June 23, 2026
Events

ഉപന്യാസമെഴുതി സമ്മാനം നേടാം

  • June 20, 2025
  • 1 min read
ഉപന്യാസമെഴുതി സമ്മാനം നേടാം

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ ലൈബ്രറി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന വായനപക്ഷാചരണത്തിന്റെ ഭാഗമായി ഉപന്യാസം രചിച്ച് സമ്മാനം നേടാന്‍ അവസരം. വായിച്ചപുസ്തകത്തിലെ ഇഷ്ടകഥാപാത്രത്തെ കുറിച്ച് 300 വാക്കില്‍ കവിയാതെ മലയാളത്തിലാണ് എഴുതേണ്ടത്.

ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ സ്‌കൂള്‍ മേധാവി സാക്ഷ്യപ്പെടുത്തിയ ഉപന്യാസങ്ങള്‍ ഡി. സുകേശന്‍, സെക്രട്ടറി, ജില്ലാ ലൈബ്രറി കൗണ്‍സില്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ ആസ്ഥാനം, ക്വയിലോണ്‍ പബ്ലിക് ലൈബ്രറി, പൊലിസ് ക്ലബിന് എതിര്‍വശം, കന്റോണ്‍മെന്റ്, കൊല്ലം വിലാസത്തില്‍ അയക്കാം, നേരിട്ടും നല്‍കാം. അവസാന തീയതി – ജൂണ്‍ 24. വിജയികള്‍ക്ക് ജൂണ്‍ 27ന് തേവള്ളി സര്‍ക്കാര്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ നടത്തുന്ന പരിപാടിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *