June 23, 2026
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 28 ജനുവരി 2025

  • January 28, 2025
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 28 ജനുവരി 2025

ജനുവരി 28, 2025 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

സ്പോക്കൺ ഹിന്ദി സർട്ടിഫിക്കറ്റ് കോഴ്സ് സീറ്റൊഴിവ്

കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവകുപ്പിൽ സ്പോക്കൺ ഹിന്ദി സർട്ടിഫിക്കറ്റ് കോ ഴ്സിന് ഏതാനും സീറ്റൊഴിവുണ്ട്. യോഗ്യത : പത്താം ക്ലാസ്. കോഴ്സ് ഫീസ് : 1325/- രൂപ. പ്രായപരിധിയില്ല. താത്പര്യമുള്ളവർ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് സഹിതം ജനുവ രി 30-ന് രാവിലെ 11 മണിക്ക് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ : 0494 2407392.


ഓഡിറ്റ് കോഴ്സ് പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിനു കീഴിലെ – ബി. എ., ബി.കോം. ബി.ബി.എ. ( CBCSS – 2022 പ്രവേശനം ) വിദ്യാർഥികൾക്കുള്ള ഒന്ന്, രണ്ട് സെമസ്റ്റർ ഓഡിറ്റ് കോഴ്സ് സപ്ലിമെന്ററി പരീക്ഷയ്ക്കും മൂന്ന്, നാല് സെമസ്റ്റർ ഓഡിറ്റ് കോഴ്സ് റഗുലർ പരീക്ഷയ്ക്കും ഓൺലൈനായി ഫെബ്രുവരി 17 വരെ രജിസ്റ്റർ ചെയ്യാം. വിശദമായ സമയക്രമവും ഓൺലൈൻ പരീക്ഷയുടെ ലിങ്കും പിന്നീട് വെബ്സൈറ്റിൽ പ്ര സിദ്ധീകരിക്കും https://sde.uoc.ac.in/. ഫോൺ : 0494 2400288, 2407356.



പ്രാക്ടിക്കൽ പരീക്ഷ

മൂന്നാം സെമസ്റ്റർ ബി.വോക്. മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്മെന്റ് നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 24-ന് തുടങ്ങും. കേന്ദ്രം : അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, ശാന്തിഗ്രാമം നിലമ്പൂർ.

മൂന്നാം സെമസ്റ്റർ ( 2023 ബാച്ച് ) ബി.വോക്. ജെമ്മോളജി നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 30-ന് തുടങ്ങും. കേന്ദ്രം : സെന്റ് അലോഷ്യസ് കോളേജ്, എൽതുരുത്ത്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.


ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള അഞ്ചാം സെമസ്റ്റർ ബി.ടെക്. (2000 മുതൽ 2003 വരെ പ്രവേശനം), പാർട്ട് ടൈം ബി.ടെക്. (2000 മുതൽ 2008 വരെ പ്രവേശനം) സെ പ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഫെബ്രുവരി 28-ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.



പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ ( CCSS – PG – 2019 പ്രവേശനം ) എം.ബി.എ. സെപ്റ്റംബർ 2023 ഒറ്റത്ത വണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.


പരീക്ഷ അപേക്ഷ

ഒന്നാം സെമസ്റ്റർ ( CBCSS ) എം.വോക്. സോഫ്റ്റ്വെയർ ഡെവലപ്മെന്റ് വിത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലറ്റിക്സ് നവംബർ 2024 റഗുലർ ( 2023 പ്രവേശനം) | സപ്ലിമെന്ററി ( 2022 പ്രവേശനം ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ യത്തിന് ഫെബ്രുവരി നാല് വരെ അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റർ ( 2021 പ്രവേശനം മാത്രം ) മൂന്നു വർഷ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി മെയ് 2024 സേവ് എ ഇയർ ( സേ ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിന് ഫെബ്രുവരി ആറ് വരെ അപേക്ഷിക്കാം.

വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ (CBCSS) ബി.കോം., ബി.ബി.എ. നവംബർ 2024 റഗുലർ | സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയ ത്തിന് ഫെബ്രുവരി 10 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്സ് ഏപ്രിൽ 2024 (2019 മുതൽ 2023 വരെ പ്രവേശനം), നവംബർ 2024 (2016 മുതൽ 2018 വരെ പ്രവേശനം) റഗുലർ | സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 11 വരെ അപേക്ഷിക്കാം.



കേരള സർവകലാശാല

പരീക്ഷാഫലം

കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.ബി.എ. (ഫുൾടൈം/ട്രാവൽ ആന്റ് ടൂറിസം) (സപ്ലിമെന്ററി – 2020 സ്കീം – 2020 മുതൽ 2022 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ഫെബ്രുവരിയിൽ എം.എ. ഇക്കണോമിക്സ് പ്രീവിയസ് വിജ്ഞാപനം ചെയ്ത അവസാന വർഷ മേഴ്സി ചാൻസ് – 2005 – 2015 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2025 ഫെബ്രുവരി 8 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എഡ്. (2019 സ്കീം റെഗുലർ/സപ്ലിമെന്ററി, 2015 സ്കീം – മേഴ്സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in).


പ്രാക്ടിക്കൽ

കേരളസർവകലാശാല 2024 ഡിസംബറിൽ വിജ്ഞാപനം ചെയ്ത അഞ്ചാം സെമസ്റ്റർ ബി.വോക്. ട്രാവൽ ആന്റ് ടൂറിസം (357) കോഴ്സിന്റെ പ്രാക്ടിക്കൽ 2025 ഫെബ്രുവരി 6, 7 തീയതികളിൽ അതാത് പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

2024 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.എം.എസ്. ഹോട്ടൽ മാനേജ്മെന്റ് (സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 2025 ഫെബ്രുവരി 4, 5 തീയതികളിൽ അതാത് പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.പി.എ. മ്യൂസിക്/ബി.പി.എ. മ്യൂസിക് വീണ/ബി.പി.എ. ഡാൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ 2025 ഫെബ്രുവരി 4 മുതൽ ആരംഭിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.സി.എ. (332) (റെഗുലർ – 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2020 & 2021 അഡ്മിഷൻ, മേഴ്സി ചാൻസ് – 2013 – 2018 അഡ്മിഷൻ) പരീക്ഷയുടെ പ്രാക്ടിക്കൽ 2025 ഫെബ്രുവരി 4 മുതൽ ഫെബ്രുവരി 7 വരെ അതാത് കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.



ടൈംടേബിൾ

കേരളസർവകലാശാലയുടെ മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ., ബി.എസ്സി., ബി.കോം., ബി.ബി.എ., ബി.സി.എ., ബി.പി.എ., ബി.എം.എസ്., ബി.എസ്.ഡബ്ല്യൂ., ബി.വോക് എന്നീ സി.ബി.സി.എസ്.എസ്. (സി.ആർ.) (റെഗുലർ – 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി – 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2020 & 2021 അഡ്മിഷൻ, മേഴ്സി ചാൻസ് – 2013 – 2019 അഡ്മിഷൻ) ജനുവരി 2025 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാലയുടെ മൂന്നാം സെമസ്റ്റർ ബി.എ. ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ (റെഗുലർ – 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി – 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2020 – 2021 അഡ്മിഷൻ) ജനുവരി 2025 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


ജർമ്മൻ A1 (Deutsch A1) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരളസർവകലാശാല ജർമ്മൻ പഠന വിഭാഗം കാര്യവട്ടം ക്യാമ്പസ്സിലും പാളയം സെനറ്റ് ഹൗസ് ക്യാമ്പസ്സിലും നടത്തുന്ന ജർമ്മൻ A1 (Deutsch A1) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ല/തത്തുല്യം, കോഴ്സ് ഫീ : Rs. 8000/-, കാലയളവ് : 80 മണിക്കൂർ, സമയം : രാവിലെ 7.30 മുതൽ 9.00 വരെ (തിങ്കൾ മുതൽ വെള്ളി), ആകെ സീറ്റ് : 30. അപേക്ഷാഫീസ് 105 രൂപയും രജിസ്ട്രേഷൻ ഫീസ് 105 രൂപയുമാണ് (payable at University Cash Counter or online). അപേക്ഷ ഫോം ജർമ്മൻ ഡിപ്പാർട്ട്മെന്റ് (യൂണിവേഴ്സിറ്റി) വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. (https://www.keralauniversity.ac.in/dept/dept-home). പുരിപ്പിച്ച അപേക്ഷകൾ 2025 ഫെബ്രുവരി 07 ന് 4 മണി വരെ പാളയം സെനറ്റ് ഹൗസ് ക്യാമ്പസ്സിലെ ജർമ്മൻ പഠന വിഭാഗത്തിൽ സ്വീകരിക്കുന്നതാണ്.



പി.ജി. ഡിപ്ലോമ ഇൻ സൈക്കോളജിക്കൽ കൗൺസിലിംഗ് കോഴ്സ്: അവസാന തീയതി ദീർഘിപ്പിച്ചിരിക്കുന്നു

കേരളസർവകലാശാല കാര്യവട്ടം ക്യാമ്പസ്സിലെ മനഃശാസ്ത്ര വിഭാഗം നടത്തുന്ന പി.ജി. ഡിപ്ലോമ ഇൻ സൈക്കോളജിക്കൽ കൗൺസിലിംഗ് കോഴ്സിൽ 2024-2025 ബാച്ചിലേക്ക് അഡ്മിഷന് വേണ്ടി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2025 ഫെബ്രുവരി 5 വരെ ദീർഘിപ്പിച്ചിരിക്കുന്നു. കേരളസർവകലാശാല അംഗീകരിച്ച് മനഃശാസ്ത്ര ബിരുദമാണ് യോഗ്യത. ഫോൺ : 0471-2308304, 9387058048. അപേക്ഷാഫോമും വിശദവിവരങ്ങളും വെബ്സൈറ്റിൽ


Follow our WhatsApp Channel for instant updates: Join Here

Leave a Reply

Your email address will not be published. Required fields are marked *