June 23, 2026
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 31 ജനുവരി 2025

  • January 31, 2025
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 31 ജനുവരി 2025

ജനുവരി 31, 2025 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

പഠനക്കുറിപ്പ് വിതരണം

കാലിക്കറ്റ് സർവകലാശാലാ വിദൂര വിഭാഗം 2023 പ്രവേശനം പി.ജി. വിദ്യാർഥികളുടെ നാലാം സെമസ്റ്റർ പഠനക്കുറിപ്പുകൾ ഫെബ്രുവരി ഒന്ന് മുതൽ കോൺടാക്ട് ക്ലാസ്സ് കേന്ദ്രങ്ങളിൽ നിന്ന് വിതരണം ചെയ്യും. വിദ്യാർഥികൾ വിദൂര വിഭാഗത്തിൽ നിന്ന് ലഭിച്ച തിരിച്ച റിയൽ കാർഡ് ഹാജരാക്കി പഠനക്കുറിപ്പുകൾ കൈപ്പറ്റേണ്ടതാണ്.


പരീക്ഷാ അപേക്ഷ

ഒന്നാം വർഷ – ( 2023, 2024 പ്രവേശനം ) ഇന്റഗ്രേറ്റഡ് ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആന്റ് സ്പോർട്സ്, ( 2017 മുതൽ 2022 വരെ പ്രവേശനം ) ഇന്റഗ്രേറ്റഡ് ബാച്ചില ർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ – ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 17 വരെയും 190/- രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി മൂന്ന് മുതൽ ലഭ്യമാകും.



പരീക്ഷാഫലം

സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ ( 2000 മുതൽ 2003 വരെ പ്രവേശനം ) ബി.ആർക്. സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 19 വരെ അപേക്ഷിക്കാം.


പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ എം.ബി.എ. – ഐ.എഫ്., എച്ച്.സി.എം. ജൂലൈ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

എട്ടാം സെമസ്റ്റർ ബി.ടെക്. ( 2014, 2015 പ്രവേശനം ) നവംബർ 2021, ( 2017 പ്രവേശനം ) നവംബർ 2022 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.



കേരള സർവകലാശാല

പരീക്ഷാഫലം

കേരളസർവകലാശാലയുടെ കമ്പൈൻഡ് ബി.ആർക്ക്. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്റർ (2008 സ്കീം – സപ്ലിമെന്ററി – 2011, 2012 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


പരീക്ഷാഫീസ്

കേരളസർവകലാശാല 2025 മാർച്ച് 10 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ., ബി.കോം., ബി.ബി.എ. എൽ.എൽ.ബി. ബിരുദ പരീക്ഷകൾക്ക് പിഴകൂടാതെ 2025 ഫെബ്രുവരി 07 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 11 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 13 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.



പ്രാക്ടിക്കൽ

കേരളസർവകലാശാല 2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.എസ്സി. ഫിസിക്സ് ആന്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ 2025 ഫെബ്രുവരി 06 ന് അതാത് പരീക്ഷകേന്ദ്രങ്ങളിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ഡിസംബറിൽ വിജ്ഞാപനം ചെയ്ത അഞ്ചാം സെമസ്റ്റർ ബി.വോക്. ഫുഡ് പ്രോസസ്സിംഗ് ആന്റ് മാനേജ്മെന്റ് (356), ബി.വോക്. ഫുഡ് പ്രോസസ്സിംഗ് (359) കോഴ്സുകളുടെ പ്രാക്ടിക്കൽ 2025 ഫെബ്രുവരി 16 മുതൽ 12 വരെ അതാത് പരീക്ഷകേന്ദ്രങ്ങളിൽ വച്ച് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ


പ്രാക്ടിക്കൽ പരീക്ഷ പുനഃക്രമീകരിച്ചു

കേരളസർവകലാശാല വിളപ്പിൽ സരസ്വതി കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി. സൈക്കോളജി ഡിസംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ പുനഃക്രമീകരിച്ചു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.



ടൈംടേബിൾ

കേരളസർവകലാശാലയുടെ മൂന്നാം സെമസ്റ്റർ ബി.എ./ബി.എസ്സി./ബി.കോം. ന്യൂജനറേഷൻ ഡബിൾ മെയിൽ ഫെബ്രുവരി 2025 (റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി – 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2020 & 2021 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


എം.ജി സർവകലാശാല

ഡിജിറ്റൽ ലാൻഡ് സർവേയിംഗ് ആൻഡ് ഡ്രാഫ്റ്റിംഗ് കോഴ്സ്

മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഡോ ആർ. സതീഷ് സെൻറർ ഫോർ റിമോട്ട് സെൻസിംഗ് ആന്റ് ജി.ഐ.എസ് നടത്തുന്ന ഡിജിനൽ ലാൻഡ് സർവേയിംഗ് ആൻഡ് ഡ്രാഫ്റ്റിംഗ് കോഴ്സിൽ ഏതാനും സീനുകൾ ഒഴിവ് ഉണ്ട്.

സിവിൽ എൻജിനീയറിംഗ്, ലാൻഡ് സർവേയിംഗ് മേഖലകൾക്കാവശ്യമായ വിശദമായ മാപ്പുകൾ, പ്ലാനുകൾ, ഡ്രോയിംഗുകൾ തുടങ്ങിയവ ടോട്ടൽ സ്റ്റേഷൻ, ജിപിഎസ്, ഓട്ടോ ലെവൽ, ഓട്ടോകാഡ് ഡ്രാഫ്റ്റിംഗ് എന്നിവയുടെ സഹായത്തോടെ തയ്യാറാക്കുന്നതിനുള്ള മൂന്നു മാസത്തെ പരിശീലനത്തിനമാണിത്.

ഫെബ്രുവരി ഏഴു വരെ അപേക്ഷകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ (https://ses.mgu.ac.in)ഫോൺ 8848343200, 8590282951, 9446767451,
6282023170.



പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ആർട്സ് ഇൻ ഹ്യൂമൻ റിസോഴ് മാനേജ്മെന്റ് (2023 അഡ്മിഷൻ റെഗലൂർ, 2021, 2022 അഡ്മിഷൻ സപ്ലിമെന്ററി) മാസ്റ്റർ ഓഫ് ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് (2020 അഡ്മിഷനുകൾ സപ്ലിമെന്ററി, 2019 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2018 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ് സെപ്റ്റംബർ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി 13 വരെ അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.


പ്രാക്ടിക്കൽ

ഒന്നാം സെമസ്റ്റർ ബിവോക്ക് അഗ്രാഫുഡ് പ്രോസസ്സിംഗ് (പുതിയ സ്കീം 2024 അഡ്മിഷൻ റെഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഡിസംബർ 2024 ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി നാലിന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.

നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ അനിമേഷൻ ആന്റ് ഗ്രാഫിക് ഡിസൈൻ മോഡൽ 3 (2013 മുതൽ 2016 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ് മെയ് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി നാല്, അഞ്ച് തീയതികളിൽ നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.

മൂന്നാം സെമസ്റ്റർ ബിവോക്ക് ബ്രോഡ്കാസ്റ്റിംഗ് ആന്റ് ജേർണലിസം (2023 അ ഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷ നുകൾ റീ അപ്പിയറൻസ് പുതിയ സ്കീം ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 5, 11 തീയതികളിൽ കളമശ്ശേരി സെന്റ് പോൾസ് കോളജിൽ നടക്കും. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.

മൂന്നാം സെമസ്റ്റർ ബി.വോക്ക് സൗണ്ട് എൻജിനീയറിംഗ് (2023 അഡ്മിഷൻ റെഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് പുതിയ സ്കീം ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി അഞ്ചു മുതൽ ഏഴു വരെ നടക്കും. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.

മൂന്നാം സെമസ്റ്റർ ബി.വോക്ക് പ്രിന്റംഗ് ടെക്നോളജി (2023 അഡ്മിഷൻ റെഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി അഞ്ച്, തീയതികളിൽ നടക്കും. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.



പരീക്ഷക്ക് അപേക്ഷിക്കാം

2010 ന് മുൻപുള്ള എല്ലാ ബിടെക്ക് കോഴ്സ് (സെമസ്റ്റർ സ്കീം) സ്പെഷ്യൽ മെഴ്സി ചാൻസ് പരീക്ഷകൾക്കും ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി മാർച്ച് ഒന്നു വരെയും സൂപ്പർ മാർച്ച് മൂന്നു വരെയും അപേക്ഷ സ്വീകരിക്കും.

ഒന്നാം സെമസ്റ്റർ ബിപിഎസ് (നാല് വർഷ ഇന്റഗ്രേഡ് പ്രോഗ്രാം-2017 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2016 അഡ്മിഷൻ മെഴ്സി ചാൻസ്) പരീക്ഷകൾ ഫെബ്രുവരി 17 മുതൽ നടക്കും. ഫെബ്രുവരി നാലു വരെ അപേക്ഷിക്കാം. ഫൈനോടുകൂടി ഫെബ്രുവരി അഞ്ചു വരെയും സൂപ്പർ ഫൈനോടുകൂടി ഫെബ്രുവരി ആറു വരെയും അപേക്ഷ സ്വീകരിക്കും.


കണ്ണൂർ സർവകലാശാല

പരീക്ഷാവിജ്ഞാപനം

19.03.2025 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പി.ജി.ഡി.എൽ.ഡി (റഗുലർ/ സപ്ലിമെൻററി നവംബർ 2024 പരീക്ഷകൾക്ക് പിഴയില്ലാതെ 06.02.2025 മുതൽ 11.02.2025 വരെയും പിഴയോടുകൂടി 13.02.2025 വരെയും അപേക്ഷ സമർപ്പിക്കാം. പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.



പുനർമൂല്യനിർണയ ഫലം

നവംബർ 2024 സെഷനിൽ നടത്തിയ FYUGP ഒന്നാം സെമസ്റ്റർ പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. വിദ്യാർത്ഥികളുടെ വ്യക്തിഗത ഇ-മെയിൽ അഡ്രസ്സിൽ ലഭ്യമാക്കിയിട്ടുണ്ട്. മൂല്യനിർണയം പൂർത്തിയാകാത്ത പേപ്പറുകളുടെ ഫലം ഒരാഴ്ചയ്ക്കുള്ളിൽ പ്രസിദ്ധീകരിക്കുന്നതാണ്.


Follow our WhatsApp Channel for instant updates: Join Here

Leave a Reply

Your email address will not be published. Required fields are marked *