June 23, 2026
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 1 ഫെബ്രുവരി 2025

  • February 1, 2025
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 1 ഫെബ്രുവരി 2025

ജനുവരി 1, 2025 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

വൈവ / പ്രാക്ടിക്കൽ പരീക്ഷ

എൽ.എൽ.ബി. ( അഞ്ച് വർഷം & മൂന്ന് വർഷം – 2000 സ്കീം – 2000 മുതൽ 2007 വരെ പ്രവേശനം ) സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി വൈവ / പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 18-ന് നടക്കും. കേന്ദ്രം : ഗവ. ലോ കോളേജ് കോഴിക്കോട്.

മൂന്നാം സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി അഞ്ചിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.


പുനർമൂല്യനിർണയം / സൂക്ഷ്മപരിശോധനാ അപേക്ഷ

ഒന്നാം സെമസ്റ്റർ ( 2024 പ്രവേശനം ) നാലു വർഷ ബിരുദ പ്രോഗ്രാം ( FYUGP ) നവംബർ 2024 റഗുലർ പരീക്ഷയുടെ പുനർമൂല്യനിർണയം / സൂക്ഷ്മപരിശോധന എന്നിവയ്ക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ഫെബ്രുവരി അഞ്ചു വരേയ്ക്ക് നീട്ടി.



പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ ( CBCSS – UG – 2019 പ്രവേശനം മുതൽ ) ബി.എ., അഫ്സൽ – ഉൽ – ഉലമ, ബി.എസ്.ഡബ്ല്യൂ., ബി.വി.സി., ബി.എഫ്.ടി. നവംബർ 2024 റഗുലർ / സപ്ലിമെന്ററി | ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 14 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റാർ ( CBCSS – PG ) എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്നോളജി നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരി ച്ചു. പുനർമൂല്യനിർണയത്തിന് 13 വരെ അപേക്ഷിക്കാം.

വിദൂര വിഭാഗം നാലാം സെമസ്റ്റർ ( 2019 പ്രവേശനം ) എം.കോം. സെപ്റ്റംബർ 2023 ഒറ്റ ത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയ ത്തിന് 14 വരെ അപേക്ഷിക്കാം.

പി.ജി. ഡിപ്ലോമ ഇൻ കൊമേഴ്സ് ആന്റ് മാനേജ്മെന്റ് ഇൻ അറബിക് ( 2023 പ്രവേശനം ) മാർച്ച് 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.


കേരള സർവകലാശാല

പരീക്ഷാഫലം/പ്രൊവിഷണൽ റാങ്ക് ലിസ്റ്റ്

കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ പരീക്ഷാഫലവും പ്രൊവിഷണൽ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് റെഗുലർ വിദ്യാർത്ഥികൾ www.slem.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി വിദ്യാർത്ഥികൾ www.exams.keralauniversity.ac.in മുഖേനയും 2025 ഫെബ്രുവരി 06 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ഫെബ്രുവരിയിൽ നടത്തിയ എം.എ. അറബിക് പ്രീവിയസ് (വിദൂരവിദ്യാഭ്യാസം – 2010 സ്കീം) മേഴ്സി ചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ



ടൈംടേബിൾ

കേരളസർവകലാശാല 2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.കോം അക്കൗണ്ട്സ് ആന്റ് ഡാറ്റ് സയൻസ് ന്യൂജനറേഷൻ ഡബിൾ മെയിൻ പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റ അനലറ്റിക്സ് ഏപ്രിൽ 2024 (റഗുലർ 2022 അഡ്മിഷൻ) പരീക്ഷയുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർമൂല്യനിർണ്ണയം/സൂക്ഷ്മ പരിശോധന/പകർപ്പ് ലഭ്യമാക്കൽ എന്നിവക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: 14/02/2025.



പരീക്ഷാഫലം

സർവ്വകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം എ / എം എസ് സി / എം സി എ / എം എൽ ഐ എസ് സി/ എൽ എൽ എം/ എം ബി എ/ എം പി ഇ എസ് ഡിഗ്രി (സി ബി സി എസ് എസ് – റെഗുലർ/ സപ്ലിമെന്ററി), നവംബർ 2024 പരീക്ഷകളുടെ ഫലം (എം എസ് സി മാത്തമാറ്റിക്സ് ഒഴികെ) സർവ്വകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 14.02.2025 വൈകുന്നേരം 5 മണി വരെ ഓഫ്ലൈനായി അപേക്ഷിക്കാം.


Follow our WhatsApp Channel for instant updates: Join Here

Leave a Reply

Your email address will not be published. Required fields are marked *