June 23, 2026
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 21 ജനുവരി 2025

  • January 21, 2025
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 21 ജനുവരി 2025

ജനുവരി 21, 2025 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

പി.എച്ച്.ഡി. പ്രവേശനം

കാലിക്കറ്റ് സർവകലാശാലയുടെ 2024 അധ്യയന വർഷത്തെ പി.എച്ച്.ഡി പ്രവേശനത്തി നുള്ള അപേക്ഷ ക്ഷണിച്ചു. പിഴ കൂടാതെ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി മൂന്ന്. ഫീസ് – ജനറൽ വിഭാഗം 830/- രൂപ, പട്ടിക ജാതി / പട്ടിക വർഗ വിഭാഗം 310/- രൂപ. അപേക്ഷാ ഫീസടച്ചതിനുശേഷം റീ ലോഗിൻ ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കേണ്ടതാണ്.

പ്രിന്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണമാകൂ. അപേക്ഷയുടെ പ്രിന്റൗട്ട് പഠനവകുപ്പുകളിലേക്കോ ഗവേഷണ കേന്ദ്രങ്ങളി ലേക്കോ അയക്കേണ്ടതില്ല. പ്രവേശന പരീക്ഷയെ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് പി. എച്ച്.ഡി 2024 വിജ്ഞാപനം കാണുക. പി.എച്ച്.ഡി റഗുലേഷൻ, ഭേദഗതികൾ, ഒഴിവുകൾ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഒഴിവ് വിവരങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. ഫോൺ : 0494 2407016, 2407017 https://admission.uoc.ac.in/.



പരീക്ഷാഫലം

നാലാം സെമസ്റ്റർ മൂന്നു വർഷ എൽ.എൽ.ബി. യൂണിറ്ററി (2019 മുതൽ 2022 വരെ പ്രവേശനം) ഏപ്രിൽ 2024, (2018 പ്രവേശനം) നവംബർ 2024 റഗുലർ / സപ്ലിമെന്ററി | പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി അഞ്ചു വരെ അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) എൽ. എൽ.എം. ജൂൺ 2024 റഗുലർ / സപ്ലിമെന്ററി / പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി അഞ്ചു വരെ അപേക്ഷിക്കാം.


Follow our WhatsApp Channel for instant updates: Join Here

Leave a Reply

Your email address will not be published. Required fields are marked *