June 23, 2026
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 11 ഫെബ്രുവരി 2025

  • February 11, 2025
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 11 ഫെബ്രുവരി 2025

ഫെബ്രുവരി 11, 2025 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

എൻ.എസ്.എസ്. അവാർഡ് വിതരണം

കാലിക്കറ്റ് സർവകലാശാലയിലെ മികച്ച എൻ.എസ്.എസ്. യൂണിറ്റുകൾ / കോളേജുകൾ, പ്രോഗ്രാം ഓഫീസർമാർ, വളണ്ടിയർമാർ എന്നിവർക്കുള്ള 2023 – 24 വർഷത്തെ സർവക ലാശാലാ തല എൻ.എസ്.എസ്. അവാർഡ് വിതരണവും എൻ.എസ്.എസ്. ഓഫീസേഴ്സ് മീറ്റും ഫെബ്രുവരി 14-ന് നടക്കും. രാവിലെ 10 മണിക്ക് ഇ.എം.എസ്. സെമിനാർ കോംപ്ല ക്സിലാണ് പരിപാടി. വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ ഥാന എൻ.എസ്.എസ്. ഓഫീസർ ഡോ. ആർ.എൻ. അൻസർ മുഖ്യാതിഥിയാകും.


പി.എച്ച്.ഡി. പ്രവേശനം 2024 ലേറ്റ് രജിസ്ട്രേഷൻ

കാലിക്കറ്റ് സർവകലാശാലാ പി.എച്ച്.ഡി. പ്രവേശനത്തിന് ( 2024 ) ഓൺലൈനായി ലേറ്റ് രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള സമയം ഫെബ്രുവരി 20-ന് വൈകീട്ട് അഞ്ച് മണി വരേ യ്ക്ക് നീട്ടി. ഫോൺ : 0494 2407016, 2407017.



ബി.ആർക്. തീസീസ് സമർപ്പണം

പത്താം സെമസ്റ്റർ ബി.ആർക്. ( 2017 പ്രവേശനം മുതൽ ) ഏപ്രിൽ 2025, ( 2015, 2016 പ്രവേശനം ) ജൂലൈ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ തീസീസ് സമർപ്പിക്കുന്ന തിനുള്ള അവസാന തീയതി മെയ് 20 വരേയ്ക്ക് നീട്ടി. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യു ന്നതിനുള്ള തീയതിയിൽ മാറ്റമില്ല.


പരീക്ഷാ അപേക്ഷ

സർവകലാശാലാ പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ (PG – CCSS – 2021 മുതൽ 2023 വരെ പ്രവേശനം) എം.എ., എം.എസ് സി., എം.കോം., എം.ബി.എ., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, മാസ്റ്റർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, എം.സി.ജെ., എം.ടി.എ., എം.എസ് സി. ഫോറൻസിക് സയൻസ്, എം.എസ് സി. റേഡിയേ ഷൻ ഫിസിക്സ്, എം.എസ് സി. ഫിസിക്സ് ( നാനോ സയൻസ് ), എം.എസ് സി. കെമി സ്ട്രി ( നാനോ സയൻസ് ) ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 27 വരെയും 190/- രൂപ പിഴയോടെ മാർച്ച് മൂന്ന് വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 12 മുതൽ ലഭ്യമാകും.

തൃശ്ശൂർ ഗവ. ഫൈൻ ആർട്സ് കോളേജിലെ ഒന്നാം വർഷ ബി.എഫ്.എ., ബി.എഫ്.എ. ഇൻ ആർട് ഹിസ്റ്ററി ആന്റ് വിഷ്വൽ സ്റ്റഡീസ് ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷ കൾക്ക് പിഴ കൂടാതെ 27 വരെയും 190/- രൂപ പിഴയോടെ മാർച്ച് നാല് വരെയും അപേ ക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 12 മുതൽ ലഭ്യമാകും.

രണ്ടാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) എം.സി.എ. ഏപ്രിൽ 2025 റഗുലർ / സപ്ലിമെ ന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 24 വരെയും 190/- രൂപ പിഴയോടെ 28 വരെയും അപേ ക്ഷിക്കാം. ലിങ്ക് 11 മുതൽ ലഭ്യമാകും.

നാലാം സെമസ്റ്റർ (2021 പ്രവേശനം മുതൽ) രണ്ടു വർഷ ബി.എഡ്. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് മൂന്ന് വരെയും 190/- രൂപ പിഴയോടെ ആറ് വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 14 മുതൽ ലഭ്യമാകും.



പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ ( CBCSS – CDOE ) എം.എ. സോഷ്യോളജി ( 2021, 2022 പ്രവേശനം ) നവംബർ 2024, ( 2020 പ്രവേശനം ) നവംബർ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം.


കേരള സർവകലാശാല

പരീക്ഷാഫലം

കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ഫെബ്രുവരിയിൽ നടത്തിയ എം.എ. ഹിന്ദി പ്രീവിയസ് & ഫൈനൽ (മേഴ്സി ചാൻസ് 2003 – 2016 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്സി. ബോട്ടണി & എം.എസി. സൈക്കോളജി (മേഴ്സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് exams.keralauniversity.ac.in മുഖേന 2025 ഫെബ്രുവരി 17 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ ആറാം സെമസ്റ്റർ ബി.ടെക്. ആഗസ്റ്റ് 2024 കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കേണ്ട അവസാന തീയതി 2025 ഫെബ്രുവരി 20. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


പ്രാക്ടിക്കൽ

കേരളസർവകലാശാല 2024 ഡിസംബറിൽ വിജ്ഞാപനം ചെയ്ത അഞ്ചാം സെമസ്റ്റർ ബി.വോക് സോഫ്റ്റ്വെയർ ഡെവലപ്മെന്റ് (351) കോഴ്സിന്റെ പ്രാക്ടിക്കൽ 2025 ഫെബ്രുവരി 14 ന് അതാത് പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.



ടൈംടേബിൾ

കേരളസർവകലാശാല 2025 ഫെബ്രുവരിയിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം.സി.റ്റി. പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാലയുടെ റെഗുലർ ബി.ടെക്. ആറാം സെമസ്റ്റർ കോഴ്സ് കോഡിൽ വരുന്ന ബി.ടെക്. പാർട്ട്ടൈം റീസ്ട്രക്ചേർഡ് കോഴ്സ് (2008 സ്കീം) നാലാം സെമസ്റ്റർ ഡിസംബർ 2024, ആറാം സെമസ്റ്റർ നവംബർ 2024 എന്നിവയുടെ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2025 മാർച്ചിൽ നടത്തുന്ന അഞ്ച്, ഏഴ് സെമസ്റ്റർ ബി.ഡെസ്. (ഫാഷൻ ഡിസൈൻ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2025 മാർച്ച് 12 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ./ബി.കോം./ബി.ബി.എ. എൽ.എൽ.ബി. ബിരുദ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


എം.ജി സർവകലാശാല

പരീക്ഷക്ക് അപേക്ഷിക്കാം

ഏഴാം സെമസ്റ്റർ ഇൻറഗ്രേഡ് എംഎ (ലാംഗ്വേജസ് ഇംഗ്ലീഷ്) ഇൻറഗ്രേഡ് എംഎസ്സി (ബേസിക്ക് സയൻസ്-ഫിസിക്സ്, കെമിസ്ട്രി, സ്റ്റാനിസ്റ്റിക സ്, കമ്പ്യൂട്ടർ സയൻസ്-ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻറ് മെഷീൻ ലേണിംഗ്, കമ്പ്യൂട്ടർ സയൻസ്-ഡാനാ സയൻസ് 2021 അഡ്മിഷൻ റെഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെൻറും സപ്ലിമെന്ററിയും) പരീക്ഷകൾക്ക് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി ഫെബ്രുവരി 17 വരെയും സൂപ്പർ ഫൈനോടുകൂടി ഫെബ്രുവരി 18 വരെയും അപേക്ഷ സ്വീകരിക്കും.

അഫിലിയേഡ് കോളേജുകളിലെ ഒന്നു മുതൽ ആറു വരെ സെമസ്റ്ററുകൾ എംസിഎ (2018, 2019 അഡ്മിഷനുകൾ സപ്ലിമെന്ററി, 2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2016 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2015 അഡ്മിഷൻ അവസാന മെഴ്സി ചാൻസ്) അഫിലിയേഡ് കോളേജുകളിലെയും സീപാസിലെയും (ലാൻറൽ എൻട്രി 2019 അഡ്മിഷൻ സപ്ലിമെന്ററി, 2018 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2016 അഡ്മിഷൻ അവസാന മെഴ്സി ചാൻസ്) പരീക്ഷകൾക്ക് ഫെബ്രുവരി 19 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി ഫെബ്രുവരി 20 വരെയും സൂപ്പർ ഫൈനോടുകൂടി ഫെബ്രുവരി 21 വരെയും അപേക്ഷ സ്വീകരിക്കും.

പ്രാക്ടിക്കൽ

ഒന്നാം സെമസ്റ്റർ സിബിസിഎസ് ബിഎ അനിമേഷൻ ആന്റ് ഗ്രാഫിക് ഡിസൈൻ, ബിഎ വിഷ്വൽ ആർട്സ് ആൻറ് ബിഎ അനിമേഷൻ ആന്റ് വിഷ്വൽ ഇഫക്ട്സ് (2023 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2018 മുതൽ 2023 വരെ അഡമിഷനുകൾ റീ അപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ് ഡിസംബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 12 മുതൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.

സിഎസ്എസ് എംഎസ്സി ഒന്നാം സെമസ്റ്റർ ബയോകെമിസ്ട്രി (2024 അഡ്മിഷൻ റെഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഡിസംബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 13 മുതൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.

ഒന്നാം സെമസ്റ്റർ ബിവോക്ക് ലോജിസ്റ്റിക് മാനേജ്മെൻറ് (2024 അഡ്മിഷൻ റെഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2018 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് പുതിയ സ്കീം ഡിസംബർ 2024 ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 12 മുതൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.

ഒന്നാം സെമസ്റ്റർ ബിവോക്ക് സോഫ്റ്റ്വെയർ ഡെവലപ്മെൻറ് ആൻറ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ (പുതിയ സ്കീം 2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2018 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഡിസംബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 17 മുതൽ മറമ്പള്ളി എംഇഎസ് കോളേജിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.



പരീക്ഷാ ഫലം

ഒന്നും രണ്ടും സെമസ്റ്റർ എംഎസ്സി മാത്തമാനിക്സ് (സിഎസ്എസ്) (പവനു് രജിസ്ട്രേഷൻ 2023 അഡ്മിഷൻ റെഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെൻററി ഓഗസ്റ്റ് 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി 22 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

Follow our WhatsApp Channel for instant updates: Join Here

Leave a Reply

Your email address will not be published. Required fields are marked *