June 23, 2026
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 18 ജനുവരി 2025

  • January 18, 2025
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 18 ജനുവരി 2025

ജനുവരി 18, 2025 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

പ്രാക്ടിക്കൽ പരീക്ഷ

മൂന്നാം സെമസ്റ്റർ (2023 ബാച്ച്) ബി.വോക്. ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 20-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.


പരീക്ഷാ അപേക്ഷ

നാലാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) എം.സി.എ. ഏപ്രിൽ 2025 റഗുലർ / സപ്ലി മെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി മൂന്ന് വരെയും 190/- രൂപ പിഴയോടെ ആറു വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 20 മുതൽ ലഭ്യമാകും.



പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ ബി.എഡ്. നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷ കളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.


കോൺടാക്ട് ക്ലാസ്

കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആന്റ് ഓൺലൈൻ എഡ്യൂക്കേഷ നു കീഴിൽ 2023 പ്രവേശനം നാലാം സെമസ്റ്റർ എം.എ. ഹിന്ദി, സംസ്കൃതം (സാഹിത്യ & ജനറൽ), പൊളിറ്റിക്കൽ സയൻസ്, ഫിലോസഫി, മാത്തമാറ്റിക്സ് എന്നിവയുടെ കോൺ ടാക്ട് ക്ലാസുകൾ ജനുവരി 25 മുതലും എം.എ. ഇക്കണോമിക്സ്, അറബിക്, എം.കോം. എന്നിവയുടെ കോൺടാക്ട് ക്ലാസുകൾ ഫെബ്രുവരി ഒന്ന് മുതലും വിവിധ കോൺടാക്ട് ക്ലാസ് കേന്ദ്രങ്ങളിൽ ആരംഭിക്കും. വിദ്യാർഥികൾ ഐ.ഡി. കാർഡ് സഹിതം ഷെഡ്യൂൾ പ്രകാരം നിശ്ചിത കോൺടാക്ട് ക്ലാസ് കേന്ദ്രങ്ങളിൽ ക്ലാസിന് ഹാജരാകണം. കൂടുതൽ വിവരങ്ങളും ക്ലാസ് സമയക്രമവും വെബ്സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ: 0494 2400288, 2407356.



പ്രാക്ടിക്കൽ പരീക്ഷ

അഞ്ചാം സെമസ്റ്റർ ബി.വോക്. മൊബൈൽ അപ്ലിക്കേഷൻ ഡെവലപ്മെന്റ് നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ പുതുക്കിയ ഷെഡ്യൂൾ പ്രകാരം ജനുവരി 20-ന് തുടങ്ങും. കേന്ദ്രം : അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, ശാന്തിഗ്രാഗം, നിലമ്പൂർ. വിശദമായ സമയക്രമം വെബ്സൈറ്റിൽ.


പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ (PG – CBCSS – 2021 പ്രവേശനം മുതൽ) എം.എ ,എം.എസ്.സി, എം.കോം, എം.എസ.ഡബ്ല്യൂ , എം.ടി.ടി.എം, എം.ബി.ഇ ,എം.ടി.എച്.എം , എം.എച്ച്.എം., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണികേഷൻ. വിദൂര വിഭാഗം നാലാം സെമസ്റ്റർ (PG – SDE – CBCSS – 2021 പ്രവേശനം മുതൽ) എം.എ., എം.എസ് സി., എം.കോം. – ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷ കൾക്ക് പിഴ കൂടാതെ ഫെബ്രുവരി മൂന്ന് വരെയും 190/- രൂപ പിഴയോടെ ആറു വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 20 മുതൽ ലഭ്യമാകും.



കേരള സർവകലാശാല

പ്രൈവറ്റ് കോഴ്സുകൾക്ക് അപേക്ഷിക്കേണ്ട അവസാന തീയതി നീട്ടി

2024-2025 അക്കാദമിക വർഷത്തിലെ ബി.എ./ബി.കോം./ബി.എ. അഫ്സൽ-ഉൽ-ഉലാമ/ ബി.ബി.എ./ബി.കോം. അഡീഷണൽ ഇലക്ടീവ് കോ-ഓപ്പറേഷൻ/ബി.കോം. അഡീഷണൽ ഇലക്ടീവ് ട്രാവൽ ആന്റ് ടൂറിസം എന്നീ പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേനയുള്ള കോഴ്സുകൾക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 2025 ജനുവരി 31 വരെ നീട്ടിയിരിക്കുന്നു. ബി.എ./ബി.കോം./ബി.എ. അഫ്സൽ-ഉൽ-ഉലാമ/ബി.കോം. അഡീഷണൽ ഇലക്ടീവ് കോ കൾക്ക് നിശ്ചിത ഫീസിനോടൊപ്പം 2625/- രൂപ പിഴയോടെയും ബി.ബി.എ. കോഴ്സിന് നിശ്ചിത ഫീസിനോടൊപ്പം 3150/- രൂപ പിഴയോടെയും അപേക്ഷിക്കാവുന്നതാണ്. അപേക്ഷയും അനുബന്ധ രേഖകളും അവസാന തീയതിക്കുള്ളിൽ കേരളസർവകലാശാലയിൽ സമർപ്പിക്കേണ്ടതാണ്.


പരീക്ഷാഫലം

കേരളസർവകലാശാല 2023 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.ടെക്. (2013 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും, സൂക്ഷ്മപരിശോധനയ്ക്കും 2025 ജനുവരി 27 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.



പരീക്ഷ വിജ്ഞാപനം

കേരളസർവകലാശാലയുടെ മൂന്നാം സെമസ്റ്റർ ബി.എ./ബി.എസ്സി./ബി.കോം. ന്യൂജനറേഷൻ ഡബിൾ മെയിൻ (റെഗുലർ – 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2021, 2020 അഡ്മിഷൻ) ഫെബ്രുവരി 2025 ബിരുദ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷ തീയതി പുനഃക്രമീകരിച്ചു

കേരളസർവകലാശാല 2025 ജനുവരി 17 ന് നടത്താൻ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. കരിയർ റിലേറ്റഡ് ബി.എ., ബി.എസ്സി., ബി.കോം, ബി.ബി.എ., ബി.സി.എ. ബി.പി.എ., ബി.എം.എസ്., ബി.എസ്.ഡബ്ല്യു., ബി.വോക്, ബി.എ. ഓണേഴ്സ് ഡിസംബർ 2024 പരീക്ഷകൾ 2025 ജനുവരി 24 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല. ന്യൂജനറേഷൻ ഡബിൾ മെയിൻ പരീക്ഷകൾക്ക് മാറ്റമില്ല.



ക്ലാസുകൾ ആരംഭിക്കുന്നു

കേരളസർവകലാശാലയുടെ സി.ബി.സി.എസ്.എസ്/കരിയർ റിലേറ്റഡ് ബിരുദ പ്രോഗ്രാമുക ളുടെ (റെഗുലർ – 2023 അഡ്മിഷൻ) നാലാം സെമസ്റ്റർ ക്ലാസുകൾ 2025 ജനുവരി 20 മുതൽ ആരംഭിക്കുന്നതാണ്.


പ്രാക്ടിക്കൽ/വൈവ വോസി

കേരളസർവകലാശാല 2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.എ. ജേർണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവവോസി 2025 ജനുവരി 28 ന് അതാത് കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നു.

കേരളസർവകലാശാല 2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി. പരീക്ഷയുടെ കെമിസ്ട്രി പ്രാക്ടിക്കൽ 2025 ഫെബ്രുവരി 06 മുതൽ വിവിധ കോളേജുകളിൽ ആരംഭിക്കുന്നു.



ടൈംടേബിൾ

കേരളസർവകലാശാല 2024 ഒക്ടോബറിൽ നടത്തിയ ആറാം സെമസ്റ്റർ ബി.ടെക്. (സപ്ലിമെന്ററി 2013 സ്കീം), (സെഷണൽ ഇംപ്രൂവ്മെന്റ് 2008 & 2013 m), യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ സപ്ലിമെന്ററി വിദ്യാർത്ഥികൾ (2017 അഡ്മിഷൻ വരെ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


സൂക്ഷ്മപരിശോധന

കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എ. ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ ബിരുദ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2025 ജനുവരി 23 മുതൽ 30 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ EJ -III സെക്ഷനിൽ ഹാജരാകേണ്ടതാണ്.


കണ്ണൂർ സർവകലാശാല

പുതുക്കിയ ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എൽ.എൽ.എം/ എം. എസ്. സി. സ്റ്റാറ്റിസ്റ്റിക്സ്/ എം. എ. ജേർണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ (സി.ബി.സി.എസ്.എസ്. റെഗുലർ/സപ്പ്ളിമെന്ററി), നവംബർ 2024 പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

Follow our WhatsApp Channel for instant updates: Join Here

Leave a Reply

Your email address will not be published. Required fields are marked *