June 23, 2026
Career News

CUSAT CAT പരീക്ഷ മെയ് 10 മുതൽ 12 വരെ

  • February 5, 2025
  • 1 min read
CUSAT CAT പരീക്ഷ മെയ് 10 മുതൽ 12 വരെ

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലേക്കുള്ള (CUSAT) വിവിധ പ്രവേശന പരീക്ഷകളിൽ പ്രധാനപ്പെട്ട ഒന്നാണ് കുസാറ്റ് കോമൺ അഡ്മിഷൻ ടെസ്റ്റ് (CUSAT CAT).

വിവിധ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള പരീക്ഷയാണിത്. എഞ്ചിനീയറിംഗ്, സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ്, ലോ, മെഡിക്കൽ സയൻസസ് തുടങ്ങിയ വിവിധ വിഷയങ്ങളിലുള്ള ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്ക് ഈ പരീക്ഷയിലൂടെ പ്രവേശനം നേടാം. ഓരോ കോഴ്സിനും യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ രീതി എന്നിവയിൽ മാറ്റങ്ങളുണ്ടാകാം.മെയ് 10, 11, 12 തീയ്യതികളിലായിലായാണ് പരീക്ഷ നടക്കുക.ഫെബ്രുവരി 6 മുതൽ മാർച്ച് 10 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്

മറ്റു വിവരങ്ങൾക്കും യൂണിവേഴ്സിറ്റിയിൽ ലഭ്യമായ കോഴ്‌സുകളും അനുബന്ധ വിവരങ്ങൾ, അപേക്ഷ ഫീസ് മറ്റു വിവരങ്ങൾ എന്നിവക്കായി യുണിവേഴ്സിറ്റി വെബ് സൈറ്റ് സന്ദർശിക്കുക.കൂടുതൽ വിവരങ്ങൾക്ക്: https://www.cusat.ac.in/ , https://admissions.cusat.ac.in സന്ദർശിക്കുക.

Summary:One of the most important entrance exams for admission to Cochin University of Science and Technology (CUSAT) is the CUSAT Common Admission Test (CUSAT CAT) is inviting applicants.

Leave a Reply

Your email address will not be published. Required fields are marked *