കേരള സർവകലാശാല: നാലുവർഷ ബിരുദ പ്രവേശനപരീക്ഷ ജൂൺ എട്ടിന്
തിരുവനന്തപുരം കേരളസർവകലാശാലയിലെ (Kerala University) വിവിധ പഠനവകുപ്പുകളിലെ നാലുവർഷ ബിരുദ പ്രവേശനപരീക്ഷ ജൂൺ എട്ടിന് നടക്കും. പ്രോഗ്രാമുകൾക്ക് https://admissions.keralauniversity.ac.in/ വഴി മേയ് 26 വരെ അപേക്ഷിക്കാം.
വിവിധ മേജർ വിഷയങ്ങളിൽ നാലുവർഷ ഓണേഴ്സ് വിത്ത് റിസർച്ച് പ്രോഗ്രാമുകളു ണ്ട്. മേജർവിഷയങ്ങൾ: മലയാളവും കേരള പഠനവും, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, ഹിസ്റ്റ് റി, ഇക്കണോമിക്സ്, പൊളിറ്റിക്സ് ആൻഡ് ഇൻ റർനാഷണൽ റിലേഷൻസ്, ഫിസിക്സ്, കെ മിസ്ട്രി, ബയോളജി, ജിയോളജി, കംപ്യൂട്ടർ സയൻസ്, ബിബിഎ, സൈക്കോളജി, മാത്ത മാറ്റിക്സ്, ബികോം. യോഗ്യത: ഹയർസെക്കൻഡറി/തത്തുല്യം. ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
പ്രവേശനപരീക്ഷാ ഘടന
ഒരുമണിക്കൂർ വീതമുള്ള ഒബ്ജക്ടടീവ് ടൈപ്പ് പരീക്ഷയാണ് നടത്തുക. ഹയർസെക്കൻഡറിത ലത്തിലുള്ള അതത് വിഷയങ്ങളുടെ സിലബസ് ആധാരമാക്കിയാകും ചോദ്യങ്ങൾ. ഒരു ശരിയു ത്തരത്തിന് നാലുമാർക്ക് ലഭിക്കും. ഒരു തെറ്റുത്തരത്തിന് ഒരുമാർക്ക് കുറയും. ഒരു വിദ്യാർഥിക്ക് അഞ്ച് വിഷയങ്ങളിൽ വരെ പരീക്ഷയെഴുതാം. ഈ വിഷയങ്ങളിൽ ഏതിൽ വേണമെങ്കിലും മേജർ എടുക്കാം.
മൂന്ന് ജില്ലകൾവരെ സെൻററായി നൽകാം. കൂടുതൽ വിവരങ്ങൾക്ക്:cssfyughelp2025@gmail.com | 04712308328, 9188524612.
Summary: University of Kerala: Four-year degree entrance exam will be conducted on June 8 2025.Applicants can submit their application until May 26 2025




