June 23, 2026
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 4 ഫെബ്രുവരി 2025

  • February 4, 2025
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 4 ഫെബ്രുവരി 2025

ജനുവരി 4, 2025 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

പ്രാക്ടിക്കൽ പരീക്ഷ

ബി.വോക്. മൾട്ടി മീഡിയ (സെന്റ് മേരീസ് കോളേജ് തൃശ്ശൂർ), ബി.വോക്. ഡിജിറ്റൽ ഫിലിം പ്രൊഡക്ഷൻ (എം.ഇ.എസ്. അസ്മാബി കോളേജ് വെമ്പല്ലൂർ കൊടുങ്ങല്ലൂർ) – അഞ്ചാം സെമസ്റ്റർ ( 2022 ബാച്ച് ) നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം ഫെബ്രു വരി 13, 15 തീയതികളിലും മൂന്നാം സെമസ്റ്റർ ( 2023 ബാച്ച് ) നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം ഫെബ്രുവരി 20, 22 തീയതികളിലും തുടങ്ങും.
ഒന്നാം സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ നവംബർ 2024 സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 12-ന് നടക്കും. കേന്ദ്രം : മജ്ലിസ് ആർട്സ് ആന്റ് സയൻസ് കോളേജ്, പുറമ ണ്ണൂർ. വിശദമായ സമയ ക്രമം വെബ്സൈറ്റിൽ.

ഒന്നാം സെമസ്റ്റർ ( CBCSS ) എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണികേഷൻ നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി ഏഴിന് നടക്കും.

മൂന്നാം സെമസ്റ്റർ ബി.വോക്. ഓർഗാനിക് ഫാമിംഗ് (മലബാർ ക്രിസ്ത്യൻ കോളേജ് കോഴി ക്കോട്), ബി.വോക്. അപ്ലൈഡ് ബയോടെക്നോളജി (സെന്റ് മേരീസ് കോളേജ് തൃശ്ശൂർ) നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം ഫെബ്രുവരി ആറ്, 10 തീയതികളിൽ തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.


പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റർ ( CBCSS PG ) എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണികേഷൻ നവം ബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ യത്തിന് 14 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എം.പി.എഡ്. ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 15 വരെ അപേക്ഷിക്കാം.



ബിരുദ പ്രോഗ്രാം നിയമാവലിക്ക് അംഗീകാരമേകി അക്കാദമിക് കൗൺസിൽ

അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളുടെ (ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് സെമസ്റ്റർ സിസ്റ്റം) നിയമാവലിക്ക് കാലിക്കറ്റ് സർവകലാശാലാ അക്കാ ദമിക് കൗൺസിൽ യോഗം അംഗീകാരം നൽകി. സർവകലാശാല നടപ്പാക്കിയ നാലുവർഷ ബിരുദ പ്രോഗ്രാം (എഫ്.വൈ.യു.ജി.പി.) സംബന്ധിച്ച് സ്റ്റിയറിങ് കമ്മിറ്റി തീരുമാനങ്ങ ൾക്ക് അംഗീകാരം നൽകിയ വൈസ് ചാൻസലറുടെ നടപടിയും യോഗത്തിൽ റിപ്പോർട്ട് ചെയ്തു. ഇവയുടെ നിയമാവലികളിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടിയ അവ്യക്തകളും പിശകു കളും ഉടൻ പരിഹരിക്കുന്നതിന് വൈസ് ചാൻസലർ നിർദേശം നൽകി.

പരീക്ഷാ മൂല്യനിർ ണയത്തിന് അതത് വിഷയങ്ങൾ പഠിപ്പിക്കാത്ത അധ്യാപകരും ഉൾപ്പെടുന്നതിനെക്കുറിച്ച് അന്വേഷണം നടത്താൻ പരീക്ഷാ കൺട്രോളറെ ചുമതലപ്പെടുത്തി. അധ്യാപകരുടെ വിവ രങ്ങൾ കൃത്യമാക്കുന്നതിന് കോളേജ് പോർട്ടൽ യഥാസമയം പുതുക്കും. വയനാട്ടിലെ വൈത്തിരി ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിൽ ബി.എച്ച്.എം. വിദ്യാർഥി കളെ ഒന്നാം വർഷം പാസാകാതെ മൂന്നാം വർഷത്തേക്കും രണ്ടാം വർഷം പാസാകാതെ നാലാം വർഷത്തേക്കും ക്രമവിരുദ്ധമായി പ്രമോഷൻ നൽകിയതും യോഗം ചർച്ച ചെയ്തു വിദ്യാർഥികളുടേതല്ലാത്ത കാരണത്താൽ സംഭവിച്ച പിഴവായതിനാൽ 763 വിദ്യാർഥികൾ ക്ക് പ്രമോഷൻ നൽകിയതും 301 പേർ ബിരുദ സർട്ടിഫിക്കറ്റ് കൈപ്പറ്റിയതും അംഗീകരിച്ചു.

ഇതേ കോളേജിൽ നിന്ന് സമർപ്പിച്ച ഇന്റേണൽ മാർക്കിലെ പിഴവ് തിരുത്തി നൽകിയ ത് സ്വീകരിക്കാനും തീരുമാനമായി. മറ്റു സർവകലാശാലകൾ നടത്തുന്ന യു.ജി.സി. അംഗീ കാരമില്ലാത്ത കോഴ്സുകൾക്ക് അംഗീകാരമോ തുല്യതയോ നൽകില്ല.

അക്കാദമിക് കൗൺസിൽ ഉൾപ്പെടെയുള്ള യോഗങ്ങളുടെ അജണ്ടകൾ അച്ചടിച്ച് നൽകുന്നത് കുറയ്ക്കാ നും കടലാസ് രഹിതമാക്കുന്നത് സംബന്ധിച്ച് നിർദേശങ്ങൾ നൽകുന്നതിനും ഡോ. കെ. പ്രദീപ് കുമാർ, ഡോ. പി. ശിവദാസൻ, ഡോ. പി. റഷീദ് അഹമ്മദ് എന്നിവരടങ്ങുന്ന സമിതിയെ നിയോഗിച്ചു. യോഗത്തിൽ വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.


പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) എം.എഡ്. ജൂലൈ 2025, ലോ കോളേജുക ളിലെ മൂന്നാം സെമസ്റ്റർ ( 2022 പ്രവേശനം മുതൽ ) എൽ.എൽ.എം. ജൂൺ 2025 – റഗുലർ | സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 24 വരെയും 190/- രൂപ പിഴയോടെ മാർച്ച് മൂന്ന് വരെയും അപേക്ഷിക്കാം. ലിങ്ക് യഥാക്രമം 10, 11 തീയതികൾ മുതൽ ലഭ്യമാകും.



കേരള സർവകലാശാല

പരീക്ഷ മാറ്റിവച്ചു

കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2025 ഫെബ്രുവരി 12 ന് നടത്താൻ നിശ്ചയിച്ച് രണ്ടാം സെമസ്റ്റർ എം.ബി.എ. (സപ്ലിമെന്ററി – 2020 അഡ്മിഷൻ, മേഴ്സി ചാൻസ് – 2018 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ “MGT 207 – Research Methods for Managers” എന്ന പേപ്പർ 2025 ഫെബ്രുവരി 14 ലേക്ക് മാറ്റിയിരിക്കുന്നു. മറ്റ് പരീക്ഷകൾക്കും പരീക്ഷ കേന്ദ്രത്തിനും മാറ്റമില്ല.


പരീക്ഷാഫലം

കേരളസർവകലാശാല 2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ്, എം.എ. അറബിക്, എം.എസ്സി. ബയോടെക്നോളജി, എം.എസ്സി. സ്റ്റാറ്റിസ്റ്റിക്സ് (മേഴ്സി ചാൻസ്) പരീക്ഷഫാലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ അവസാന തീയതിയായ 2025 ഫെബ്രുവരി 10 വരെ exams.keralauniversity.ac.in മുഖേന ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ഫെബ്രുവരിയിൽ നടത്തിയ എം.എ. മലയാളം പ്രീവിയസ് ആന്റ് ഫൈനൽ (മേഴ്സിചാൻസ് – 2003 – 2016 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.



പ്രാക്ടിക്കൽ പരീക്ഷ പുനഃക്രമീകരിച്ചു

കേരളസർവകലാശാല കുളത്തൂർ ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളേജിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി. ബയോകെമിസ്ട്രി ഡിസംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ പുനഃക്രമീകരിച്ചു. പുതുക്കിയ Sപുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല അമ്പലത്തറ നാഷണൽ കോളേജിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.കോം ഡിസംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ പുനഃക്രമീകരിച്ചു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.


പ്രാക്ടിക്കൽ

കേരളസർവകലാശാല 2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി. പരീക്ഷയുടെ മാത്തമാറ്റിക്സ് പ്രാക്ടിക്കൽ പരീക്ഷകൾ 2024 ഫെബ്രുവരി 6 മുതൽ വിവിധ കോളേജുകളിൽ ആരംഭിക്കുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.



ടൈംടേബിൾ

കേരളസർവകലാശാല 2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ കോഴ്സുകളുടെ ബി.എ./ബി.എസ്സി./ബി.കോം. ന്യൂജെനറേഷൻ ഡബിൾ മെയിൻ പ്രോജക്ട്-വൈവവാസി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാലയുടെ ഒന്നാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം.സി.റ്റി) ഫെബ്രുവരി 2025 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.


സൂക്ഷ്മപരിശോധന

കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. മ്യൂസിക് പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷ അവസാന തീയതിയായ 2025 ഫെബ്രുവരി 11 വരെ ദീർഘിപ്പിച്ചിരിക്കുന്നു. SLCM വിദ്യാർത്ഥികൾ www.slcm.keralauniversity.ac.in മുഖേനയും PGSS വിദ്യാർത്ഥികൾ www.keralauniversity.ac.in മുഖേനയും ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.



എം.ജി സർവകലാശാല

പരീക്ഷാ ഫലം

ആറാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി (2009 മുതൽ 2012 വരെ അഡ്മിഷനുകൾ സെമസ്റ്റർ ഇംപ്രൂവ്മെന്റും മെഴ്സി ചാൻസും സെപ്റ്റംബർ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി 15 വരെ അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.

അഞ്ചാം സെമസ്റ്റർ സിബിസിഎസ് ബികോം (മോഡൽ 1, 2, 3 അഡ്മിഷൻ റഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2017 അഡ്മിഷൻ അദ്യ മെഴ്സി ചാൻസ്) ബികോം ഫിനാൻഷ്യൽ മാർക്ക്സ് (2020 അഡ്മിഷൻ റെഗുലർ, 2020, 2021 അഡ്മിഷനുകൾ റീഅപ്പിയറൻസ് ഒക്ടോബർ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി 17 വരെ ഓൺലൈനിൽ അ പേക്ഷിക്കാം. വിശദ വിവരങ്ങൾ studentportal.mgu.ac.in എന്ന ലിങ്കിൽ.

അഞ്ചാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആന്റ് സ്പോർട്സ് (2021 അഡ്മിഷൻ റഗുലർ, 2016 മുതൽ 2020 വരെ അഡമിഷനുകൾ റീഅപ്പിയറൻസ് മാർച്ച് 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി 15 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

പ്രാക്ടിക്കൽ

ഒന്നാം സെമസ്റ്റർ എംഎസ്സി ക്ലിനിക്കൽ ന്യൂട്രിഷൻ ആന്റ് ഡയരെനിക്സ് (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2023 വരെ അഡമി ഷനുകൾ സപ്ലിമെന്ററി ഡിസംബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് നാലിന് നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.

ഒന്നാം സെമസ്റ്റർ എംഎസ്സി അപ്ലൈഡ് ഇലക്ട്രോണിക്സ് (സിഎസ്എസ്- 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2023 വരെ അഡമിഷനുകൾ റീഅപ്പിയറൻസ് ഡിസംബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി അഞ്ചിന് ഇ ടപ്പള്ളി സ്കൂൾ ഓഫ് ടെക്നോളജി ആന്റ് അപ്ലൈഡ് സയൻസിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.

മൂന്നാം സെമസ്റ്റർ ഐഎംസിഎ (2018, 2019 അഡ്മിഷനുകൾ സപ്ലിമെന്ററി, 2017 അഡ്മിഷൻ മെഴ്സി ചാൻസ്), മൂന്നാം സെമസ്റ്റർ ഡിഡിഎംസിഎ (2015, 2016 അഡ്മിഷനുകൾ മെഴ്സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി ഏഴിന് ആലുവ എസ്.എസി.എം.എസ് സ്കൂൾ ഓഫ് ടെക്നോളജി ആന്റ് മാനേജ്മെന്റിൽ നടക്കും.ടൈംടേബിൾ വെബ്സൈറ്റിൽ.



കണ്ണൂർ സർവകലാശാല

പ്രൈവറ്റ് രജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ ബിരുദം അസൈൻമെന്റ്

കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ ബിരുദം (റഗുലർ – 2022 പ്രവേശനം/ സപ്ലിമെന്ററി 2020, 2021 പ്രവേശനം), നവംബർ 2024 സെഷൻ, ഇന്റേണൽ ഇവാല്വേഷൻ അസൈൻമെന്റ് ചോദ്യങ്ങളും കവറിങ് ഷീറ്റും മാർഗനിർദേശങ്ങളും, സർവ്വകലാശാല വെബ് സൈറ്റിൽ, Academics – Private Registration – Assignment ലിങ്കിൽ ലഭ്യമാണ്. ഈ ലിങ്ക് വഴി ഓൺലൈൻ ആയി ഫീസ് അടച്ചതിനുശേഷം ലഭിക്കുന്ന കവറിങ് ഷീറ്റ് ഡൗൺലോഡ് ചെയ്ത് അസൈൻമെന്റിനൊപ്പം സമർപ്പിക്കേണ്ടതാണ്.

അസൈൻമെന്റ് നേരിട്ട് സമർപ്പിക്കുന്നവർ, സർവ്വകലാശാല താവക്കര ക്യാംപസിലെ സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിലെ സ്കൂൾ ഓഫ് ലൈഫ് ലോങ്ങ് ലേണിങ് ഡയറക്ടറുടെ ഓഫിസിൽ വിവിധ പ്രോ ഗ്രാമുകൾക്കായി നിശ്ചയിക്കപ്പെട്ട തീയ്യതികളിലാണ് സമർപ്പിക്കേണ്ടത്. മറ്റു ദിവസങ്ങളിൽ അസൈൻമെന്റ് നേരിട്ട് സ്വീകരിക്കുന്നതല്ല. തപാൽ വഴി അയയ്ക്കുന്ന അസൈൻമെന്റുകൾ ലഭിക്കേണ്ട അവസാന തീയ്യതി 22.03.2024 ആണ്.


പുനർമൂല്യനിർണയ ഫലം

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.എ/എം.എസ്.സി ഡിഗ്രി സപ്പ്ളിമെന്ററി ) ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.



സൂക്ഷ്മപരിശോധന ഫലം

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.ബി.എ ഡിഗ്രി ഏപ്രിൽ 2024 പരീക്ഷകളുടെ സൂക്ഷ്മപരിശോധന ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.


Follow our WhatsApp Channel for instant updates: Join Here

Leave a Reply

Your email address will not be published. Required fields are marked *