യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 27 ജനുവരി 2025
ജനുവരി 27, 2025 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
പരീക്ഷാ അപേക്ഷ
സർവകലാശാലാ നിയമപഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) എൽ.എൽ.എം. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 10 വരെയും 190/- രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 27 മുതൽ ലഭ്യമാകും.
പ്രാക്ടിക്കൽ പരീക്ഷ
രണ്ടാം സെമസ്റ്റർ ( 2023 പ്രവേശനം ) എം.വോക്. സോഫ്റ്റ്വെയർ ഡെവലപ്മെന്റ് വിത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലറ്റിക്സ് ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 28-ന് തുടങ്ങും. കേന്ദ്രം : സി.സി.എസ്.ഐ.ടി. കൊടുങ്ങലൂർ, തൃശ്ശൂർ.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്കുള്ള ആറാം സെമസ്റ്റർ ( CBCSS – UG – 2019 മുതൽ 2022 വരെ പ്രവേശനം ) ബി.എ., ബി.കോം, ബി.ബി.എ., ബി.എസ് സി., അനുബന്ധ വിഷയങ്ങളുടെയും ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാർച്ച് 20-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും.
അഡീഷണൽ സപ്ലിമെന്ററി പരീക്ഷാഫലം
ഫൈനൽ എം.ബി.ബി.എസ്. പാർട്ട് I (2009, 2008 പ്രവേശനവും അതിന് മുമ്പുള്ളതും 2006 പ്രവേശനവും അതിന് മുമ്പുള്ളതും) നവംബർ 2019 അഡീഷണൽ സപ്ലിമെന്ററി പരീക്ഷയുടെയും തേർഡ് പ്രൊഫഷണൽ ബി.എ.എം.എസ്. (2008, 2007 പ്രവേശനവും അതിന് മുമ്പുള്ളതും) സെപ്റ്റംബർ 2024 അഡീഷണൽ സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 10 വരെ അപേക്ഷിക്കാം. മാർക്ലിസ്റ്റുകൾ അതത് കോളേജുകളിൽ നിന്ന് ഫെബ്രുവരി ഒന്ന് മുതൽ കൈപ്പറ്റാം.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ (CBCSS/CUCBCSS-UG-2019 പ്രവേശനം മുതൽ) ബി.കോം., ബി.ബി.എ., ബി.എച്ച്.എ., ബി.ടി.എച്ച്.എം., ബി.കോം. വൊക്കേഷണൽ സ്ട്രീം, ബി.കോം. പ്രൊഫഷ ണൽ, ബി.കോം. ഹോണേഴ്സ് നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 10 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ ഇന്റലക്ച്വൽ ഡിസെബിലിറ്റി / ഹിയറിങ് ഇംപെയർമെന്റ് നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 6 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ( CBCSS – UG ) ബി.എസ് സി., ബി.സി.എ. നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയ ത്തിന് ഫെബ്രുവരി 10 വരെ അപേക്ഷിക്കാം.
കേരള സർവകലാശാല
കോളേജ് മാറ്റത്തിന് അപേക്ഷിക്കാം
കേരളസർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ ഒന്നാം സെമസ്റ്റർ ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾക്ക് 2024 2025 അദ്ധ്യയന വർഷത്തിൽ രണ്ടാം സെമസ്റ്ററിലേക്ക് കോളേജ് മാറ്റത്തിനായി അപേക്ഷിക്കാവുന്നതാണ്. വിദ്യാർത്ഥികൾ ഒന്നാം സെമസ്റ്റർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിക്കണം. കോളേജ് മാറ്റം ഗവൺമെന്റ്/എയ്ഡഡ് കോളേജുകൾ തമ്മിലും, സ്വാശ്രയ കോളേജുകൾ തമ്മിലും അനുവദിക്കുന്നതാണ്.
പൂരിപ്പച്ച അപേക്ഷയോടൊപ്പം ബിരുദ പരീക്ഷകളുടെ മാർക്ക് ലിസ്റ്റ് സഹിതം പഠിക്കുന്ന കോളേജിലെയും ചേരാൻ ഉദ്ദേശിക്കുന്ന കോളേജിലെയും പ്രിൻസിപ്പാൾമാരുടെ ശുപാർശയോടെ 1050/- രൂപ ഫീസടച്ച് സർവകലാശാലയിൽ 2025 ഫെബ്രുവരി 15 ന് വൈകുന്നേരം 5 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്.
തിരഞ്ഞെടുക്കപ്പെടുകയാ ണെങ്കിൽ 1575/- രൂപ കൂടി അടയ്ക്കേണ്ടതാണ്. അപേക്ഷ സർവകലാശാല രജിസ്ട്രാർ തപാലിൽ ലഭിക്കേണ്ട അവസാന തീയതി 2025 ഫെബ്രുവരി 15. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ നിരസിക്കുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ
കേരളസർവകലാശാലയുടെ മൂന്നാം സെമസ്റ്റർ ബി.എ./ബി.എസ്സി./ബി.കോം. സി.ബി.സി.എസ്.എസ്. ജനുവരി 2025 (റെഗുലർ – 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് സപ്ലിമെന്ററി – 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2020 & 2021 അഡ്മിഷൻ, മേഴ്സി ചാൻസ് – 2013 – 2019 അഡ്മിഷൻ പരീക്ഷകൾ 2025 ഫെബ്രുവരി 17 മുതൽ ആരംഭിക്കുന്നു. പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുകൾ 2025 ഫെബ്രുവരി മുതൽ അതാത് കോളേജുകളിൽ നിന്ന് ലഭ്യമാകുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
കേരളസർവകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ എട്ടാം സെമസ്റ്റർ ബി.ടെക്. (സപ്ലിമെന്ററി – 2018 സ്കീം) ജൂലൈ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 2025 ഫെബ്രുവരി 06 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ വിജ്ഞാപനം
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം വഴി നടത്തുന്ന മാസ്റ്റർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (MLISc) ഫെബ്രുവരി 2025 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
കേരളസർവകലാശാല 2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. പരീക്ഷയുടെ ബി.എ. മ്യൂസിക് പ്രാക്ടിക്കൽ പരീക്ഷകൾ 2025 ഫെബ്രുവരി 16 മുതൽ വിവിധ കോളേജുകളിൽ വച്ച് നടത്തുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി. പരീക്ഷയുടെ ബയോകെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകൾ 2025 ഫെബ്രുവരി 04 മുതൽ വിവിധ കോളേജുകളിൽ ആരംഭിക്കുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2025 ജനുവരിയിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (B.Lib I.Sc.) പരീക്ഷയുടെ (റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി 2021 & 2022 അഡ്മിഷൻ) പ്രാക്ടിക്കൽ പരീക്ഷ (LIS B 47 – Information Technology Practical) 2025 ഫെബ്രുവരി 03 മുതൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ വച്ച് നടത്തുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി. പരീക്ഷയുടെ ഹോം സയൻസ് പ്രാക്ടിക്കൽ പരീക്ഷകൾ 2025 ഫെബ്രുവരി 16 മുതൽ വിവിധ കോളേജുകളിൽ ആരംഭിക്കുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ഡെസെർട്ടേഷൻ വൈവ & കോംപ്രിഹെൻസീവ് വൈവവാസി
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രം 2024 ഒക്ടോബറിൽ വിജ്ഞാപനം നടത്തിയ നാലാം സെമസ്റ്റർ എം.എസ്സി. മാത്തമാറ്റിക്സ് (റെഗുലർ – 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2021 & 2020 അഡ്മിഷൻ, മേഴ്സി ചാൻസ് – 2017 അഡ്മിഷൻ – 2019 അഡ്മിഷൻ വരെ) ഡിഗ്രി പരീക്ഷയുടെ ഡെസർട്ടേഷൻ വൈവ്, കോംപ്രിഹെൻസീവ് വൈവവാസി പരീക്ഷകൾ 2025 ഫെബ്രുവരി 11, 12, 13 തീയതികളിൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ വച്ച് നടത്തുന്നു. വിദ്യാർത്ഥികൾ ഡെസർട്ടേഷന്റെ രണ്ട് പകർപ്പും ഹാൾടിക്കറ്റുമായി പരീക്ഷ കേന്ദ്രത്തിൽ രാവിലെ 9.30 ന് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
എം.ജി സർവകലാശാല
ഓണേഴ്സ് ബിരുദം; പുനർ മൂല്യനിർണയത്തിന് അപേക്ഷിക്കാം
നാലു വർഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെ ആദ്യ സെമസ്റ്റർ പരീക്ഷയു ടെ പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനിൽ സമർപ്പിക്കാം.നിശ്ചിത ഫീസ് അടച്ച് അപേക്ഷിച്ചാൽ വിദ്യാർഥികൾക്ക് സ്റ്റുഡന്റ് പോർട്ടലിൽ ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത കോപ്പി പരിശോധിക്കാം.
ഇങ്ങനെ അപേക്ഷിക്കുന്നവർക്കു മാത്രമേ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷ നൽകാൻ കഴിയൂ. സ്കാൻ ചെയ്ത ഉത്തരക്കടലാസ് ലഭിച്ച് പത്തു ദിവസത്തിനുള്ളിൽ നിശ്ചിത ഫീസ് അടച്ച് പുനർ മൂല്യനിർണയത്തിന് അപേക്ഷിക്കണം. വിശദ വിവരങ്ങൾ സ്റ്റുഡന്റ് പ്രൊഫൈലിൽ ലഭിക്കും.
പ്രാക്ടിക്കൽ
മൂന്നാം സെമർ എംഎസ്സി കമ്പ്യൂട്ടർ സയൻസ് (സിഎസ്എസ് 2023 അഡ്മി ഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജനുവരി 30ന് നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.
വൈവ വോസി
ഒന്നാം സെമസ്തർ എംബിഎ (2021 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലി മെന്ററി, 2019, 2020 അഡ്മിഷനുകൾ ആദ്യ മെഴ്സി ചാൻസ് ഡിസംബർ 2024) പരീക്ഷയുടെ വൈവ വോസി പരീക്ഷ ജനുവരി 29ന് തൃക്കാക്കര, ഭാരത് മാതാ കോളജിൽ നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.
കണ്ണൂർ സർവകലാശാല
പരീക്ഷാ ടൈംടേബിൾ
17.02.2025 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പി.ജി.ഡി.സി.പി (റഗുലർ/ സപ്ലിമെന്ററി) നവംബർ 2024 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
Follow our WhatsApp Channel for instant updates: Join Here




