യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 17 ജനുവരി 2025
ജനുവരി 17, 2025 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കേരള സർവകലാശാല
പരീക്ഷാഫലം
കേരളസർവകലാശാല – 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ് (ബിഹേവിയറൽ ഇക്കണോമിക്സ് & ഡാറ്റാ സയൻസ്) (റെഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖന 2025 ജനുവരി 27 വരെ ഓൺലൈനായി അപേക്ഷിക്കാം. വിദ്യാർത്ഥികളുടെ അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു.
പ്രാക്ടിക്കൽ
കേരളസർവകലാശാല 2024 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്സി. ഇലക്ട്രോണിക്സ് (340) (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2020 – 2022 അഡ്മിഷൻ, മേഴ്സി ചാൻസ് – 2013 – 2018 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ 2025 ജനുവരി 20, 21 തീയതികളിൽ അതാത് കോളേജുകളിൽ വച്ച് നടത്തുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സി.ആർ. സി.ബി.സി.എസ്.എസ്. 2 (b) ബി.എസ്സി. കമ്പ്യൂട്ടർ സയൻസ് (320) (റെഗുലർ – 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2020 2021 അഡ്മിഷൻ, മേഴ്സി ചാൻസ് – 2013 – 2018 അഡ്മിഷൻ പരീക്ഷയുടെ പ്രാക്ടിക്കൽ 2025 ജനുവരി 27 മുതൽ ആരംഭിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
ടൈംടേബിൾ
കേരളസർവകലാശാല യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ നാലാം സെമസ്റ്റർ ബി.ടെക്. (2018 സ്കീം – സപ്ലിമെന്ററി – 2018 & 2019 അഡ്മിഷൻ) ഡിസംബർ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2025 ജനുവരി 20, 21, 22 തീയതികളിൽ റീവാല്യുവേഷൻ EJ X സെക്ഷനിൽ ഹാജരാകേണ്ടതാണ്.
എം.ജി സർവകലാശാല
പരീക്ഷക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റർ എംഎഫ്എ (2024 അഡ്മിഷൻ റെഗുലർ പരീക്ഷകൾ ഫെബ്രുവരി 3 മുതൽ ത്യപ്പൂണിത്തുറ ആർഎൽവി കോളജിൽ നടക്കും. ജനുവരി 22 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ജനുവരി 23 വരെയും സൂപ്പർ ഫൈനോടുകൂടി ജനുവരി 24 വരെയും അപേക്ഷ സ്വീകരിക്കും.
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ എംസിഎ (2024 അഡ്മിഷൻ റഗുലർ, 2021 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2020 അഡ്മിഷൻ ഒന്നാം മെഴ്സി ചാൻസ് നവംബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 27 മുതൽ നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.
പരീക്ഷ തീയതി മാറ്റി
ജനുവരി 16 മുതൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ സിബിസിഎസ് (പുതിയ സ്കീം 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് ഒക്ടോബർ 2024) കഥകളി വേഷം പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 27, 28 തീയതികളിൽ ത്യപ്പൂണിത്തുറ ആർഎൽവി കോളജിൽ നടക്കും.
കണ്ണൂർ സർവകലാശാല
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പുകളിലെ എം.എ അപ്ലൈഡ് എക്കണോമിക്സ്, എം എസ് സി ക്ലിനിക്കൽ & കൗൺസിലിങ് സൈക്കോളജി, എം സി എ, എം സി എ(ലാറ്ററൽ എൻട്രി), എം.എസ് സി ഫിസിക്സ് (അഡ്വാൻസ്ഡ് മെറ്റീരിയൽസ്) എന്നീ പ്രോഗ്രാമുകളുടെ വിവിധ സെമസ്റ്ററുകളുടെ വൺ ടൈം മേഴ്സി ചാൻസ് (സി സി എസ് എസ് – സപ്ലിമെന്ററി) 2015 – 2019 അഡ്മിഷൻ പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/സൂക്ഷ്മപരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 28/01/2025.
ഹാൾടിക്കറ്റ്
മഞ്ചേശ്വരം സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ അഞ്ചാം സെമസ്റ്റർ ത്രിവത്സര എൽ. എൽ. ബി (റെഗുലർ), നവംബർ 2024 പരീക്ഷയുടെ ഹാൾടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്.
22.01.2025 ന് ആരംഭിക്കുന്ന വിദൂര വിദ്യാഭ്യാസം ഒന്നാം വർഷ ബി എ ബി എ അഫ്സൽ – ഉൽ – ഉലമ /ബികോം /ബിബിഎ | ബി എസ് സി ബി സി എ (മേഴ്സി ചാൻസ് /സപ്ലിമെന്ററി 2011 2019 അഡ്മിഷനുകൾ ഡിഗ്രി,ഏപ്രിൽ 2024 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഹാൾടിക്കറ്റ് പ്രിന്റ് എടുത്ത ശേഷം ഫോട്ടോ പതിച്ച് അറ്റസ്റ്റ് ചെയ്ത്, ഹാൾടിക്കറ്റിൽ കൊടുത്തിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഉച്ചയ്ക്കുശേഷം 1.30 മണിക്ക് (വെള്ളി 2.00 മണി തുടങ്ങുന്ന പരീക്ഷകൾക്ക് ഹാജരാകേണ്ടാതാണ് .ഹാൾടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ ഫോട്ടോ പതിച്ച ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡ് കൊണ്ടുവരണം.
Follow our WhatsApp Channel for instant updates: Join Here




