കെല്‍ട്രോണില്‍ ജേണലിസം പഠനത്തിന് അപേക്ഷിക്കാം
കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ (KSEDC) ലിമിറ്റഡ് കെല്‍ട്രോണ്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ മാധ്യമ കോഴ്സിന്റെ 2023 – 24 ബാച്ചുകളിലേക്ക് കോഴിക്കോട്, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ നവംബര്‍ 18 വരെ അപേക്ഷിക്കാം.
പത്രം, ടെലിവിഷന്‍, സോഷ്യല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയില്‍ അധിഷ്ഠിതമായ ജേണലിസം, മൊബൈല്‍ ജേണലിസം, ന്യൂസ് ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയില്‍ പരിശീലനം ലഭിക്കും.
പഠനത്തോടൊപ്പം മാധ്യമ സ്ഥാപനങ്ങളില്‍ നിബന്ധനകൾക്ക് വിധേയമായി ഇന്റേണ്‍ഷിപ്പ് ചെയ്യുവാന്‍ അവസരം ലഭിക്കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്ലേസ്മെന്റ് അസിസ്റ്റന്റ് നല്‍കും.
ഉയര്‍ന്ന പ്രായപരിധി 30 വയസ്സ്.
വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, തേര്‍ഡ് ഫ്ളോര്‍, അംബേദ്കര്‍ ബില്‍ഡിംഗ് റെയില്‍വേ സ്റ്റേഷന് ലിങ്ക് റോഡ്, കോഴിക്കോട് – 673002,
കെല്‍ട്രോണ്‍ നോളജ് സെന്റര്‍, സെക്കന്റ് ഫ്ളോര്‍, ചെമ്പിക്കളം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്, വഴുതക്കാട്, തിരുവനന്തപുരം- 695 014.
ഫോണ്‍: 9544958182, 0471 2724765.
കൂടുതൽ വിവരങ്ങൾ https://ksg.keltron.in/publicSite/course/220 സന്ദർശിക്കുക
Summary: Keltron is offering a 1-year PG Diploma in Media in Kozhikode and Thiruvananthapuram. Graduates of any discipline are eligible. The course covers print, TV, social media, AI, and internship. Application deadline is November 18, 2023.