യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 24 ജനുവരി 2025
ജനുവരി 24, 2025 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്ററിലെ ആറു മാസ “ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ” കോഴ്സിൽ സംവരണ വിഭാഗത്തി ൽ ഏതാനും സീറ്റൊഴിവുണ്ട്. എസ്.സി., എസ്.ടി., ഇ.ഡബ്ല്യൂ.എസ്. വിഭാഗങ്ങളിലാണ് ഒഴിവ്. താത്പര്യമുള്ളവർ വിദ്യാഭ്യാസ, സംവരണ യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 27-ന് രാവിലെ 10 മണിക്ക് സർവകലാശാലാ ഇ. എം.എം.ആർ.സി. ഓഫീസിൽ ഹാജരാകണം. സംവരണ വിഭാഗക്കാരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും. ഫോൺ : 9946823812, 9846512211.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെയും സർവകലാശാലാ സെന്ററുകളിലെയും എല്ലാ അവ സരങ്ങളും നഷ്ടമായവർക്കുള്ള രണ്ട്, നാല് സെമസ്റ്റർ ( 2018, 2019, 2020 പ്രവേശനം ) ബി.എഡ്. സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഓൺലൈ നായി ഫെബ്രുവരി 27 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പകർപ്പ്, ചലാൻ രസീത്, മാർ ക്ക് ലിസ്റ്റുകളുടെ പകർപ്പ് മുതലായവ പരീക്ഷാഭവനിൽ ലഭ്യമാക്കേണ്ട അവസാന തീയതി മാർച്ച് 31.
പ്രാക്ടിക്കൽ പരീക്ഷ
മൂന്നാം സെമസ്റ്റർ ( 2023 ബാച്ച് ) ബി.വോക്. ഫിഷ് പ്രോസസ്സിംഗ് ടെക്നോളജി നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 29-ന് തുടങ്ങും. കേന്ദ്രം : എം.ഇ.എസ്. അസ്മാ ബി കോളേജ് വെമ്പല്ലൂർ. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
അഞ്ചാം സെമസ്റ്റർ ( CBCSS – 2022 പ്രവേശനം ) ബി.ടി.എ. നവംബർ 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി മൂന്ന് വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.പി.എഡ്. ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി അഞ്ചു വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ വിവിധ ബി.വോക്. ഏപ്രിൽ 2023, ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി ഏഴു വരെ അപേക്ഷിക്കാം.
കേരള സർവകലാശാല
പരീക്ഷ പുനഃക്രമീകരിച്ചു
കേരളസർവകലാശാല 2024 ഡിസംബർ 16 ൽ നിന്ന് 17 ലേക്ക് പുനഃക്രമീകരിച്ച് നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ. നവംബർ 2024 പരീക്ഷകൾ 2025 ജനുവരി 31 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.
കേരളസർവകലാശാല ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലും, ചെമ്പഴന്തി എസ്.എൻ.ജി.സി.എ.എസ്. കോളേജിലും നടത്താൻ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി. കെമിസ്ട്രി ഡിസംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ പുനഃക്രമീകരിച്ചിരിക്കുന്നു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. മലയാളം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് SLCM വിദ്യാർത്ഥികൾ www.slcm.keralauniversity.ac.in മുഖേനയും PGSS വിദ്യാർത്ഥികൾ www.keralauniversity.ac.in മുഖേനയും 2025 ഫെബ്രുവരി 2 ന് മുൻപ് ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ രജിസ്ട്രേഷൻ
കേരളസർവകലാശാലയുടെ മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ./ ബി.എസ്സി./ബി.കോം. ജനുവരി 2025 (മേഴ്സിചാൻസ് – 2019 അഡ്മിഷൻ) പരീക്ഷയുടെ രജിസ്ട്രേഷൻ 2025 ജനുവരി 25 മുതൽ ആരംഭിക്കുന്നു. പിഴകൂടാതെ 2025 ജനുവരി 31 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 3 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 5 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ വിജ്ഞാപനം
കേരളസർവകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ ഒന്നാം സെമസ്റ്റർ ബി.ടെക്. (2020 സ്കീം – റെഗുലർ – 2024 അഡ്മിഷൻ, സപ്ലിമെന്ററി – 2020, 2021, 2022 & 2023 അഡ്മിഷൻ) ഫെബ്രുവരി 2025 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ/വൈവ വവോസി
കേരളസർവകലാശാല 2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് പരീക്ഷയുടെ പ്രാക്ടിക്കൽ/വാസി 2025 ജനുവരി 25 മുതൽ അതാത് പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
കേരളസർവകലാശാല 2025 ഫെബ്രുവരി 12 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ./ബി.കോം./ബി.ബി.എ. എൽ.എൽ.ബി. ബിരുദ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.എ. ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ പരീക്ഷയുടെ BAHE 114 Language Studies I 60g Viva Voce പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
എം.ജി സർവകലാശാല
പരീക്ഷാ തീയതി
നാലാം സെമസ്റ്റർ ഐഎംസിഎ (2022 അഡ്മിഷൻ റഗുലർ, 2020,2021 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾ ജനുവരി 28 മുതൽ നടക്കും.
പരീക്ഷക്ക് അപേക്ഷിക്കാം
ഒന്നു മുതൽ ആറ് വരെ സെമസ്റ്ററുകൾ ബിവോക്ക് (2018 അഡ്മിഷൻ സപ്ലിമെന്ററി, 2015 മുതൽ 2017 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ് പഴയസ്കീം) പരീക്ഷകൾക്ക് ഫെബ്രുവരി 15 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ഫെബ്രുവരി 17 വരെയും സൂപ്പർ ഫൈനോടുകൂടി ഫെബ്രുവരി 19 വരെയും അപേക്ഷ സ്വീകരിക്കും.
ഒന്നാം സെമസ്റ്റർ എംഎസ്സി ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2024 അഡ്മിഷൻ റെഗുലർ, 2021 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2020 ആദ്യ മെഴ്സി ചാൻസ്, 2019 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2018 അഡ്മിഷൻ അവസാന മെഴ്സി ചാൻസ്) പരീക്ഷകൾ ഫെബ്രുവരി 17 മുതൽ നടക്കും. ജനുവരി 31 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ഫെബ്രുവരി ഒന്നു വരെയും സൂപ്പർ ഫൈനോടുകൂടി ഫെബ്രുവരി മൂന്നു വരെയും അപേക്ഷ സ്വീകരിക്കും.
ഒന്നാം സെമസ്റ്റർ എംഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി (2024 അഡ്മിഷൻ റെഗുലർ, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2018 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2016 അഡ്മിഷൻ അവസാന മെഴ്സി ചാൻസ്) പരീക്ഷകൾ ഫെബ്രുവരി 21 മുതൽ നടക്കും. ജനുവരി 31 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ഫെബ്രുവരി ഒന്നു വരെയും സൂപ്പർ ഫൈനോടുകൂടി ഫെബ്രുവരി മൂന്നു വരെയും അപേക്ഷ സ്വീകരിക്കും.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബിഎസ്സി ഇൻഫർമേഷൻ ടെക്നോളജി സിബിസിഎസ് (പുതിയ സ്കീം, 2023 അഡ്മിഷൻ റെഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ് ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി മുതൽ നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.
കണ്ണൂർ സർവകലാശാല
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം. കോം (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) ഡിഗ്രി – സി. ബി. സി. എസ്. എസ്. (റെഗുലർ/സപ്ലിമെന്ററി/ഇപ്രൂവ്മെന്റ്),നവംബർ 2024 പരീക്ഷാഫലം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന/ സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് 04.02.2025 വരെ അപേക്ഷിക്കാം.
Follow our WhatsApp Channel for instant updates: Join Here




