യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 23 ജനുവരി 2025
ജനുവരി 23, 2025 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള മൂന്നാം സെമസ്റ്റർ ( 2014, 2015, 2016 പ്രവേശനം ) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി – ബി.വോക്. കോമൺ കോഴ്സ് – GEC3EG07 – Inspiring Expression പേപ്പർ പരീക്ഷ മാർച്ച് മൂന്നിനും ബി.വോക്. മൾട്ടി മീഡിയ – GEC3ES09 – Environmental Science പേപ്പർ പരീക്ഷ മാർച്ച് ആറിനും നടക്കും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയ ഫലം
നാലാം സെമസ്റ്റർ ബി.കോം. എൽ.എൽ.ബി. ( H ) മാർച്ച് 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
കേരള സർവകലാശാല
പ്രൈവറ്റ് രജിസ്ട്രേഷൻ ; അവസാന തീയതി നീട്ടിയിരിക്കുന്നു
2024-2025 അക്കാദമിക വർഷത്തിലെ ബി.എ./ബി.കോം./ബി.എ. അഫ്സൽ-ഉൽ-ഉലാമ/ ബി.ബി.എ./ബി.കോം. അഡീഷണൽ ഇലക്ടീവ് കോ-ഓപ്പറേഷൻ/ബി.കോം. അഡീഷണൽ ഇലക്ടീവ് ട്രാവൽ ആന്റ് ടൂറിസം എന്നീ പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേനയുള്ള കോഴ്സുകൾക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 2025 ജനുവരി 31 വരെ നീട്ടിയിരിക്കുന്നു. ബി.എ./ബി.കോം./ബി.എ. അഫ്സൽ-ഉൽ-ഉലാമ/ബി.കോം. അഡീഷണൽ ഇലക്ടീവ് കോ കൾക്ക് നിശ്ചിത ഫീസിനോടൊപ്പം 2625/- രൂപ പിഴയോടെയും ബി.ബി.എ. കോഴ്സിന് നിശ്ചിത ഫീസിനോടൊപ്പം 3150 രൂപ പിഴയോടെയും അപേക്ഷിക്കാവുന്നതാണ്. അപേക്ഷയും അനുബന്ധ രേഖകളും അവസാന തീയതിക്കുള്ളിൽ കേരളസർവകലാശാലയിൽ സമർപ്പിക്കേണ്ടതാണ്. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
പരീക്ഷാഫലം
കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി. (റെഗുലർ – 2022 അഡ്മിഷൻ, സപ്ലിമെന്ററി 2018 – 2021 അഡ്മിഷൻ, മേഴ്സിചാൻസ് – 2011 – 2017 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയ ത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2025 ഫെബ്രുവരി 02 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ വിജ്ഞാപനം
കേരളസർവകലാശാലയുടെ മൂന്നാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.റ്റി.) (2018 സ്കീം – റെഗുലർ – 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2018 – 2021 അഡ്മിഷൻ), (2014 സ്കീം – സപ്ലിമെന്ററി – 2017 അഡ്മിഷൻ) ഫെബ്രുവരി 2025 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
കേരളസർവകലാശാല 2024 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ. മ്യൂസിക് (മൃദംഗം) പരീക്ഷയുടെ പ്രാക്ടിക്കൽ 2025 ജനുവരി 24, 30, 31 തീയതികളിലായി നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2025 ജനുവരിയിൽ നടത്താനിരിക്കുന്ന നാലാം സെമസ്റ്റർ എം.ബി.എ. (സപ്ലിമെന്ററി – 2019, 2020 അഡ്മിഷൻ, മേഴ്സി ചാൻസ് – 2018 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2025 ജനുവരിയിൽ നടത്താനിരിക്കുന്ന രണ്ടാം സെമസ്റ്റർ എം.ബി.എ. (സപ്ലിമെന്ററി – 2020 അഡ്മിഷൻ, മേഴ്സി ചാൻസ്-2018 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2025 ഫെബ്രുവരി 11 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
എം.ജി സർവകലാശാല
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബിഎഫ്ടി, ബിഎസ്സി അപ്പാരൽ ആന്റ് ഫാഷൻ ഡിസൈൻ മോഡൽ 3 സിബിസിഎസ് (2023 അഡ്മിഷൻ റെഗുലർ, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ് പുതിയ സ്കീം ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 27 മുതൽ നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ ബിവോക്ക് ബിസിനസ്സ് അക്കൗണ്ടിംഗ് ആന്റ് ടാക്സേഷൻ (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് പുതിയ സ്കീം ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി നാല്, അഞ്ച് തീയതികളിൽ മുരിക്കാശ്ശേരി പാവനാത്മാ കോളജിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
മൂന്നും നാലും സെമസ്റ്റർ എംഎഫ്എ (2022 അഡ്മിഷൻ റെഗുലർ, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ജനുവരി 2025) പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി മൂന്നു മുതൽ തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.
പരീക്ഷക്ക് അപേക്ഷിക്കാം
രണ്ടാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം, എംസി, എംഎച്ച്എം, എംഎംഎച്ച്, എംസിഎ, ആന്റ് എംടിടിഎം (സിഎസ്എസ് 2017, 2018 അഡ്മിഷനുകൾ ആദ്യ മെഴ്സി ചാൻസ്, 2016 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2015 അഡ്മിഷൻ അവസാന മെഴ്സി ചാൻസ്) പരീക്ഷകൾക്ക് ഫെബ്രുവരി 24 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ഫെബ്രുവരി 25 വരെയും സൂപ്പർ ഫൈനോടുകൂടി ഫെബ്രുവരി 27 വരെയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ പിജിസിഎസ്എസ് മാസ്റ്റർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (2023 അഡ്മിഷൻ റഗുലർ, 2020 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി-ഒക്ടോബർ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി അഞ്ച് വരെ അപേക്ഷിക്കാം.
വൈവ വോസി
മൂന്നാം സെമസ്റ്റർ എംഎസ്സി ഇൻഡസ്ട്രിയൽ കെമിസ്ട്രി (സിഎസ്എസ്) (2023 അഡ്മിഷൻ റെഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് ഒക്ടോബർ 2024) പരീക്ഷയുടെ വൈവ വോസി പരീക്ഷകൾ ജനുവരി 31 ന് നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
Follow our WhatsApp Channel for instant updates: Join Here




