November 21, 2024
Scholarships

എന്‍ജിനിയറിങ്, സയന്‍സ് ബിരുദധാരികള്‍ക്ക് തൊഴിലധിഷ്‌ഠിത കോഴ്‌സുകളില്‍ പഠിക്കാന്‍ സ്കോളര്‍ഷിപ്പുകള്‍

  • October 29, 2023
  • 1 min read
എന്‍ജിനിയറിങ്, സയന്‍സ് ബിരുദധാരികള്‍ക്ക് തൊഴിലധിഷ്‌ഠിത കോഴ്‌സുകളില്‍ പഠിക്കാന്‍ സ്കോളര്‍ഷിപ്പുകള്‍
Share Now:

Kerala Knowledge Economy Mission (കെ.കെ.ഇ.എം.) സ്കോളർഷിപ്പോടെ ആറുമാസം ദൈർഘ്യമുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് ഐ.സി.ടി. അക്കാദമി ഓഫ് കേരള അപേക്ഷകൾ ക്ഷണിക്കാറുണ്ട്.

കോഴ്സുകൾ

Machine learning and Artificial Intelligence, Data science and Analytics, Full Stack Development (MERN), Full Stack Development (MEAN), Full Stack Development (JAVA), Software testing, സൈബർ ഭീഷണികളെ നേരിടുന്നതിനും സുരക്ഷിതമായ ഡിജിറ്റൽ ലാൻഡ്സ്‌കേപ്പ് ഉറപ്പാക്കുന്നതിനുമായുള്ള Cyber security Analytics, Digital Marketing, 2D/3D Game Engineering.

യോഗ്യത

എൻജിനിയറിങ്, സയൻസ് ബിരുദധാരികൾക്കും ഏതെങ്കിലും എൻജിനിയറിങ് ബ്രാഞ്ചുകളിൽ മൂന്നുവർഷ ഡിപ്ലോമ, ഗണിതത്തിലും കംപ്യൂട്ടർ വിഷയങ്ങളിലും അടിസ്ഥാന പരിജ്ഞാനമുള്ള (പ്ലസ്ടു തത്തുല്യം) വിദ്യാർഥികൾക്കും അപേക്ഷിക്കാം.

സ്കോളർഷിപ്പ്:

തിരഞ്ഞെടുക്കപ്പെടുന്ന എസ്.സി., എസ്.ടി., മത്സ്യത്തൊഴിലാളി, ട്രാൻസ്ജെൻഡർ കമ്യൂണിറ്റിയിലെ വിദ്യാർഥികൾക്കും ബി.പി.എൽ., ഏക രക്ഷാകർത്തൃകുടുംബം എന്നീവിഭാഗങ്ങളിലെ സ്ത്രീകളായ വിദ്യാർഥികൾക്കും പി.ഡബ്ല്യു.ഡി. ഉദ്യോഗാർഥികൾക്കും കെ.കെ.ഇ.എം. നൽകുന്ന 70 ശതമാനംവരെയുള്ള സ്കോളർഷിപ്പ് ലഭിക്കും.

വെർച്വൽ ഇന്റേൺഷിപ്പ്

ലിങ്ക്ഡ്ഇൻ ലേണിങ് പ്ലാറ്റ്‌ഫോമിലൂടെ 14,000-ത്തിലധികം സർട്ടിഫിക്കറ്റ് കോഴ്സുകൾ സൗജന്യമായി പഠിക്കാനും എംപ്ലോയബിലിറ്റി സ്‌കിൽസ് ട്രെയിനിങ്ങിൽ പങ്കെടുക്കാനും സാധിക്കും.125 മണിക്കൂർ ദൈർഘ്യമുള്ള വെർച്വൽ ഇന്റേൺഷിപ്പ് സൗകര്യവും ലഭിക്കും.

Summary: The Kerala Knowledge Economy Mission (K-KEM) offers scholarships for six-month job-oriented courses from the ICT Academy of Kerala. The courses are open to engineering and science graduates and those with a three-year diploma in engineering. Scholarships are available for up to 70% of the tuition. Those who complete the courses will have the opportunity to participate in a 125-hour virtual internship.

Share Now: