ഥാനത്തെ ഗവ./എയ്ഡഡ് സ്കൂളുകളിൽ 2024-25 അദ്ധ്യയന വർഷം 8-ാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്’ (NMMS) പരീക്ഷയിൽ പങ്കെടുക്കുവാൻ അപേക്ഷിക്കാവുന്നതാണ്.
  • അപേക്ഷിക്കുന്നവർ 2023-24 അദ്ധ്യായന വർഷത്തിൽ 7-ാം ക്ലാസ്സിലെ വാർഷിക പരീക്ഷയിൽ 55% മാർക്കിൽ കുറയാതെ നേടിയിരിക്കണം.(എസ്.സി./എസ്.ടി വിദ്യാർത്ഥികൾക്ക് 50% മാർക്ക് മതിയാകും).
  • രക്ഷാകർത്താക്കളുടെ വാർഷിക വരുമാനം മൂന്നര ലക്ഷം രൂപയിൽ നിന്നും അധികരിക്കുവാൻ പാടില്ല.
  • സംസ്ഥാനത്തെ ഗവ/എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് അർഹതയുളളത്.
  • ആയതിനാൽ NMMS പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥി തുടർന്നുളള ക്ലാസ്സുകളിലും പഠിക്കുന്നതെങ്കിൽ മാത്രമേ നൽകുകയുളളൂ.

ആവശ്യമായ രേഖകൾ:

  • വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്ന മൂന്നര ലക്ഷം രൂപയിൽ അധികരിക്കാത്തതും നിശ്ചിത കാലാവധി കഴിയാത്തതുമായ വരുമാന സർട്ടിഫിക്കറ്റ് പ്രസ്തുത സർട്ടിഫിക്കറ്റ് pdf ഫോർമാറ്റിൽ 100 kb-യ്ക്ക് താഴെ സൈസ് ഫയലായി അപ്ലോഡ് ചെയ്യണം.
  • ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (എസ്.സി./എസ്.ടി. വിഭാഗങ്ങളിലെ കുട്ടികൾക്ക് മാത്രം) സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.
  • 40% -ത്തിൽ കുറയാതെ ഭിന്നശേഷിയുളള കുട്ടികൾക്കു മാത്രമേ പ്രസ്തുത വിഭാഗത്തിൽ (Persons with Disability) അപേക്ഷിക്കുവാൻ കഴിയൂ. ആയത് തെളിയിക്കുന്നതിനായി മെഡിക്കൽ ബോർഡിന്റെ അംഗീകൃത സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
  • ആറ് മാസത്തിനുളളിൽ എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ (അപ്ലോഡ് ചെയ്യുന്നതിന്). ഫോട്ടോ 150 × 200 pixel, 20 kb മുതൽ 30 kb വരെ വലിപ്പമുളളതുമായ jpg/jpeg ഫോർമാറ്റിലുളളതായിരിക്കണം.

രെജിസ്ട്രേഷൻ

  • പുതിയ അപേക്ഷകർ ഹോം പേജിലെ candidate Login-ന് താഴെ കാണുന്ന “New Candidate? Register Now എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ലോഗിൻ രജിസ്ട്രേഷൻ ചെയ്യണം.
  • ലോഗിൻ രജിസ്ട്രഷനായി Name, Date of Birth, Email Id, Mobile Number എന്നിവ നൽകി – Register ബട്ടൺ ക്ലിക്ക് ചെയ്യുക, അപ്പോൾ മൊബൈൽ നമ്പറിലേക്ക് ലോഗിൻ ചെയ്യുന്നതിനുളള യൂസർ നെയിമും ഡീഫാൾട്ട് പാസ് വേർഡും മെസ്സേജായി ലഭിക്കുന്നതാണ്.
  • ഇത്തരത്തിൽ മൊബൈൽ നമ്പറിൽ ലഭിച്ച യൂസർ നെയിമും പാസ്സ്‌വേർഡും ഉപയോഗിച്ച് Candidate Login ചെയ്യണം. ആദ്യതവണ പുതിയ പാസ്സ്‌വേർഡ്‌ സെറ്റ് ചെയ്ത ശേഷം വീണ്ടും ലോഗിൻ ചെയ്യണം.
  • അപേക്ഷകൾ പുതിയ പാസ്സ്‌വേർഡ്‌ സെറ്റ് ചെയ്ത് വീണ്ടും ലോഗിൻ ചെയ്യുമ്പോൾ ലോഗിൻ ഹോം പേജിൽ അപേക്ഷകൻ നൽകിയ ലോഗിൻ – വിവരങ്ങളും അപക്ഷയുടെ സ്ഥിതിയും കാണാവുന്നതാണ്.
  • അപേക്ഷ സമർപ്പിക്കുന്നതിന് ഹോം പേജിലെ Application എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക. അഞ്ച് ഘട്ടങ്ങളായാണ് അപക്ഷയിൽ വിവരങ്ങൾ നൽകേണ്ടത്
  • അന്തിമ – കൺഫർമേഷന് ശേഷം അപേക്ഷയിൽ തിരുത്തലുകൾ ഒന്നും തന്നെ വരുത്തുവാൻ സാധിക്കുന്നതല്ല. തുടർന്ന് “Print Your Application ബട്ടണിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കാവുന്നതാണ്.

പ്രിന്റൗട്ടും അനുബന്ധരേഖകളും 8-ാം തരം പഠിക്കുന്ന സ്കൂൾ മേധാവിയ്ക്ക് അവസാന തീയതിക്കു മുമ്പായി സമർപ്പിക്കേതാണ്. സ്കൂൾ മേധാവി വെരിഫിക്കേഷൻ നടത്തിയ അപേക്ഷകൾ മാത്രമേ സാധുതയുളള അപേക്ഷകളായി പരിഗണിക്കുകയുളളൂ.

Summary: Applications are invited for the National Means-cum-Merit Scholarship (NMMS) exam conducted by the Ministry of Education, Government of India, to identify eligible students. Students studying in Class 8 during the 2024-25 academic year in government and aided schools across the state are eligible to apply for the NMMS exam.

Leave a Reply

Your email address will not be published. Required fields are marked *