June 23, 2026
General

സമുദ്രപഠനത്തിന് അവസരങ്ങൾ നൽകുന്ന പ്രധാനപ്പെട്ട സ്ഥാപനങ്ങൾ

  • October 28, 2023
  • 3 min read
സമുദ്രപഠനത്തിന് അവസരങ്ങൾ നൽകുന്ന പ്രധാനപ്പെട്ട സ്ഥാപനങ്ങൾ

സമുദ്രത്തെ കുറിച്ച് പഠിക്കുന്നതാണ് Oceanography എന്ന് എല്ലാവർക്കും അറിയാം. സമുദ്രങ്ങളിൽ നടക്കുന്ന ഭൗതിക, രാസ, ജൈവ പ്രക്രിയകളെ മനസ്സിലാക്കാൻ വേണ്ടി ഭൗതികശാസ്ത്രം, ഭൗമശാസ്ത്രം, ജീവശാസ്ത്രം എന്നിവയെ ആശ്രയിക്കുന്ന ഒരു അന്തർസംയോജിത ശാസ്ത്രമാണ് oceanography.

കേരളത്തിന് അകത്തും പുറത്തുമായി നിരവധി യൂണിവേഴ്സിറ്റികൾ Oceanography-യിൽ ഡിഗ്രി മുതൽ PhD വരെ നൽകുന്നുണ്ട്.

കേരളത്തിന് അകത്തുള്ള സ്ഥാപനങ്ങൾ/യൂണിവേഴ്‌സിറ്റികൾ:

⦿ KUFOS (കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്):

ഫിഷറീസ്-സമുദ്രപഠനത്തിനായി അവസരമൊരുക്കുന്ന രാജ്യത്തെ ചുരുക്കം ചില സ്ഥാപനങ്ങളിലൊന്നാണ് കൊച്ചിയിലെ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് (കുഫോസ്). ഇന്ത്യയിലെ ആദ്യത്തെ ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയാണിത്. Fisheries, Oceanography, management മേഖലകളിലാണ് കുഫോസിലെ കോഴ്‌സുകള്‍. കൊച്ചിയിലെ പനങ്ങാട് ആണ് സര്‍വകലാശാലയുടെ ആസ്ഥാനം.

-യു.ജി കോഴ്‌സുകള്‍:

  1. ബി.എഫ്.എസ്സി:

ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ് (B.FSc) ആണ് ഏക ബിരുദ കോഴ്സ്. കേരളത്തില്‍ ഈ കോഴ്സ് നടത്തുന്ന ഏക സ്ഥാപനമാണ് കുഫോസ്. ദേശീയ കാര്‍ഷിക ഗവേഷണ കേന്ദ്രവും (ICAR), സംസ്ഥാന സര്‍ക്കാറും നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയാണ് ഈ കോഴ്സിലേക്കുള്ള പ്രവേശനം. ഐ.സി.എ.ആര്‍. നടത്തുന്ന അഖിലേന്ത്യ പ്രവേശന പരീക്ഷയിലൂടെയോ കേരള എന്‍ട്രന്‍സില്‍ ലഭിക്കുന്ന റാങ്ക് പ്രകാരമോ ബി.എഫ്.എസ്.സി കോഴ്സിന് ഓപ്ഷന്‍ നല്‍കി പ്രവേശനം നേടാം.

-പി.ജി കോഴ്‌സുകള്‍:

  1. എം.എഫ്.എസ്.സി. അക്വാകള്‍ച്ചര്‍.
  2. എം.എഫ്.എസ്.സി. അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് മാനേജ്‌മെന്റ്.
  3. എം.എഫ്.എസ്.സി. അക്വാട്ടിക് എന്‍വയണ്‍മെന്റ് മാനേജ്‌മെന്റ്.
  4. എം.എഫ്.എസ്.സി. ഫിഷ് ന്യൂട്രീഷന്‍.
  5. എം.എഫ്.എസ്.സി. ഫിഷ് പ്രോസസങി ടെക്‌നോളജി.
  6. എം.എഫ്.എസ്.സി. ഫിഷഫീസ് എഞ്ചിനീയറിങ് ആന്റ് ടെക്‌നോളജി.
  7. എം.എഫ്.എസ്.സി. ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ്.
  8. എം.എഫ്.എസ്.സി. ഫിഷറീസ് എക്സ്റ്റന്‍ഷന്‍.
  9. ഫാക്കല്‍റ്റി ഓഫ് ഓഷ്യന്‍ സയന്‍സ് ആന്റ് ടെക്‌നോളജി.
  10. എം.എസ്.സി. മറൈന്‍ ബയോളജി.
  11. എം.എസ്.സി. മറൈന്‍ കെമിസ്ട്രി.
  12. എം.എസ്.സി. മറൈന്‍ മൈക്രോബയോളജി.
  13. എം.എസ്.സി. ഫിസിക്കല്‍ ഓഷ്യാനോഗ്രഫി.

-കുഫോസില്‍ ഗവേഷണം ചെയ്യാം(PhD):

ഡയറക്ടറേറ്റ് ഓഫ് റിസര്‍ച്ചിന് കീഴിലാണ് കുഫോസില്‍ എല്ലാ ഗവേഷണ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചിട്ടുള്ളത്. സമുദ്രശാസ്ത്രത്തില്‍, മറൈന്‍ ബയോആക്ടീവ് കോംപൗണ്ട്സ്, കണ്ടല്‍ സംരക്ഷണം, പവിഴപ്പുറ്റുകളുടെ ആവാസവ്യവസ്ഥയുടെ സംരക്ഷണം, കടലില്‍ നിന്നുള്ള മരുന്ന് നിര്‍മാണം, സമുദ്ര പാരിസ്ഥിതിക ആരോഗ്യപഠനം, കടല്‍ത്തീര മലിനീകരണം, കാലാവസ്ഥാ വ്യതിയാന പഠനം, റിമോട്ട് സെന്‍സിങ്, സമുദ്രസമ്പത്തിന്റെ സംരക്ഷണവും പരിപാലനവും, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലാണ് പ്രധാന ഗവേഷണ പ്രവര്‍ത്തനങ്ങള്‍.

മത്സ്യകൃഷി, ജല ആവാസവ്യവസ്ഥ, ടാക്സോണമിയും ജൈവവൈവിധ്യവും, സമുദ്ര, ഉള്‍നാടന്‍ മത്സ്യബന്ധനം, മാരികള്‍ച്ചര്‍, അലങ്കാരമത്സ്യകൃഷി, പോസ്റ്റ് ഹാര്‍വെസ്റ്റ്, മത്സ്യസംസ്‌കരണവും മൂല്യവര്‍ധിത ഉത്പാദനവും, മറൈന്‍ മോളിക്യൂള്‍സ്, നാട്ടറിവുകള്‍ എന്നീ പ്രധാന മേഖലകളിലാണ് ഫിഷറീസുമായി ബന്ധപ്പെട്ട് മാത്രം കുഫോസില്‍ ഗവേഷണങ്ങള്‍ നടക്കുന്നത്.

⦿ കേരള യൂണിവേഴ്സിറ്റി പി.ജി കോഴ്സുകള്‍

  1. എം.എസ്.സി അപ്ലൈഡ് അക്വാകള്‍ച്ചര്‍- ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ്, കാര്യവട്ടം ക്യാംപസ്, തിരുവനന്തപുരം.
  2. എം.എസ്.സി അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് – ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ്, കാര്യവട്ടം ക്യാംപസ്, തിരുവനന്തപുരം.

⦿ മഹാത്മാഗാന്ധി സര്‍വകലാശാല

-യു.ജി കോഴ്സുകള്‍

  1. ബി.എസ്.സി അക്വകള്‍ച്ചര്‍
  2. ബി.എസ്.സി ഇന്‍ഡസ്ട്രിയല്‍ ഫിഷ് ആന്റ് ഫിഷറീസ്

-പി.ജി കോഴ്സുകള്‍

  1. എം.എസ്.സി അക്വാകള്‍ച്ചര്‍ ആന്റ് ഫിഷ് പ്രോസസിങ് -സേക്രട്ട് ഹാര്‍ട്ട് കോളേജ് തേവര, എറണാകുളം.
  2. എം.എസ്.സി ഫിഷറീസ് ആന്റ് അക്വാകള്‍ച്ചര്‍- സെന്റ്. ആല്‍ബര്‍ട്ട് കോളേജ്, എറണാകുളം.

-എംഫില്‍

  1. ഫിഷറി ബയോളജി ആന്റ് അക്വാകള്‍ച്ചര്‍


⦿ കാലിക്കറ്റ് സര്‍വകലാശാല

-യു.ജി കോഴ്സുകള്‍

  1. ബി.എസ്.സി അക്വാകള്‍ച്ചര്‍-എംഇഎസ് അസ്മാബി കോളേജ്, കൊടുങ്ങല്ലൂര്‍.
  2. ബി.എസ്.സി അക്വാകള്‍ച്ചര്‍ ആന്റ് ഫിഷറി മൈക്രോബയോളജി-സ്റ്റെല്ല മേരീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി, പൊയ്യ, തൃശൂര്‍(സെല്‍ഫ് ഫിനാന്‍സിങ്).
  3. ബി.വോക് ഫിഷ് പ്രോസസിങ് ടെക്നോളജി(സെല്‍ഫ് ഫിനാന്‍സിങ്)- എംഇഎസ് അസ്മാബി കോളേജ്, കൊടുങ്ങല്ലൂര്‍.

-പി.ജി കോഴ്സുകള്‍

  1. എം.എസ്.സി അക്വാകള്‍ച്ചര്‍ ആന്റ് ഫിഷറി മാനേജ്മെന്റ്- എംഇഎസ് കോളേജ്, പൊന്നാനി.

⦿ കുസാറ്റ് (കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല)

-പി.ജി കോഴ്സുകള്‍

  1. എം.എസ്.സി മറൈന്‍ ബയോളജി – ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മറൈന്‍ ബയോ മൈക്രോ ബയോളജി ആന്റ് ബയോകെമിസ്ട്രി.
  2. എം.എസ്.സി മറൈന്‍ ജിയോളജി – ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മറൈന്‍ ജിയോളജി ആന്റ് ജിയോഫിസിക്സ്.
  3. എം.എസ്.സി മറൈന്‍ ജിയോഫിസിക്സ്- ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മറൈന്‍ ജിയോളജി ആന്റ് ജിയോഫിസിക്സ്.
  4. എം.എസ്.സി ഓഷ്യാനോഗ്രഫി- ഡിപ്പാര്‍ട്ടമെന്റ് ഓഫ് ഫിസിക്കല്‍ ഓഷ്യാനോഗ്രഫി.
  5. എം.എസ്.സി ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്- സ്‌കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്.
  6. എം.എഫ്.എസ്.സി സീ ഫുഡ് സേഫ്റ്റി ആന്റ് ട്രേഡ്- സ്‌കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്.
  7. എം.ടെക് ഓഷ്യന്‍ ടെക്നോളജി- ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിസിക്കല്‍ ഓഷ്യാനോഗ്രഫി.

ഇന്ത്യയിലെ മറ്റ് പ്രധാന പഠന കേന്ദ്രങ്ങള്‍

  1. ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി, Link: (http://www.nio.org).
  2. സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫറിക് സയന്‍സ്, ഐ.ഐ.ടി, ന്യൂഡല്‍ഹി, Link: (http://cas.iitd.ac.in).
  3. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഓഷ്യന്‍ എഞ്ചിനീയറിങ്, ഐ.ഐ.ടി, ചെന്നൈ, Link: (http://www.doe.iitm.ac.in/).
  4. സ്‌കൂള്‍ ഓഫ് എര്‍ത്ത്,ഓഷ്യന്‍ ആന്റ് അറ്റ്മോസ്ഫറിക് സയന്‍സസ്, ഗോവ സര്‍വകലാശാല, Link: (www.unigoa.ac.in).
  5. കര്‍ണാടക് സര്‍വകലാശാല, Link: (http://www.kud.ac.in).
  6. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സെന്റര്‍ ഫോര്‍ ഓഷ്യന്‍ ആന്റ് കോസ്റ്റല്‍ സ്റ്റഡീസ്, മദ്രാസ് സര്‍വകലാശാല, Link: (http://www.unom.ac.in).
  7. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റല്‍ മാനേജ്മെന്റ്, അണ്ണാ സര്‍വകലാശാല, ചെന്നൈ, Link: (https://www.annauniv.edu).
  8. ആന്ധ്ര സര്‍വകലാശാല, Link: (https://www.andhrauniversity.edu.in/).
  9. അണ്ണാമലൈ സര്‍വകലാശാല, Link: (www.annamaliuniversity.ac.in).
  10. സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്, Link:
  11. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഓഷ്യന്‍ സ്റ്റഡീ സ് ആന്റ് മറൈന്‍ ബയോളജി, പോണ്ടിച്ചേരി സര്‍വകലാശാല, Link: (https://www.pondiuni.edu.in/).
  12. ജെയിന്‍ സര്‍വകലാശാല, ബെംഗളൂരു, Link: (www.jainuniversity.ac.in).
  13. കലിംഗ സര്‍വകലാശാല,റായ്പുര്‍, Link: (www.kalingauniversity.ac.in).
  14. ടെക്നോ ഇന്ത്യ സര്‍വകലാശാല, കൊല്‍ക്കത്ത, Link: (www.technoindiauniversity.ac.in).
  15. സെന്റര്‍ ഫോര്‍ ഓഷ്യന്‍സ് റിവേര്‍സ് അറ്റ്മോസ്ഫിയര്‍ ആന്റ് ലാന്റ് സയന്‍സ്, ഐ.ഐ.ടി ഖരക്പുര്‍, Link: (http://www.iitkgp.ac.in).
  16. സ്‌കൂള്‍ ഓഫ് ഓഷ്യാനോഗ്രഫിക് സ്റ്റഡീസ്, ജാദവ്പുര്‍ സര്‍വകലാശാല, Link: (http://www.jaduniv.edu.in).
  17. ഡിപ്പാര്‍ട്ടുമെന്റ് ഓഫ് മറൈന്‍ സയന്‍സ്, ഭാരതിദാസന്‍ സര്‍വകലാശാല, തിരുച്ചിറപ്പള്ളി, Link: (https://www.bdu.ac.in).

Summary:Bachelor’s, master’s, and doctoral degree programs in oceanography are available in Kerala and other states in India. In Kerala, the important institutions are the University of Kerala, Mahatma Gandhi University, University of Calicut, and CUSAT. Other important study centers in India include the National Institute of Oceanography, Center for Atmospheric Sciences, and IIT Chennai.