പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ് & പാരാമെഡിക്കൽ കോഴ്‌സ്: ഓപ്ഷൻ നൽകാം
2024-25 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും എൻആർഐ ക്വാട്ടയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഒക്‌ടോബർ 15 ന് നടത്തും.
www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചുട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഒക്‌ടോബർ 14 ന് ഓൺലൈനായി പുതുതായി കോഴ്‌സ് / കോളേജ് ഓപ്ഷനുകൾ സമർപ്പിക്കണം.
മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കുന്നതല്ല. എൽ.ബി.എസ് വെബ്‌സൈറ്റിൽ കാണിച്ചിട്ടുള്ള എൻആർഐ ക്വാട്ടയിൽ സമർപ്പിക്കേണ്ട രേഖകൾ എല്ലാം നിർബന്ധമായും പ്രവേശനസമയത്ത് ഹാജരാക്കണം.
അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസ് ഒടുക്കി അതത് കോളേജുകളിൽ ഒക്‌ടോബർ 16 നകം കോളേജുകളിൽ പ്രവേശനം നേടണം.
Summary: Professional Degree in Nursing & Paramedical Course: Options can be provided




