നാലുവർഷ ഡിഗ്രി: പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം
കേരള സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിൽ 2025-26 അധ്യയന വർഷത്തേക്കായുള്ള നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. വിവിധ വിഷയങ്ങളിൽ ഉയർന്ന നിലവാരമുള്ള അദ്ധ്യാപനവും ഗവേഷണ സൗകര്യങ്ങളുമൊപ്പമുള്ള ഈ കോഴ്സുകൾ വിദ്യാർത്ഥികൾക്ക് മികച്ച ഭാവിയെ ഒരുക്കുന്നതാണ് ലക്ഷ്യം.
യോഗ്യത: പ്ലസ് ടു/ഹയർ സെക്കണ്ടറി തത്തുല്യം. പ്രവേശന പരീക്ഷയുടെ മാർക്ക് അടിസ്ഥാനത്തിലാണ് അഡ്മിഷൻ. അപേക്ഷകൾ https://admissions.keralauniversity.ac.in വഴി ഓൺലൈനായി സമർപ്പിക്കാം.
യോഗ്യത
- പ്ലസ് ടു/ഹയർ സെക്കണ്ടറി അല്ലെങ്കിൽ അതിനതിനത്തുല്യമായ യോഗ്യത ഉള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
- പ്രവേശനം പ്രവേശന പരീക്ഷയിൽ നേടുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും.
അപേക്ഷാഫീസ്:
- എസ്.സി./എസ്.ടി. വിഭാഗങ്ങൾ – ₹600/-
- മറ്റുള്ളവർക്ക് – ₹1200/-
താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ടതായിരിക്കും. ഔദ്യോഗിക വെബ്സൈറ്റ്: https://admissions.keralauniversity.ac.in. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 മെയ് 10.ഫോൺ: 0471-2308328, 9188524612 ഇമെയിൽ: cssfvugphelp2025@gmail.com.
Summary: Online registration has begun for admission to the four-year undergraduate programs for the academic year 2025–26 in various departments of the University of Kerala.




