എൽ.പി, യു.പി, ഹൈസ്കൂൾ പരീക്ഷകൾ ഫെബ്രുവരി 24 മുതൽ
ഈ അധ്യയന വർഷത്തെ സ്കൂൾ വാർഷിക പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. എൽപി, യുപി, ഹൈസ്കൂൾ 8,9 ക്ലാസുകളിലെ പരീക്ഷ ടൈംടേബിൾ ആണ് പ്രസിദ്ധീകരിച്ചത്.
എട്ട് ,ഒൻപത് ക്ലാസുകളിലെ പരീക്ഷകൾ ഫെബ്രുവരി 24 മുതൽ ആരംഭിക്കും. മാർച്ച് 27ന് പരീക്ഷകൾ അവസാനിക്കും. എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷ ടൈംടേബിൾ നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എൽപി, യുപി വിഭാഗം പരീക്ഷകൾ മാർച്ച് 18 മുതൽ ആരംഭിക്കും. എൽപി, യുപി വിഭാഗം പരീക്ഷകൾ മാർച്ച് 27ന് അവസാനിക്കും.
Summary: LP,UP,High school annual exams will start from february 24 onwards.The timetable for annual exams has also been published.




