യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 25 ജനുവരി 2025
ജനുവരി 25, 2025 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കേരള സർവകലാശാല
പരീക്ഷ വിജ്ഞാപനം
കേരളസർവകലാശാലയുടെ അഞ്ചാം സെമസ്റ്റർ ബി.ടെക്. പാർട്ട്ടൈം റീസ്ട്രക്ചേർഡ് കോഴ്സ് (2008 & 2013 സ്കീം), ഏഴാം സെമസ്റ്റർ (2008 സ്കീം) ജനുവരി 2025 എന്നിവയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ ഫീസ്
കേരളസർവകലാശാലയുടെ മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ., ബി.എസ്സി., ബി.കോം, ബി.ബി.എ., ബി.സി.എ., ബി.പി.എ., ബി.എം.എസ്., ബി.എസ്.ഡബ്ല്യൂ., ബി.വോക്. എന്നീ സി.ബി.സി.എസ്.എസ്. (സി.ആർ. മേഴ്സി ചാൻസ് – 2019 അഡ്മിഷൻ) ജനുവരി 2025 പരീക്ഷകൾക്ക് പിഴകൂടാതെ 2025 ജനുവരി 31 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 3 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 5 വരെയും ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
കേരളസർവകലാശാല 2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.എസ്സി. കെമിസ്ട്രി ആന്റ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (241) പരീക്ഷയുടെ പ്രാക്ടിക്കൽ 2025 ജനുവരി 31 ന് ബന്ധപ്പെട്ട പരീക്ഷ കേന്ദ്രത്തിൽ വച്ച് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
ടൈംടേബിൾ
കേരളസർവകലാശാലയുടെ റെഗുലർ ബി.ടെക്. ആറാം സെമസ്റ്റർ കോഴ്സ് കോഡിൽ വരുന്ന ബി.ടെക്. പാർട്ട്ടൈം റീസർഡ് കോഴ്സ് നാലാം സെമസ്റ്റർ മെയ് 2024, ആറാം സെമസ്റ്റർ നവംബർ 2024 (2013 സ്കീം) എന്നിവയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in).
പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. മ്യൂസിക്, എം.എ. മ്യൂസിക് (വയലിൻ) & എം.എ. ഡാൻസ് (കേരള നടനം) പരീക്ഷയുടെ പ്രൊവിഷണൽ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് SLCM വിദ്യാർത്ഥികൾ www.slem.keralauniversity.ac.in മുഖേനയും PGSS വിദ്യാർത്ഥികൾ www.keralauniversity.ac.in മുഖേനയും അവസാന തീയതിയായ 2025 ഫെബ്രുവരി 4 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
എം.ജി സർവകലാശാല
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റർ പിജിസിഎസ്എസ് മാസ്റ്റർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (2023 അഡ്മിഷൻ റഗുലർ, 2020 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഒക്ടോബർ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി അഞ്ചു വരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബിവോക്ക് അഡ്വാൻസ് കോഴ്സ് ഇൻ മൾട്ടിസ്പോർടസ് ആന്റ് ഫിറ്റ്നസ് ട്രെയിനിംഗ് (2023 അഡ്മിഷൻ റെഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് പുതിയ സ്കീം ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി നാല് മുതൽ മാറമ്പള്ളി എംഇഎസ് കോളേജിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
എംഎസ്സി സുവോളജി (2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 28 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ എംഎസ്സി അപ്ലൈഡ് ഇലക്ട്രോണിക്സ് (സി.എസ്.എസ് 2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഒക്ടോ ബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജനുവരി 29ന് ഇടപ്പള്ളി സ്കൂൾ ഓഫ് ടെക്നോളജി ആന്റ് അപ്ലൈഡ് സയൻസിൽ നടക്കും. ടൈംടേബിൾ വെബ് സൈറ്റിൽ.
മൂന്നാം സെമസ്റ്റർ സിബിസിഎസ് ബിസിഎ, ബിഎസ്സി കമ്പ്യൂട്ടർ ആപ്ലിക്കേഷൻ മോഡൽ 3 ട്രിപ്പിൾ മെയിൻ (പുതിയ സ്കീം 2023 അഡ്മിഷൻ റഗുലർ, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻ സ് ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജനുവരി 27ന് തുടങ്ങും. ടൈംടേബിൾ വെബ്സൈറ്റിൽ.
ബിവോക് മൂന്നാം സെമസ്റ്റർ കുലിനറി ആർട്സ് ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ് മെന്റ് പുതിയ സ്കീം 2023 അഡ്മിഷൻ റഗുലർ, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഫെ ബ്രുവരി ആറു മുതൽ ആലുവ സെന്റ് സേവ്യേഴ്സ് കോളജ് ഫോർ വിമെനിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ സിബിസിഎസ് ബിഎഫ്ടി, ബിഎസ്സി അപ്പാരൽ ആന്റ് ഫാഷൻ ഡിസൈൻ മോഡൽ 3(പുതിയ സ്കീം 2023 അഡ്മിഷൻ റഗുലർ, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ് ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജനുവരി 27ന് തുടങ്ങും. ടൈംടേബിൾ വെബ്സൈറ്റിൽ
വൈവ വോസി
ഒന്നാം സെമസ്റ്റർ എംഎസ്ഡബ്ല്യു സി.എസ്.എസ്(2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഡിസംബർ 2024) പരീക്ഷയുടെ വൈവ വോസി പരീക്ഷ ജനുവരി 30 മുതൽ അതത് കോളജുകളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
ഉൾനാടൻ ജലഗതാഗത 6 സർട്ടിഫിക്കേഷൻ പ്രോഗ്രാം
മഹാത്മാഗാന്ധി സർവകലാശാലയുടെ സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് ഉൾനാടൻ ജലഗതാഗത ക്രൂ സർട്ടിഫിക്കേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. മൂന്നു മാസത്തെ കോഴ്സിന്റെ ഭാഗമായി ജലയാനങ്ങളിൽ പ്രായോഗിക പരിശീലനവും നൽകും. ടൂറിസം മേഖലയിൽ ജോലി ലഭിക്കാൻ ഉപകരിക്കുന്ന കോഴ്സിന്റെ പുതിയ ബാച്ച് ഫെബ്രുവരി 10ന് ആരംഭിക്കും.റെഗുലർ വാരാന്ത്യ ബാച്ചുകൾ ഉണ്ടാകും, പ്രായപരിധിയില്ല അടിസ്ഥാനയോഗ്യത എസ്എസ്എൽസി. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. (https://sts.mgu.ac.in) ഫോൺ 9447723704; 04812733374.
കണ്ണൂർ സർവകലാശാല
പരീക്ഷാ വിജ്ഞാപനം
ആറാം സെമെസ്റ്റർ ബി.എ.എൽ.എൽ.ബി (റഗുലർ/സപ്ലിമെന്ററി) മെയ് 2025 പരീക്ഷകൾക്ക് പിഴയില്ലാതെ 11.02.2025 മുതൽ 14.02.2025വരെയും പിഴയോടുകൂടി 17.02.2025 വരേയും അപേക്ഷിക്കാം.
പത്താം സെമെസ്റ്റർ ബി.എ.എൽ.എൽ.ബി (റഗുലർ/സപ്ലിമെന്ററി) മെയ് 2025 പരീക്ഷകൾക്ക് പിഴയില്ലാതെ 13.02.2025മുതൽ 17.02.2025വരേയും പിഴയോടുകൂടി 19.02.2025 വരേയും അപേക്ഷിക്കാം.
ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് (റെഗുലർ/ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2025 പരീക്ഷകൾക്ക് പിഴയില്ലാതെ 18.02.2025മുതൽ 21.02.2025വരേയും പിഴയോടുകൂടി 22.02.2025 വരേയും അപേക്ഷിക്കാം പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
Follow our WhatsApp Channel for instant updates: Join Here




