യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 20 ജനുവരി 2025
ജനുവരി 20, 2025 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
പ്രാക്ടിക്കൽ പരീക്ഷ
അഞ്ചാം സെമസ്റ്റർ ( 2022 പ്രവേശനം ) ബി.വോക്. ഡാറ്റാ സയൻസ് ആന്റ് അനലിറ്റിക്സ് നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 29-ന് തുടങ്ങും. കേന്ദ്രം : എം.ഇ.എസ്. പൊന്നാനി കോളേജ്, എം.ഇ.എസ്. കല്ലടി കോളജി മണ്ണാർക്കാട്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാ അപേക്ഷ
സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ( CUIET ) ഒന്നാം സെമസ്റ്റർ (2019 മുതൽ 2023 വരെ പ്രവേശനം) നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി മൂന്ന് വരെയും 190/- രൂപ പിഴയോടെ ആറു വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 21 മുതൽ ലഭ്യമാകും.
കേരള സർവകലാശാല
പരീക്ഷാഫലം
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ഫെബ്രുവരിയിൽ നടത്തിയ പ്രീവിയസ് എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷൻ (മേഴ്സി ചാൻസ് – 2002 – 2015 Gal.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2025 ജനുവരി 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ വിജ്ഞാപനം
കേരളസർവകലാശാലയുടെ അഞ്ചാം സെമസ്റ്റർ ബി.ടെക്. (2013 സ്കീം) (സപ്ലിമെന്ററി & സെഷണൽ ഇംപ്രൂവ്മെന്റ്) ജനുവരി 2025 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാലയുടെ അഞ്ചാം സെമസ്റ്റർ ബി.ടെക്. (മേഴ്സി ചാൻസ് (2008 സ്കീം 2008 – 2012 അഡ്മിഷൻ) പാർട്ട്ടൈം & 2003 സ്കീം ട്രാൻസിറ്ററി വിദ്യാർത്ഥികൾ ജനുവരി 2025 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കണ്ണൂർ സർവകലാശാല
ഹാൾടിക്കറ്റ്
മാനന്തവാടി,ധർമശാല എന്നീ ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകളിലെ 24.01.2025 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി എഡ് (റെഗുലർ /സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) നവംബർ 2024 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
സൂക്ഷ്മപരിശോധനഫലം
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം എ / എം എസ് സി / എം കോം എം എസ് ഡബ്ല്യു (ഏപ്രിൽ 2024) പരീക്ഷയുടെ സൂക്ഷ്മപരിശോധനഫലം സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ബി ബി എ സ്പോർട്സ് സ്പെഷ്യൽ (ഏപ്രിൽ 2024) പരീക്ഷാ ഫലം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഓൺലൈൻ ആയി 28 .01.2025 വരെ അപേക്ഷിക്കാം.
പ്രായോഗിക പരീക്ഷകൾ
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ പി.ജി. ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി) ഒക്ടോബർ 2024, വിവിധവിഷയങ്ങളുടെ പ്രായോഗിക പരീക്ഷകൾ താഴെ പറയുന്ന തീയതികളിൽ അതാത് കോളേജുകളിൽ വെച്ച് നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.
ടൈംടേബിൾ
കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ നാലാം സെമസ്റ്റർ എം.പി.ഇ.എസ്. (സി. ബി. സി. എസ്. എസ്- റെഗുലർ), മെയ് 2024 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
Follow our WhatsApp Channel for instant updates: Join Here




