June 23, 2026
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 29 ജനുവരി 2025

  • January 29, 2025
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 29 ജനുവരി 2025

ജനുവരി 29, 2025 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

പരീക്ഷാ അപേക്ഷ

നാലാം സെമസ്റ്റർ ( 2021 മുതൽ 2023 വരെ പ്രവേശനം ) എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി ജൂൺ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 13 വരെയും 190/- രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 30 മുതൽ ലഭ്യമാകും.


പരീക്ഷാഫലം

ഒൻപതാം സെമസ്റ്റർ ബി.ആർക്. – നവംബർ 2024 ( 2017 മുതൽ 2020 വരെ പ്രവേശനം ), ഡിസംബർ 2024 ( 2015, 2016 പ്രവേശനം ) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷ കളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 12 വരെ അപേക്ഷിക്കാം.

വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ ( CBCSS ) ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി. എസ് സി. മാത്തമാറ്റിക്സ് നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 10 വരെ അപേക്ഷിക്കാം.



പുനർമൂല്യനിർണയ ഫലം

മൂന്നാം സെമസ്റ്റർ ( 2022 പ്രവേശനം ) എം.പി.എഡ്. നവംബർ 2023, പത്താം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്സ് നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.


കേരള സർവകലാശാല

പ്രാക്ടിക്കൽ

കേരളസർവകലാശാല 2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി. പരീക്ഷയുടെ മൈക്രോബയോളജി പ്രാക്ടിക്കൽ 2025 ഫെബ്രുവരി 12 മുതൽ ആരംഭിക്കുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.കോം. പരീക്ഷയുടെ പ്രാക്ടിക്കൽ 2025 ഫെബ്രുവരി 06 മുതൽ വിവിധ കോളേജുകളിൽ ആരംഭിക്കുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ



പരീക്ഷ പുനഃക്രമീകരിച്ചു

കേരളസർവകലാശാലയുടെ മൂന്നാം സെമസ്റ്റർ സി.ആർ. സി.ബി.സി.എസ്.എസ്./ സി.ബി.സി.എസ്.എസ്. ബി.എ./ബി.എസ്സി./ബി.കോം./ബി.ബി.എ./ബി.സി.എ./ബി.എം.എസ്./ ബി.എസ്.ഡബ്ല്യു./ബി.വോക്. (റെഗുലർ – 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2020 & 2021 അഡ്മിഷൻ, മേഴ്സി ചാൻസ് – 2018 – 2019 അഡ്മിഷൻ) ജനുവരി 2025 പരീക്ഷകൾ 2025 ഫെബ്രുവരി 24 മുതൽ പുനഃക്രമീകരിച്ചു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.


എം.ജി സർവകലാശാല

പ്രാക്ടിക്കൽ

ഒന്നാം സെമസ്റ്റർ ബിവോക്ക് ഇൻഡസ്ട്രിയൽ ഇൻസ്ട്രുമെന്റഷൻ ആന്റ് ഓട്ടോമേഷൻ (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് പുതിയ സ്കീം ഡിസംബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 30 മുതൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

മൂന്നാം സെമസ്റ്റർ ബിവോക്ക് ബ്രോഡ്കാസ്റ്റിംഗ് ആന്റ് ജേർണലിസം (2023 അ ഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷ നുകൾ റീ അപ്പിയറൻസ് പുതിയ സ്കീം ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി ആഞ്ച് ഏഴ് തീയതികളിൽ കളമശ്ശേരി സെന്റ് പോൾസ് കോളജിൽ നടക്കും. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

മൂന്നാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി കമ്പ്യൂട്ടർ സയൻസ് മോഡൽ 3 (2022 അഡ്മിഷൻ റഗുലർ ഡിസംബർ 2024) സ്പെഷ്യൽ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി മൂന്നിന് മണിക്കമംഗലം സെന്റ് ക്ലയർ കോളജിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.



പരീക്ഷാ ഫലം

നാലാം സെമസ്റ്റർ എംകോം (സിഎസ്എസ് 2018 അഡമിഷൻ സപ്ലിമെന്ററി, 2015 മുതൽ 2017 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ് മെയ് 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി 11 വരെ ഓൺലൈനിൽ അപേക്ഷിക്കാം. വിശദ വിവരങ്ങൾ studentportal.mgu.ac.in എന്ന ലിങ്കിൽ.


Follow our WhatsApp Channel for instant updates: Join Here

Leave a Reply

Your email address will not be published. Required fields are marked *