June 23, 2026
General

കൃഷി, വനം, മൃഗസംരക്ഷണം: തൊഴിലിന്റെ പുതിയ ലോകം

  • October 29, 2023
  • 11 min read
കൃഷി, വനം, മൃഗസംരക്ഷണം: തൊഴിലിന്റെ പുതിയ ലോകം

മണ്ണിനേയും പ്രകൃതിയേയും സ്നേഹിച്ച് കാര്‍ഷികമേഖലയ്ക്ക് മുതല്‍കൂട്ടാവാന്‍ ഒരു കോഴ്സ്. ഒപ്പം പുത്തന്‍ തൊഴിലവസരങ്ങളും ഗവേഷണസാധ്യതയും. കാര്‍ഷികപഠനത്തിന് വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രചാരമേറുകയാണ്.

ഭക്ഷ്യമേഖലയിലെ സ്വയം പര്യാപ്തതയെന്ന ലക്ഷ്യത്തിനൊപ്പം ഈ മേഖലയില്‍ വളര്‍ന്നുവരുന്ന ബിസിനസ് സാധ്യതകള്‍ കൂടിയാണ് കാര്‍ഷികപഠനത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. പുതിയകാലത്ത് റെഡി ടു ഈറ്റ്/കുക്ക് ഭക്ഷ്യരംഗത്തുണ്ടായ വിപ്ലവകരമായ മാറ്റങ്ങള്‍ ഈ മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വേകുന്നുണ്ട്. മണ്ണ്-ജലം-പ്രകൃതി-വിത്ത് എന്നിവയുടെ സംരക്ഷണം, കീടനിയന്ത്രണം, യന്ത്രവത്കരണം, അത്യുത്പാദനശേഷി കൈവരിക്കല്‍, ഭക്ഷ്യ സംസ്‌കരണം, വിപണനം തുടങ്ങി നിരവധി മേഖലകളില്‍ ഇന്ന് കാര്‍ഷിക വിദഗ്ധരുടെ സേവനം അത്യന്താപേക്ഷിതമാണ്.

കോഴ്സുകള്‍

ഡിപ്ലോമ, ബിരുദ-ബിരുദാന്തര, ഗവേഷണ കോഴ്സുകള്‍ക്കൊപ്പം അഡ്വാന്‍സ്ഡ് കോഴ്സുകളും ഈ മേഖലയില്‍ നിലവിലുണ്ട്. ബിരുദ കോഴ്സുകളായ Agriculture(Hons), Forestry(Hons), Holticulture, Fisheries science, Veterinary science& Animal husbandry, Corporations and Banking, Agri-business Management, Biotechnology, Climate change എന്നിവയ്ക്കാണ് പഠിതാക്കള്‍ ഏറെ. Agricuture Engineering, Dairy science, Food Technology കോഴ്സുകള്‍ക്കും പ്രാധാന്യമേറെയാണ്.

പ്രവേശന രീതിയും കോഴ്സുകളും

സംസ്ഥാന-ദേശീയ-രാജ്യാന്തരതലത്തില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഡീംഡ് സര്‍വകലാശാലകളും കാര്‍ഷിക പഠന കോഴ്സുകള്‍ നല്‍കുന്നുണ്ട്. പ്ലസ് ടു സയന്‍സാണ് (ബയോളജി, ഫിസിക്സ്, കെമിസ്ട്രി, മാത്സ്) ബിരുദ കോഴ്‌സുകളിലേക്കുള്ള അടിസ്ഥാന യോഗ്യത. ദേശീയ-സംസ്ഥാന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 15 ശതമാനം സീറ്റുകളിലേക്കുള്ള പ്രവേശനം അഖിലേന്ത്യാ പ്രവേശനപരീക്ഷയായ സി.യു.ഇ.ടി യു.ജി (ഐ.സി.എ.ആര്‍) വഴിയാണ്. ബാക്കി വരുന്ന 85 ശതമാനം സീറ്റുകളിലേക്കുള്ള പ്രവേശനമാനദണ്ഡം അതാത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം.

കേരളത്തില്‍ മെഡിക്കല്‍ കോഴ്സ് പ്രവേശന പരീക്ഷയായ നീറ്റിന് ലഭിക്കുന്ന മാര്‍ക്ക് അടിസ്ഥാനപ്പെടുത്തി സംസ്ഥാന പ്രവേശനപരീക്ഷാ കമ്മീഷണര്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് അനുസരിച്ചാണ് കാര്‍ഷിക കോളേജുകളില്‍ പ്രവേശനം. എന്നാല്‍ തമിഴ്നാട്ടില്‍ പ്ലസ്ടു മാര്‍ക്കാണ് പരിഗണിക്കുക. കേരളത്തിലെ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ് കോഴ്സുകള്‍ക്ക് കേരള എന്‍ജിനീയറിങ് പ്രവേശനപരീക്ഷ (KEAM) എഴുതിയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

തൃശ്ശൂര്‍ കേരള കാര്‍ഷികസര്‍വകലാശാല, വയനാട് പൂക്കോട് കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യാനോഗ്രാഫിക് സ്റ്റഡീസ് ഉള്‍പ്പടെ രാജ്യത്തെ 46 സര്‍വകലാശാലകള്‍/സ്ഥാപനങ്ങളിലെ കോഴ്സുകളിലേക്കാണ് സി.യു.ഇ.ടി-യു.ജി (ഐ.സി.എ.ആര്‍) വഴി പ്രവേശനം.

വിവിധ ദേശീയ സ്ഥാപനങ്ങളിലെ 11 ബാച്ചിലര്‍ ഡിഗ്രി പ്രോഗ്രാമുകളിലേക്കാണ് സി.യു.ഇ.ടി വഴി പ്രവേശനം.

  1. B.Sc(Hons.) Agriculture.
  2. B.Sc(Hons.) Holticulture.
  3. B.F.Sc. Bachelor of fisheries science.
  4. B.Sc(Hons.) Forestry.
  5. B.Sc(Hons.) Community science.
  6. B.Sc(Hons.) Food nutrition and Dietics science.
  7. B.Sc(Hons.) Sericulture.
  8. B.Tech Agricultural Engineering.
  9. B.Tech Diary Technology.
  10. B.Tech Food Technology.
  11. B.Tech Biotechnology

കേരളത്തിലുള്ള ബിരുദ കോഴ്‌സുകള്‍:

  1. B.Sc(Hons.) Agriculture.
  2. B.Sc(Hons.) Forestry.
  3. B.Sc(Hons.) Co-operation and Banking.
  4. B.Sc(Hons.) Climate change& Environmental science.
  5. B.Tech Biotechnology.
  6. BVSc. & AH- Bachelor of Veterinary science and Animal Husbandry.
  7. BFSc-Bachelor of Fisheries science.
  8. Bachelor of science in Agriculture.

ഓരോ കോഴ്സിനും പഠിച്ചിരിക്കേണ്ട വിഷയങ്ങള്‍

(P- physics, C-chemistry, B-biology, M-mathematics)

  1. ബി.എസ്സി. (ഓണേഴ്സ്) അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടിക്കള്‍ച്ചര്‍: PCB/PCMB/PCM/Inter- Agricuture.
  2. ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ്, ബി.എസ്സി. (ഓണേഴ്സ്) ഫോറസ്ട്രി: PCB/ PCMB/ Inter- Agricuture.
  3. ബി.എസ്സി. (ഓണേഴ്സ്) കമ്യൂണിറ്റി സയന്‍സ്/സെറികള്‍ച്ചര്‍, ബി.ടെക്, ബയോടെക്നോളജി: PCB/PCMB/PCM (ഫുഡ് ന്യൂട്രീഷ്യന്‍ ആന്‍ഡ് ഡയറ്റിക്സ് ബാച്ച്‌ലര്‍ പ്രോഗ്രാമിനും ഇതേ യോഗ്യതയാണ് പരിഗണിക്കാറ്).
  4. ബി.ടെക്. അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറിങ്/ഡെയറി ടെക്‌നോളജി/ ഫുഡ് ടെക്നോളജി: PCMB/PCM.

കാര്‍ഷികപഠനമേഖലയിലെ പ്രധാന കോഴ്‌സുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും

അഗ്രിക്കള്‍ച്ചര്‍:

കേരളത്തിനകത്തും പുറത്തും മിക്ക കാര്‍ഷിക സര്‍വകലാശാലകളിലും ഈ കോഴ്സ് നിലവിലുണ്ട്. വെള്ളായണി (തിരുവനന്തപുരം) വെള്ളാനിക്കര (തൃശ്ശൂര്‍), പടന്നക്കാട് (കാസര്‍കോഡ്) കോളേജുകളിലാണ് കേരളത്തില്‍ കോഴ്സുള്ളത്. സോയില്‍ സയന്‍സ്, എന്റമോളജി, അഗ്രോണമി, പ്ലാന്റ് ജനറ്റിക്സ്, അഗ്രികള്‍ച്ചര്‍ എന്‍ജിനിയറിങ്, അഗ്രിക്കള്‍ച്ചര്‍, കാലാവസ്ഥാശാസ്ത്രം, പാത്തോളജി, ഹോര്‍ട്ടിക്കള്‍ച്ചര്‍, തുടങ്ങിയ വിഷയങ്ങളും തൊഴില്‍നൈപുണ്യ പരിശീലനവും ചേര്‍ന്നതാണ് പാഠ്യപദ്ധതി.

കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഉന്നതപഠനത്തിനായി രണ്ടുവര്‍ഷത്തെ എം.എസ്.സി അഗ്രിക്കള്‍ച്ചര്‍ കോഴ്സിന് ചേരാം. ഫോറസ്ട്രി, വൈല്‍ഡ്‌ലൈഫ്, ഹോര്‍ട്ടിക്കള്‍ച്ചര്‍, ഫിഷറീസ്, ഡയറി സയന്‍സ്, അനിമല്‍ ഹസ്ബന്‍ഡറി, പരിസ്ഥിതി തുടങ്ങി കാര്‍ഷികരംഗത്തെ ഏതെങ്കിലും വിഷയത്തില്‍ സ്പെഷ്യലൈസ് ചെയ്തും പി.ജി കോഴ്സ് ചെയ്യാം. അഗ്രിബിസിനസ്സ്മികച്ച ഉപരിപഠന മേഖലയാണ്. പിജി പഠന ശേഷം ഡോക്ടറല്‍ പ്രോഗ്രാമുകളും നിലവിലുണ്ട്. ഇന്ദിരാഗാന്ധി നാഷനല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) യില്‍ ഓര്‍ഗാനിക് ഫാമിങ്, വാട്ടര്‍ ഹാര്‍വസ്റ്റിങ്, ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി മാനേജ്‌മെന്റ് തുടങ്ങിയ കാര്‍ഷിക അനുബന്ധ വിഷയങ്ങളില്‍ വിദൂരവിദ്യാഭ്യാസ കോഴ്സുകളും ലഭ്യമാണ്.

ബിരുദാനന്തര ബിരുദ പഠനവും എആര്‍എസ്, നെറ്റ് പരീക്ഷയും പൂര്‍ത്തിയാക്കിയവര്‍ക്ക് ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, അധ്യാപകര്‍ എന്നീ നിലകളില്‍ ജോലി നേടാം. സര്‍ക്കാര്‍ ജോലികളാണ് ഈ കോഴ്‌സുകളുടെ മറ്റൊരു ആകര്‍ഷണീയത. കേരളത്തില്‍ ഓരോ തദ്ദേശ സ്ഥാപനത്തിലുമായി ആയിരത്തിലധികം കൃഷി ഭവനുകളുണ്ട്. കേരളത്തില്‍ കൃഷി ഓഫീസര്‍ക്കുള്ള യോഗ്യതയും അഗ്രിക്കള്‍ച്ചര്‍ ബിരുദമാണ്. അഗ്രിക്കള്‍ച്ചര്‍ ഡെവലപ്മെന്റ്ഓഫീസര്‍, അഗ്രിബിസിനസ്സ്മാനേജര്‍, ബാങ്കുകളിലെ കാര്‍ഷിക വായ്പകള്‍ കൈകാര്യം ചെയ്യുന്ന ഓഫീസര്‍മാര്‍, വന്‍ എന്‍.ജി.ഒകള്‍ (സര്‍ക്കാരേതര സംഘടനകള്‍) ഇന്‍ഷൂറന്‍സ് ഓഫീസര്‍ എന്നീ തൊഴിലവസരങ്ങളുമുണ്ട്. കൂടാതെ കൃഷി വകുപ്പിന്റെ കീഴിലുള്ള കൃഷിത്തോട്ടങ്ങള്‍, സീഡ് ഫാമുകള്‍, കോളേജ്, യൂണിവേഴ്സിറ്റി മുതലായ സ്ഥാപനങ്ങളിലും ഇന്ത്യന്‍ സിവില്‍ സര്‍വീസിന് സമാനമായ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സര്‍വീസിലും അവസരങ്ങളുണ്ട്. സംസ്ഥാന- കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കാര്‍ഷിക വിദഗ്ധരെ ധാരാളം ആവശ്യമുണ്ട്.

ഫോറസ്ട്രി സയന്‍സ്:
വനവും വന്യജീവികളും നിങ്ങളെ മോഹിപ്പിക്കാറുണ്ടോ? ഓഫീസ് ജോലികളേക്കാള്‍ അത്തരം ജോലികള്‍ നിങ്ങളെ ആകര്‍ഷിക്കാറുണ്ടോ? എങ്കില്‍ രാജ്യത്തിന്റെ വനസമ്പത്തിന് കാവലാളാവാന്‍ ഫോറസ്ട്രി &വൈല്‍ഡ് ലൈഫ് കോഴ്സുകള്‍ തെരഞ്ഞെടുക്കാം. നിരവധി തൊഴിലവസരങ്ങള്‍ക്കൊപ്പം പ്രകൃതി സംരക്ഷണത്തിനൊരു കാല്‍വെയ്പ് കൂടിയാണ് കോഴ്സ് പ്രദാനം ചെയ്യുന്നത്. പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം, പാരിസ്ഥിതിക പുനഃസ്ഥാപനം, നട്ടുപിടിപ്പിക്കല്‍, വിവിധ പദ്ധതികള്‍ എന്നിവയെല്ലാം ഫോറസ്ട്രിയില്‍ ഉള്‍പ്പെടും. ബിരുദതലത്തിലാണ് ഫോറസ്ട്രി പഠനം ആരംഭിക്കുന്നത് കെമിസ്ട്രി, ഫിസ്‌ക്സ്, ബയോളജി ഉള്‍പ്പെട്ട പ്ലസ് ടു സയന്‍സ് കോമ്പിനേഷനാണ് അടിസ്ഥാന യോഗ്യത.

തൃശ്ശൂര്‍ ജില്ലയിലെ വെള്ളാനിക്കരയിലുള്ള കോളേജ് ഓഫ് ഫോറസ്ട്രി, തളിപ്പറമ്പ് സര്‍ സയിദ് കോളേജ് എന്നിവിടങ്ങളിലാണ് ബാച്ചിലര്‍ ഓഫ് സയന്‍സ് ഇന്‍ ഫോറസ്ട്രി നിലവിലുള്ളത്. പാരിസ്ഥിതിക പഠനം, ഫോറസ്റ്റ് പോളിസി ലെജിസ്ലേഷന്‍, പാത്തോളജി, കാലാവസ്ഥാ പഠനം, കംപ്യൂട്ടര്‍ പഠനം, ബയോകെമിസ്ട്രി, സൈറ്റോളജി, ഫോറസ്റ്റ് മാനേജ്മെന്റ്, വുഡ്സയന്‍സ്, വൈല്‍ഡ്ലൈഫ് മാനേജ്മെന്റ് തുടങ്ങിയവയാണ് ഈ മേഖലയിലെ വിഷയങ്ങള്‍. കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് വനംവകുപ്പ്, സുവോളജിക്കല്‍ പാര്‍ക്കുകള്‍, പ്ലാന്റേഷന്‍സ്, ഫോറസ്റ്റ് നേഴ്സറികള്‍, നാഷണല്‍ പാര്‍ക്കുകള്‍, ബാങ്കുകള്‍, ഇന്‍ഷൂറന്‍സ് കമ്പനികള്‍, ഗവേഷണസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം തൊഴില്‍ സാധ്യതയുണ്ട്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ്, അധ്യാപനം, റിസര്‍ച്ച് എന്നീമേഖലകളിലും തിളങ്ങാം.

വെറ്ററനറി സയന്‍സ് ആന്‍ഡ് ആനിമല്‍ ഹസ്‌ബെന്‍ഡറി:
തൃശ്ശൂര്‍ ജില്ലയിലെ മണ്ണുത്തിയിലും, വയനാട് ജില്ലയിലെ പൂക്കോടുമാണ് കേരളത്തില്‍ വെറ്ററിനറി കോളജുകളുള്ളത്. അഞ്ചുവര്‍ഷ കോഴ്‌സില്‍ ഫിസിയോളജി, ബയോകെമിസ്ട്രി, ലൈവ്‌സ്റ്റോക്ക്മാനേജ്‌മെന്റ്, മൈക്രോബയോളജി, എക്റ്റ്രന്‍ഷന്‍, ക്ലിനിക്കല്‍ മെഡിസിന്‍, സര്‍ജറി, ഗൈനക്കോളജി,പബ്ലിക്‌ഹെല്‍ത്ത്, ജനറ്റിക്‌സ്, മീറ്റ് സയന്‍സ്, പൌള്‍ട്രി സയന്‍സ്, ഡയറി സയന്‍സ്, ഫോഡര്‍ പ്രൊഡക്ഷന്‍ തുടങ്ങിയ വിഷയങ്ങളും അവസാന സെമസ്റ്ററില്‍ ഇന്റേണ്‍ഷിപ്പും ഉള്‍പ്പെടുത്തിയിരിക്കുന്നു
സര്‍ക്കാര്‍- കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വെറ്ററിനറി സര്‍ജന്‍, വെറ്ററിനറി കണ്‍സള്‍ട്ടന്റ് എന്നീ തൊഴില്‍ സാധ്യതകള്‍ക്കൊപ്പം പൊതുമേഖലാസ്ഥാപനങ്ങള്‍, ക്ഷീരോത്പാദക യൂണിയനുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, സ്വകാര്യ ഫാമുകള്‍, ബാങ്കുകള്‍, ഗവേഷണകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും തൊഴിലവസരങ്ങളുണ്ട്. ഗവേഷണവും അധ്യാപനവും ഈ മേഖലയിലുമുണ്ട്.

ഫിഷറീസ് സയന്‍സ്
ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ് കൊച്ചിയിലെ പനങ്ങാട് കോളേജിലുണ്ട്. അക്വാകള്‍ച്ചര്‍, ബയോകെമിസ്ട്രി, മൈക്രോബയോളജി, എക്കണോമിക്‌സ്, ന്യൂട്രീഷന്‍, ഫുഡ്‌ടെക്‌നോളജി, ഇക്കോസ്റ്റാറ്റിസ്റ്റിക്‌സ്, ബയോടെക്‌നോളജി, ഇക്കോളജി, പാത്തോളജി, ഡിസാസ്റ്റര്‍മാനേജ്‌മെന്റ് തുടങ്ങി നിരവധി കോഴ്‌സുകളുണ്ട്. കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ക്കാര്‍, പൊതുമേഖലസ്ഥാപനങ്ങള്‍, മത്സ്യഫെഡ്, സന്നദ്ധ സംഘടനകള്‍, ഹാച്ചറികള്‍, ഗവേഷണസ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, ഫിഷറീസ്‌കോളേജുകള്‍, എന്നിവിടങ്ങളില്‍ രാജ്യത്തിനകത്തും വിദേശത്തും പ്രവര്‍ത്തിക്കാം.
എം.എഫ്.എസ്സി. പഠിച്ചിറങ്ങുന്നവര്‍ക്ക് കേന്ദ്ര, സംസ്ഥാന ഫിഷറീസ് ഗവേഷണ സ്ഥാപനങ്ങള്‍, വിവിധ സമുദ്രപഠന ഗവേഷണ സ്ഥാപനങ്ങള്‍, ബഹുരാഷ്ട്ര കമ്പനികള്‍ എന്നിവയില്‍ ഗവേഷകരാകാം. മത്സ്യസംസ്‌കരണം, മത്സ്യകൃഷി, അലങ്കാരമത്സ്യകയറ്റുമതി, ഭക്ഷ്യസംസ്‌കരണം, മരുന്ന് നിര്‍മാണം,മത്സ്യോത്പാദനം, മൂല്യവര്‍ധിത ഉത്പാദനം, കയറ്റുമതി എന്നീ മേഖലകളിലും ഇന്ന് അവസരങ്ങള്‍ നിരവധിയാണ്. ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ എ.ആര്‍.എസ്. പരീക്ഷ (Agricultural Research Service)യിലൂടെ ശാസ്ത്രജ്ഞനാകാനും അവസരമുണ്ട്. ഷിപ്പിങ്, ബയോ ഓപ്റ്റിക്കല്‍ മോഡലിങ്, എണ്ണ വ്യവസായം, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് എന്നീ മേഖലകളിലെ തൊഴിലവസരങ്ങള്‍ക്കൊപ്പം മറൈന്‍ സയന്റിസ്റ്റ്, ജിയോളജിസ്റ്റ്, ജിയോഗ്രാഫര്‍, ഹൈഡ്രോഗ്രാഫര്‍, ഓഷ്യനോഗ്രാഫര്‍, മൈനിങ് എന്‍ജിനിയര്‍ എന്നീ തൊഴിലവസരങ്ങളുമുണ്ട്. ക്വാളിറ്റി കണ്‍ട്രോളര്‍, ഫുഡ് സയന്റിസ്റ്റ്, കോസ്റ്റല്‍ എന്‍ജിനീയര്‍, ഫിഷറീസ് എന്‍ജിനീയര്‍, മാനേജ്‌മെന്റ് തല ജോലികള്‍ എന്നിവയും ഇവര്‍ക്കിണങ്ങും.

അഗ്രിക്കള്‍ച്ചര്‍ എന്‍ജിനിയറിങ്
എന്‍ജിനിയറിങ് പ്രവേശന പരീക്ഷ എഴുതിയവര്‍ക്ക് ഈ കോഴ്‌സുകള്‍ക്കും അപേക്ഷിക്കാം. അഗ്രിക്കള്‍ച്ചര്‍, ഡയറി, ഫുഡ്‌ടെക്‌നോളജി എന്നീ മേഖലകളിലാണ് ബി.ടെക് കോഴ്‌സുകള്‍ ഉള്ളത്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ തവനൂരിലുള്ള കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറിങ്ങില്‍ അഗ്രികള്‍ച്ചര്‍ എന്‍ജിനിയറിങ്, ഫുഡ് എന്‍ജിനിയറിങ് കോഴ്‌സുകളുണ്ട്. വെറ്ററിനറി സര്‍വകലാശാലയുടെകീഴില്‍ മണ്ണുത്തി, പൂക്കോട്, കോലാഹലമേട് (ഇടുക്കി) ചെറ്റച്ചല്‍ (തിരുവനന്തപുരം) എന്നിവിടങ്ങളില്‍ ബിടെക് ഡയറിടെക്‌നോളജിയും, മണ്ണുത്തിയില്‍ ഫുഡ്‌ടെക്‌നോളജിയും കൊച്ചിയിലെ പനങ്ങാടുള്ള കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യാനോഗ്രാഫിക് സ്റ്റഡീസില്‍ ബിടെക് ഫുഡ്‌ടെക്‌നോളജിയും പഠിക്കാം.

⦿ എവിടെ പഠിക്കാം?

കാര്‍ഷിക പഠനവുമായി ബന്ധപ്പെട്ട കോഴ്സുകള്‍ നല്‍കുന്ന നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇന്ന് രാജ്യത്തുണ്ട്. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ കീഴിലാണ് ഇവ. കാര്‍ഷിക സര്‍വകലാശാലകള്‍, ഫിഷറീസ് സര്‍വകലാശാലകള്‍, വെറ്ററിനറി സര്‍വകലാശാലകള്‍, ഡീംഡ് സര്‍വകലാശാലകള്‍, കേന്ദ്രസര്‍വകലാശാലകള്‍ എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നു.
കേരളത്തില്‍ കേരള കാര്‍ഷിക സര്‍വകലാശാല, കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി, കേരള ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് എന്നിങ്ങനെ മൂന്ന് സര്‍വകലാശാലകളിലാണ് കാര്‍ഷിക കോഴ്സുകള്‍ ഉള്ളത്. ബിഎസ്സി അഗ്രിക്കള്‍ച്ചര്‍, ഫോറസ്ട്രി എന്നിവ കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലാണ്. ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ് കേരള യൂണിവേഴ്സിറ്റി ഫോര്‍ ഫിഷറീസ് ആന്‍ഡ് ഓഷ്യാനോഗ്രാഫിക്ക് സ്റ്റഡീസിന്റെ കീഴിലുമാണ്. ബിവിഎസ്സി ആന്‍ഡ് എഎച്ച് കേരള വെറ്ററിനറി സര്‍വകലാശാലയുടെ കീഴിലാണ്. കേരളത്തിലെ ഈ മൂന്ന് സര്‍വകലാശാലകളും അവയ്ക്ക് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്‌സുകളും പരിചയപ്പെടാം

കേരള കാര്‍ഷിക സര്‍വകലാശാല (KAU)
രാജ്യത്തെ കാര്‍ഷികസര്‍വകലാശാലകളില്‍ മുന്‍നിരയിലാണ് തൃശൂര്‍ വെള്ളാനിക്കരയിലെ കേരള കാര്‍ഷികസര്‍വകലാശാല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക കോളേജുകളുടെ നിയന്ത്രണം കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കാണ്. സര്‍വകലാശാലയ്ക്ക് കീഴിലെ സ്ഥാപനങ്ങള്‍ Link: (www.kau.in).

  1. കാര്‍ഷിക കോളേജ്, വെള്ളായണി.
  2. കാര്‍ഷിക കോളേജ്, വെള്ളാനിക്കര.
  3. കാര്‍ഷിക കോളേജ്, പടന്നക്കാട്.
  4. കാര്‍ഷിക കോളേജ് വയനാട്, അമ്പലവയല്‍.
  5. കോളേജ് ഓഫ് ഫോറസ്ട്രി, വെള്ളാനിക്കര.
  6. കോളേജ് ഓഫ് ക്ലൈമറ്റ് ചേഞ്ച് ആന്റ് എന്‍വിയോണ്‍മെന്റല്‍ സയന്‍സ്,വെള്ളാനിക്കര.
  7. കോളേജ് ഓഫ് കോ-ഓപ്പറേഷന്‍ ബാങ്കിങ് ആന്റ് മാനേജ്മെന്റ വെള്ളാനിക്കര.
  8. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കള്‍ച്ചറല്‍ ടെക്നോളജി& ഞഅഞട പട്ടാമ്പി.
  9. കേളപ്പജി കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ് & ടെക്നോളജി തവനൂര്‍.

കോഴ്‌സുകള്‍:
– തിരുവനന്തപുരം വെള്ളായണി കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറില്‍ ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍, എം.എസ്.സി. അഗ്രിക്കള്‍ച്ചര്‍, ഹോര്‍ട്ടിക്കള്‍ച്ചര്‍, ഫുഡ് സയന്‍സ് ആന്‍ഡ് ന്യൂട്രിഷ്യന്‍, ഇന്റഗ്രേറ്റഡ് ബയോടെക്‌നോളജി എന്നീ കോഴ്‌സുകളും ഗവേഷണ സൗകര്യവും.

– കാസര്‍കോട് പടന്നക്കാട് കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറില്‍ ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍, എം.എസ്.സി. അഗ്രിക്കള്‍ച്ചര്‍ എന്നീ കോഴ്‌സുകളാണുള്ളത്.

– വയനാട് അമ്പലവയല്‍ കാര്‍ഷിക കോളേജില്‍ ബിഎസ്സി അഗ്രികള്‍ച്ചര്‍ കോഴ്‌സും നടത്തുന്നു.

– കാര്‍ഷിക വാഴ്സിറ്റിക്ക് കീഴിലെ പട്ടാമ്പി കേന്ദ്രത്തില്‍ 2 വര്‍ഷത്തെ അഗ്രികള്‍ച്ചര്‍ ഡിപ്ലോമ കോഴ്സ് നടത്തുന്നുണ്ട്.

– തൃശൂര്‍ വെള്ളാനിക്കരയിലുള്ള കോളേജ് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചറില്‍ ബി.എസ്.സി. അഗ്രിക്കള്‍ച്ചര്‍, എം.എസ്.സി. അഗ്രിക്കള്‍ച്ചര്‍, ഹോര്‍ട്ടിക്കള്‍ച്ചര്‍, ഫുഡ് സയന്‍സ് ആന്‍ഡ് ന്യൂട്രിഷ്യന്‍, അഗ്രിക്കള്‍ച്ചറല്‍ സ്റ്റാറ്റിസ്റ്റിക്‌സ്, അഗ്രിക്കള്‍ച്ചറല്‍ ബയോടെക്‌നോളജി എന്നീ കോഴ്‌സുകളും പി.എച്ച്.ഡി. പഠനസൗകര്യവുമുണ്ട്.

– വെള്ളാനിക്കരയില്‍ തന്നെയുള്ള കോളേജ് ഓഫ് ഫോറസ്ട്രിയില്‍ ബി.എസ്.സി. (ഫോറസ്ട്രി), എം.എസ്.സി. (ഫോറസ്ട്രി) കോഴ്‌സുകളുണ്ട്.

– മലപ്പുറം തവനൂരിലുള്ള കേളപ്പജി കോളേജ് ഓഫ് അഗ്രിക്കള്‍ച്ചര്‍ എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ ബി.ടെക് അഗ്രിക്കള്‍ച്ചര്‍ എന്‍ജിനിയറിങ്, ബി.ടെക് ഫുഡ് എന്‍ജിനിയറിങ് കോഴ്‌സുകള്‍ നടത്തുന്നു.

കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് സര്‍വകലാശാല (KVASU):

Link:www.kvasu.ac.in
കേരള സര്‍ക്കാറിന് കീഴില്‍ വയനാട് ജില്ലയിലെ പൂക്കോട് ആസ്ഥാനമായി 2010-ലാണ് സര്‍വകലാശാല പ്രവര്‍ത്തനം ആരംഭിച്ചത്. വെറ്ററിനറി, ക്ഷീരവികസന, ജൈവശാസ്ത്ര, മാനേജ്മെന്റ് അനുബന്ധ മേഖലകളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള നിരവധി പ്രോഗ്രാമുകള്‍ ഇന്ന് സര്‍വകലാശാലയ്ക്ക് കീഴിലുണ്ട്. ബിരുദ ബിരുദാനന്തര, ഡിപ്ലോമ കോഴ്‌സുകളും ഗവേഷണ സൗകര്യവും സര്‍വകലാശാലയ്ക്ക് കീഴിലുണ്ട്. ബിരുദ കോഴ്‌സുകളിലേക്ക് നീറ്റ് വഴിയും ഡിപ്ലോമ കോഴ്‌സിലേക്ക് സര്‍വകലാശാല നടത്തുന്ന പ്രവേശനപരീക്ഷ വഴിയുമാണ് പ്രവേശനം സര്‍വകലാശാലയ്ക്ക് കീഴിലെ കോളേജുകള്‍:

  1. കോളേജ് ഓഫ് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് മണ്ണുത്തി, തൃശൂര്‍.
  2. കോളേജ് ഓഫ് ഡയറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി, കൊലഹലമേട്, ഇടുക്കി.
  3. കോളേജ് ഓഫ് ഡയറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി, പൂക്കോട്, വയനാട്.
  4. ഡോ. വര്‍ഗീസ് കുര്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആന്‍ഡ് ഫുഡ് ടെക്‌നോളജി, മണ്ണുത്തി, തൃശൂര്‍.
  5. കോളേജ് ഓഫ് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ്, പൂക്കോട്, വയനാട്.
  6. കോളേജ് ഓഫ് ഏവിയന്‍ സയന്‍സസ് ആന്‍ഡ് മാനേജ്‌മെന്റ്, തിരുവാഴാംകുന്ന്, പാലക്കാട്.
  7. കോളേജ് ഓഫ് ഡയറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ആടചഘ ഞഠഠഇ, കൈമനം, തിരുവനന്തപുരം.
    കോഴ്‌സുകള്‍:
    – ബാച്ചിലര്‍ ഓഫ് വെറ്ററിനറി സയന്‍സ് ആന്‍ഡ് ആനിമല്‍ ഹയ്‌ബെന്‍ഡറി. (BVSc AH)
    – ബാച്ചിലര്‍ ഓഫ് ടെക്‌നോളജി (ബി.ടെക്).
    – ബി.എസ്.സി പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്‍ഡ് മാനേജ്‌മെന്റ്.
    – എം.വിഎസ്സി – മാസ്റ്റര്‍ ഓഫ് വെറ്ററനറി സയന്‍സസ്.
    – എം.എസ് ഇന്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസ്.
    – എം.എസ്സി ഇന്‍ ബയോ സ്റ്റാറ്റിസ്റ്റിക്‌സ്.
    – എം.എസ്സി ഇന്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍ ഡയറി ഇന്‍ഡസ്ട്രി.
    – എം.എസ്സി ഇന്‍ ബയോകെമിസ്ട്രി ആന്‍ഡ് മോളിക്യൂലാര്‍ ബയോളജി.
    – എം.എസ്സി ഇന്‍ അപ്ലൈഡ് മൈക്രോ ബയോളജി.
    – എം.എസ്സി ഇന്‍ ആനിമല്‍ ബയോടെക്‌നോളജി.
    – എം.എസ്സി ഇന്‍ അപ്ലൈഡ് ടോക്‌സിക്കോളജി.
    – ഡിപ്ലോമ ഇന്‍ ഡയറി സയന്‍സ്.
    – ഡിപ്ലോമ ഇന്‍ ലബോറട്ടറി ടെക്‌നിക്‌സ്.
    – ഡിപ്ലോമ ഇന്‍ ഫീഡ് ടെക്‌നോളജി.
    – പി.ജി ഡിപ്ലോമ കോഴ്‌സുകള്‍.
    – പി.ജി ഡിപ്ലോമ ഇന്‍ ക്ലൈമറ്റ് സര്‍വീസസ് ഇന്‍ ആനിമല്‍ അഗ്രിക്കള്‍ച്ചര്‍.
    – പി.ജി ഡിപ്ലോമ ഇന്‍ ക്ലൈമറ്റ് സര്‍വീസസ്.
    – പി.ജി ഡിപ്ലോമ ഇന്‍ വെറ്ററനറി കാര്‍ഡിയോളജി.
    – പി.ജി ഡിപ്ലോമ ഇന്‍ വെറ്ററനറി അനസ്‌തേഷ്യോളജി.

കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് (KUFOS)

Link:www.kufos.ac.in
രാജ്യത്തെ ആദ്യ ഫിഷറീസ്-സമുദ്രപഠന സര്‍വകലാശാലയാണ് കൊച്ചിയിലെ കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് (കുഫോസ്). 1979 കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഭാഗമായി ആരംഭിച്ച കോളേജ് 2011-ലാണ് ഫിഷറീസ് സര്‍വകലാശാലയായി ഉയര്‍ത്തപ്പെട്ടത്. കൊച്ചിയിലെ പനങ്ങാട് സ്ഥിതിചെയ്യുന്ന സര്‍വകലാശാല ആസ്ഥാനത്തിന് പുറമെ എറണാകുളം ജില്ലയിലെ പുതുവൈപ്പിനില്‍ ഫിഷറീസ് ഗവേഷണ കേന്ദ്രവും സമുദ്രപഠന കാമ്പസും പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരത്തിനടുത്ത് തിരുവല്ലത്ത് പ്രാദേശിക ഗവേഷണ കേന്ദ്രവുമുണ്ട്. ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ് (ബി.എഫ്.എസ്സി.) ആണ് ഏക ബിരുദ കോഴ്‌സ്. കേരളത്തില്‍ ഈ കോഴ്‌സ് നടത്തുന്ന ഏക സ്ഥാപനവും കുഫോസ് ആണ്. ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, പി.ജി.ഡിപ്ലോമ, ഡോക്ടറല്‍ പ്രോഗ്രാമുകള്‍ എന്നിവയടക്കം ഫിഷറീസ്, സമുദ്രപഠനം, മാനേജ്‌മെന്റ് മേഖലകളിലായി മുപ്പതോളം കോഴസുകളാണ് ഇന്ന് സര്‍വകലാശാലയിലുള്ളത്.

കോഴ്‌സുകള്‍

  • ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ് (ബി.എഫ്.എസ്സി).
  • ബി.ടെക്ക് ഇന്‍ ഫുഡ് ടെക്‌നോളജി.
  • എം.എഫ്.എസ്സി അക്വാകള്‍ച്ചര്‍.
  • എം.എഫ്.എസ്സി അക്വാട്ടിക് ആനിമല്‍ ഹെല്‍ത്ത് മാനേജ്‌മെന്‌റ്.
  • എം.എഫ്.എസ്സി ഫിഷ് ന്യൂട്രീഷന്‍ ആന്‍ഡ് ഫുഡ് ടെക്‌നോളജി.
  • എം.എഫ്.എസ്സി ഫിഷ് പ്രോസസിങ് ടെക്‌നോളജി.
  • എം.എഫ്.എസ്സി ഫിഷറീസ് എന്‍ജിനീയറിങ് ടെക്‌നോളജി.
  • എം.എഫ്.എസ്സി ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ്.
  • എം.എഫ്.എസ്സി ഫിഷറീസ് എക്സ്റ്റന്‍ഷന്‍.
  • എം.എസ്സി അപ്ലൈഡ് ജിയോളജി (എര്‍ത്ത് സയന്‍സ്, അപ്ലൈഡ് ജിയോ സയന്‍സ്).
  • എം.എസ്സി ബയോടെക്നോളജി (ബയോ ടെക്നോളജി& ബയോ ഇന്‍ഫമാറ്റിക്സ്).
  • എം.എസ്സി ക്ലൈമറ്റ് സയന്‍സ്.
  • എം.എസ്സി ഡിസാസ്റ്റര്‍ മാനേജ്മെന്റ്.
  • എം.എസ്സി എന്‍വയോണ്‍മെന്റല്‍ സയന്‍സ്.
  • എം.എസ്സി ഫുഡ് സയന്‍സ്& ടെക്നോളജി.
  • എം.എസ്സി മറൈന്‍ ബയോളജി (ബയോളജിക്കല്‍ ഓഷ്യാനോഗ്രഫി & ബയോഡൈവേഴ്സിറ്റി).
  • എം.എസ്സി മറൈന്‍ കെമിസ്ട്രി.
  • എം.എസ്സി മറൈന്‍ മൈക്രോബയോളജി.
  • എം.എസ്സി ഫിസിക്കല്‍ ഓഷ്യാനോഗ്രാഫി.
  • എം.എ്സ്സി സ്റ്റാറ്റിസ്റ്റിക്സ്.
  • എം.ബി.എ (Dual Specialization – Finance/Marketing/ Human Resource Management).
  • എം.ടെക് ഇന്‍ ഫുഡ് ടെക്നോളജി.
  • എം.ടെക് ഇന്‍ കോസ്റ്റല്‍ ഹാര്‍ബര്‍ എന്‍ജിനിയറിങ്.
  • എം.ടെക് ഇന്‍ ഇന്റഗ്രേറ്റഡ് കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ്.
  • എം.ടെക് ഇന്‍ ഓഷ്യന്‍ ആന്‍ഡ് കോസ്റ്റല്‍ സേഫ്റ്റി എന്‍ജിനിയറിങ്.
  • ഡിപ്ലോമ ഇന്‍ ബ്രാക്കിഷ് വാട്ടര്‍&മറൈന്‍ അക്വാകള്‍ച്ചര്‍.
  • പി.ജി ഡിപ്ലോമ ഇന്‍ അക്വേറിയം സയന്‍സ്& ടെക്നോളജി.
  • പി.ജി ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ അക്വാകള്‍ച്ചര്‍.
  • സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഓണ്‍ കംപ്യൂട്ടര്‍ എയ്ഡഡ് ഡിസൈനിങ് ആന്‍ഡ് ഡ്രാഫ്ര്റ്റിങ് (CADD).
  • സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഓണ്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്റ്.

രാജ്യത്തെ പ്രധാന കാര്‍ഷിക സര്‍വകലാശാലകള്‍ കേന്ദ്രസര്‍വകലാശാകള്‍

  1. സെന്‍ട്രല്‍ അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി, ഇംഫാല്‍, മണിപ്പൂര്‍ Link: https://cau.ac.in/ .
  1. റാണി ലക്ഷ്മി ബായ് സെന്‍ട്രല്‍ അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി, ത്സാന്‍സി, ഉത്തര്‍പ്രദേശ്. Link: http://www.rlbcau.ac.in/ .
  2. ഡോ.രാജേന്ദ്ര പ്രസാദ് സെന്‍ട്രല്‍ അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി സമസ്തിപൂര്‍, ബീഹാര്‍ Link: https://www.rpcau.ac.in/.

⦿ ഡീംഡ് സര്‍വകലാശാലകള്‍

  1. ICAR- ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ന്യൂഡല്‍ഹി Link: www.iari.res.in
  1. ICAR-നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കര്‍ണാല്‍,ഹരിയാന Link: www.ndri.res.in/
  2. ICAR-ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇസത്‌നഗര്‍, ഉത്തര്‍പ്രദേശ് Link: www.ivri.nic.in
  3. ICAR- സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് എജ്യുക്കേഷന്‍ Link: www.cife.edu.in

⦿സ്റ്റേറ്റ് സര്‍വകലാശാലകള്‍:

  1. Acharya NG Ranga Agricultural University, Guntur,Andhra Pradesh
  2. Dr. YSRHU (APHU), Venkataramannagudem, Andhra Pradesh
  3. Sri Venkateswara Veterinary University, Tirupati, Andhra Pradesh
  4. Assam Agricultural University, Jorhat, Assam
  5. Bihar Agricultural University, Sabour, Bhagalpur, Bihar
  6. Animal Sciences University, Patna,Bihar
  7. Indira Gandhi Krishi Viswa Vidhyalaya, Raipur, Chhattisgarh
  8. Kamdhenu Visvavidyalaya, Durg,Chhattisgarh
  9. Sardar Krushinagar Dantiwada Agricultural University, Dantiwada,Gujarat
  10. Anand Agricultural University, Anand, Gujarat
  11. Navsari Agricultural University, Navsari, Gujarat
  12. Junagarh Agricultural University, Junagarh, Gujarat
  13. Kamdhenu University, Gandhinagar, Gujarat
  14. Chaudhary Charan Singh Haryana Agricultural University, Hisar, Haryana
  15. Lala Lajpat Rai University of Veterinary & Animal Sciences, Hisar, Haryana
  16. State University of Horticultural Sciences, Karnal, Haryana
  17. Ch. Sarwan Kumar Himachal Pradesh Krishi Viswavidyalaya, Palampur, Himachal Pradesh
  18. Dr. Yaswant Singh Parmar University of Horticulture & Forestry, Solan, Himachal Pradesh
  19. Birsa Agricultural University, Ranchi, Jharkhand
  20. Sher-e-Kashmir University of Agricultural Science & Technology, Srinagar, Jammu & Kashmir
  21. Sher-e-Kashmir University of Agricultural Science & Technology, Jammu
  22. University of Agricultural Sciences, Bangalore, Karnataka
  23. Karnataka Veterinary, Animal and Fisheries Sciences University, Bidar
  24. University of Agricultural Sciences, Raichur, Karnataka
  25. university of Agricultural Sciences, Dharwad, Karnataka
  26. University of Horticulture Science, Bagalkot, Karnataka
  27. University of Agriculture & Horticulture Sciences, Shimoga,Karnataka
  28. Kerala Agricultural University, Thrissur, Kerala
  29. Kerala University of Fisheries and Ocean Studies, Panangad, Kochi, Kerala
  30. Kerala Veterinary and Animal Sciences University, Pookode, Wayanand, Kerala
  31. Rajmata Vijayaraje Scindia Krishi VishwaVidyalaya, Gwalior,Madhya Pradesh
  32. Nanaji Deshmukh Pashu ChikitsaVisvaVidyalaya, Jabalpur, Madhya Pradesh
  33. Jawaharlal Nehru Krishi Viswa Vidyalaya, Jabalpur, Madhya Pradesh
  34. Dr. Balaesahib Sawant Kokan KrishiVidyapeeth, Dapoli, Maharashtra
  35. Maharastra Animal & Fisheries. Sciences University, Nagpur,Maharashtra
  36. Vasantrao Naik Marathwada Krishi Vidyapeeth, Parbhani, Maharashtra
  37. Mahatma Phule Krishi Vidyapeeth, Rahuri, Maharashtra
  38. Dr. Punjabrao Deshmukh KrishiViswaVidyalaya, Akola, Maharashtra
  39. Orissa University of Agricultural & Technology, Bhubaneswar,Orissa
  40. Guru Angad Dev Veterinary and Animal Sciences University, Ludhiana, Punjab
  41. Punjab Agricultural University, Ludhiana, Punjab
  42. Maharana Pratap University of Agriculture & Technology, Udaipur, Rajasthan
  43. Swami Keshwanand Rajasthan Agricultural University, Bikaner, Rajasthan
  44. Rajasthan University of Veterinary & Animal Sciences, Bikaner, Rajasthan
  45. SKN Agriculture University, Jobner, Rajasthan
  46. Agriculture University, Kota, Rajasthan
  47. Agriculture University, Jodhpur, Rajasthan
  48. Tamil Nadu Agricultural University, Coimbatore, Tamil Nadu
  49. Tamil Nadu Veterinary & Animal Sciences University, Chennai, Tamil Nadu
  50. Tamil Nadu Fisheries University, Nagapattinam, Tamil Nadu
  51. Sri Konda Laxman Telangana State Horticultural University, Hyderabad, Telangana
  52. Sri PV Narsimha Rao Telangana Veterinary University, Hyderabad, Telangana
  53. Professor Jayashankar Telangana State Agricultural University, Hyderabad, Telangana
  54. G.B. Pant University of Agriculture & Technology, Pantnagar, UttraKhand
  55. VCSG Uttarakhand University of Horticulture & Forestry, Bharsar,UttraKhand
  56. Chandra Shekhar Azad University of Agricultural & Technology, Kanpur,Uttar Pradesh
  57. Acharya Narendra Deva University of Agriculture & Technology, Kumarganj, Ayodhya,Uttar Pradesh
  58. Sardar Vallabhbhai Patel University of Agriculture & Technology, Meerut, Uttar Pradesh
  59. U.P. Pt. Deen Dayal Upadhyaya Pashu Chikitsa VigyanVishwaVidhyalaya Evem Go Anusandhan Sansthan, Mathura,Uttar Pradesh
  60. Banda University of Agricultural and Technology, Banda,Uttar Pradesh
  61. Bidhan Chandra Krishi Viswa Vidhyalaya, Mohanpur, West Bengal
  62. West Bengal University of Animal & Fishery Sciences, Kolkata,West Bengal
  63. Uttar Banga Krishi Viswavidhyalaya, Cooch Behar,West Bengal

Summary: Agriculture and allied fields offer a wide range of career opportunities, from research and education to government and private sector jobs. With a growing focus on food security and sustainable development, the demand for agricultural professionals is on the rise.In the research sector, agricultural professionals work on developing new technologies and practices to improve crop yields, protect the environment, and ensure food safety. Agricultural educators teach students at all levels, from elementary school to university. Government agricultural professionals work to develop and implement policies that support the agricultural sector and promote food security.