യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 30 ജനുവരി 2025
ജനുവരി 30, 2025 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
ഓഡിറ്റ് കോഴ്സ് പരീക്ഷാ രജിസ്ട്രേഷൻ
കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിനു കീഴിലെ ബി.എ., ബി.കോം. ബി.ബി.എ. ( CBCSS – 2022 പ്രവേശനം ) വിദ്യാർഥികൾക്കുള്ള മൂന്ന്, നാല് സെമസ്റ്റർ ഓഡിറ്റ് കോഴ്സ് റഗുലർ പരീക്ഷയ്ക്ക് ഓൺലൈനായി ഫെബ്രുവരി 17 വരെ രജിസ്റ്റർ ചെയ്യാം. ഓഡിറ്റ് കോഴ്സ് പരീക്ഷക്ക് ഇപ്പോൾ ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ പരീക്ഷ എഴുതാൻ അവസരം നൽകുകയുള്ളൂ. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ https://sde.uoc.ac.in/. ഫോൺ: 0494 2400288, 2407356.
പ്രാക്ടിക്കൽ പരീക്ഷ
മൂന്നാം സെമസ്റ്റർ ബി.വോക്. ഫാഷൻ ഡിസൈൻ ആന്റ് മാനേജ്മെന്റ് നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 17-ന് തുടങ്ങും. കേന്ദ്രം : എം.ഇ.എസ്. കോളേജ് പൊന്നാനി. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ആറ്, നാല് സെമസ്റ്റർ ( CBCSS – V – UG – 2019, 2020, 2021 പ്രവേശനം ) വിവിധ ബി.വോക്. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെ ന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 18 വരെയും 190/- രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി മൂന്ന് മുതൽ ലഭ്യമാകും.
അഫിലിയേറ്റഡ് കോളേജുകളിലെ ( CBCSS ) ഇന്റഗ്രേറ്റഡ് പി.ജി. – എം.എ. പൊളിറ്റിക്സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്, എം. എ. ഇംഗ്ലീഷ് ആന്റ് മീഡിയാ സ്റ്റഡീസ്, എം.എ. മലയാളം, എം.എ. സോഷ്യോളജി, എം. എസ്. സി. ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബ യോളജി, എം.എസ്. സി. സൈക്കോളജി, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ് – നാലാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) ഏപ്രിൽ 2025, ( 2020 പ്രവേശനം മാത്രം ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്കും ആറാം സെമസ്റ്റർ ( 2020 പ്രവേശനം മുതൽ ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്കും എട്ടാം സെമസ്റ്റർ ( 2020, 2021 പ്രവേശനം ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്കും പിഴ കൂടാതെ ഫെബ്രുവരി 14 വരെയും 190/- രൂപ പിഴയോടെ 18 വരെ യും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി മൂന്ന് മുതൽ ലഭ്യമാകും.
അഫിലിയേറ്റഡ് കോളേജുകളിലെ പത്താം സെമസ്റ്റർ ( CBCSS – 2020 പ്രവേശനം മാത്രം ) ഇന്റഗ്രേറ്റഡ് പി.ജി. – എം.എ. സോഷ്യോളജി, എം. എസ്. സി. ബോട്ടണി വിത് കംപ്യൂട്ടേഷ ണൽ ബയോളജി, എം.എസ്. സി. സൈക്കോളജി ഏപ്രിൽ 2025 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 14 വരെയും 190/- രൂപ പിഴയോടെ 18 വരെയും അപേക്ഷി ക്കാം. ലിങ്ക് ഫെബ്രുവരി മൂന്ന് മുതൽ ലഭ്യമാകും.
ബി.ആർക്. – എട്ടാം സെമസ്റ്റർ ( 2021 പ്രവേശനം ) മെയ് 2025, നാലാം സെമസ്റ്റർ ( 2022, 2023 പ്രവേശനം ) മെയ് 2025, നാലാം സെമസ്റ്റർ ( 2015 മുതൽ 2021 വരെ പ്രവേശനം ) ഏപ്രിൽ 2025, പത്താം സെമസ്റ്റർ ( 2017 പ്രവേശനം മുതൽ ) ഏപ്രിൽ 2025, പത്താം സെമസ്റ്റർ ( 2015, 2016 പ്രവേശനം ) ജൂലൈ 2025, ആറാം സെമസ്റ്റർ ( 2022 പ്രവേശനം മാത്രം ) മെയ് 2025, ആറാം സെമസ്റ്റർ ( 2015 മുതൽ 2021 വരെ പ്രവേശനം ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 11 വരെയും 190/- രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 31 മുതൽ ലഭ്യമാകും.
അഞ്ചാം സെമസ്റ്റർ ( 2019 മുതൽ 2021 വരെ പ്രവേശനം ) മൂന്ന് വർഷ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി നവംബർ 2024 സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴ കൂടാതെ ഫെബ്രുവരി 12 വരെയും 190/- രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ (CCSS – 2019 പ്രവേശനം) എം.എ. മ്യൂസിക് ഏപ്രിൽ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
കേരള സർവകലാശാല
പരീക്ഷ പുനഃക്രമീകരിച്ചു
കേരളസർവകലാശാല 2025 ഫെബ്രുവരി 17 ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. കരിയർ റിലേറ്റഡ് ബി.എ., ബി.എസ്സി., ബി.കോം.. ബി.ബി.എ., ബി.സി.എ., ബി.പി.എ., ബി.എം.എസ്., ബി.എസ്.ഡബ്ല്യു., ബി.വോക്. ജനുവരി 2025 പരീക്ഷകൾ 2025 ഫെബ്രുവരി 24 മുതൽ പുനഃക്രമീകരിച്ചിരിക്കുന്നു. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
പരീക്ഷാഫലം
കേരളസർവകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2024 ജൂലൈയിൽ നടത്തിയ ആറാം സെമസ്റ്റർ ബി.ടെക്. (സപ്ലിമെന്ററി – 2018 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 2025 ഫെബ്രുവരി വിശദവിവരങ്ങൾ വെബ്സൈറ്റിൽ 8 വരെ അപേക്ഷിക്കാം.
കേരളസർവകലാശാല 2024 സെപ്റ്റംബറിൽ നടത്തിയ പോസ്റ്റ് ഗ്രാറ്റ് ഡിപ്ലോമ ഇൻ കൗൺസിലിംഗ്/ജെറിയാട്രിക് (മേഴ്സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് 2025 ഫെബ്രുവരി 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ വിജ്ഞാപനം
കേരളസർവകലാശാലയുടെ റെഗുലർ ബി.ടെക്. അഞ്ചാം സെമസ്റ്ററിൽ വരുന്ന ബി.ടെക്. പാർട്ട്ടൈം റീസ്ട്രക്ചേർഡ് കോഴ്സ് മൂന്നാം സെമസ്റ്റർ (2008 സ്കീം) ജനുവരി 2025 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
കേരളസർവകലാശാല 2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്സി. ഇലക്ട്രോണിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 2025 ഫെബ്രുവരി 06, 07, 10, 11 തീയതികളിൽ അതാത് കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 ഡിസംബറിൽ വിജ്ഞാപനം ചെയ്ത അഞ്ചാം സെമസ്റ്റർ ബി.എസ്സി. ബയോകെമിസ്ട്രി ആന്റ് ഇൻസ്ട്രിയൽ മൈക്രോബയോളജി (248) (വൊക്കേഷണൽ : മൈക്രോബയോളജി കോഴ്സിന്റെ പ്രാക്ടിക്കൽ 2025 ഫെബ്രുവരി 03 മുതൽ 18 വരെ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി. പരീക്ഷയുടെ പോളിമർ കെമിസ്ട്രി പ്രാക്ടിക്കൽ 2025 ഫെബ്രുവരി 10 മുതൽ ആരംഭിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
കേരളസർവകലാശാലയുടെ മൂന്നാം സെമസ്റ്റർ ബി.എ./ബി.എസ്സി./ബി.കോം. ന്യൂജനറേഷൻ ഡബിൾ മെയിൽ ഫെബ്രുവരി 2025 (റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി – 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2020 & 2021 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
എം.ജി സർവകലാശാല
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ ബിവോക്ക് അഗ്രിക്കൾച്ചർ ടെക്നോളജി (പുതിയ സ്കീം 2024 അഡ്മിഷൻ റെഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഡിസംബർ 2024 ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി നാലിന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ ബി.വോക്ക് സസ്റ്റൈനബിൾ അഗ്രിക്കൾച്ചർ (പുതിയ സ്കീം- 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി നാലു മുതൽ പാലാ സെന്റ് തോമസ് കോളജിൽ നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ ബി.വോക്ക് സസ്റ്റൈനബിൾ അഗ്രിക്കൾച്ചർ (പുതിയ സ്കീം 2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഡിസംബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി ആറിന് പാലാ സെന്റ് തോമസ് കോളജിൽ നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ എംഎ ജേർണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ (എംഎ ജെഎംസി (സിഎസ്എസ് 2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് ഡിസംബർ 2024) പരീക്ഷയു ടെ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി അഞ്ചു മുതൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ ബിവോക്ക് ഫാഷൻ ഡിസൈൻ ആന്റ് മാനേജ്മെന്റ്, ബിവോക്ക് ഫാഷൻ ടെക്നോളജി, ബിവോക്ക് ഫാഷൻ ടെക്നോളജി ആന്റ് മെർച്ചൻഡൈസിംഗ് (പുതിയ സ്കീം 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി നാലു മുതൽ നടക്കും. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
പരീക്ഷാ തീയതി
ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ്സി (കമ്പ്യൂട്ടർ സയൻസ്-ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ്, കമ്പ്യൂട്ടർ സയൻസ്-ഡാറ്റാ സയൻസ്, ബേസിക്ക് സയൻസ് സ്റ്റാറ്റിസ്റ്റിക്സ്, ബേസിക്ക് സയൻസ്-കെമിസ്ട്രി, ബേസിക്ക് സയൻസ്-ഫിസിക്സ്), ഇന്റഗ്രേറ്റഡ് എംഎ പ്രോഗ്രാം ലാംഗ്വേജസ് ഇംഗ്ലീഷ്, (പുതിയ സ്കീം 2024 അഡ്മിഷൻ റെഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി അഞ്ചു മുതൽ നടക്കും.
ഒന്നും രണ്ടും സെമസ്റ്റർ ബി.ടെക്ക് മെഴ്സി ചാൻസ് (പുതിയ സ്കീം-2010 മുതലുള്ള അഡ്മിഷനുകൾ) പരീക്ഷകൾ മാർച്ച് മൂന്നു മുതൽ നടക്കും.
പരീക്ഷക്ക് അപേക്ഷിക്കാം
പ്രൈവറ്റ് രജിസ്ട്രേഷൻ ബിഎ, ബികോം വാർഷിക സ്കീം (അവസാന സെപെഷ്യൽ മെഴ്സി ചാൻസ് 1992 ന് മുൻപുള്ള അഡ്മിഷനുകൾ) പരീക്ഷകൾക്ക് ഫെബ്രുവരി 19 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി ഫെബ്രുവരി 20 വരെയും സൂപ്പർ ഫൈനോടുകൂടി ഫെബ്രുവരി 21 വരെയും അപേക്ഷ സ്വീകരിക്കും.
കണ്ണൂർ സർവകലാശാല
പരീക്ഷ ഫലം
സർവകലാശാല പഠനവകുപ്പിലെ എം എസ് സി ബയോടെക്നോളജി പ്രോഗ്രാമിന്റെ ഒന്നാം സെമസ്റ്റർ നവംബർ 2023 ഒൺ ടൈം മേഴ്സി ചാൻസ് (സി സി എസ് എസ് – സപ്ലിമെന്ററി) 2015 – 2019 അഡ്മിഷൻ പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 11/02/2025.
പുനഃ പരീക്ഷ
കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ എം ഫിൽ ഇംഗ്ലീഷ് (2005 അഡ്മിഷൻ), നവംബർ 2008 പരീക്ഷയുടെ റിസേർച്ച് മൊഡോളജി & ഏരിയ ഓഫ് സ്പെഷ്യലൈസേഷൻ പേപ്പർ – “എ പോസ്റ്റ്കൊളോണിയൽ റീഡിങ് ഓഫ് മഹാശ്വേതാ ദേവിസ് വർക്സ് “സ്തന-ദായിനി”, “രുദാലി” ആൻഡ് “ദ്രൗപദി” -ന്റെ പുനഃ പരീക്ഷ 2025 ഫെബ്രുവരി 4 ന് നടത്തുന്നതാണ്.
Follow our WhatsApp Channel for instant updates: Join Here




