യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 16 ജനുവരി 2025
ജനുവരി 16, 2025 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
പരീക്ഷ
കാലിക്കറ്റ് സർവകലാശാലാ എൻജിനീയറിങ് കോളേജിലെ ( CUIET ) മൂന്നാം സെമസ്റ്റർ (2019 മുതൽ 2023 വരെ പ്രവേശനം) ബി.ടെക്. നവംബർ 2024 റഗുലർ / സപ്ലിമെന്ററി | ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജനുവരി 29-ന് തുടങ്ങും.
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ( CBCSS ) ഇന്റഗ്രേറ്റഡ് പി.ജി. ( 2021 പ്രവേശനം മുതൽ ) നവംബർ 2024, ( 2020 പ്രവേശനം മാത്രം ) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഫെബ്രുവരി 14-ന് തുടങ്ങും.
അഫിലിയേറ്റഡ് കോളേജുകളിലെയും സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസുകളിലെയും ഒന്നാം സെമസ്റ്റർ ( CUCSS – 2020 മുതൽ 2024 വരെ പ്രവേശനം ) എം.ബി.എ. – ഫുൾടൈം ആന്റ് പാർട്ട് ടൈം, ഹെൽത് കെയർ മാനേജ്മെന്റ്, ഇന്റർനാഷണൽ ഫിനാൻസ് ജനുവരി 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഫെബ്രുവരി 12-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ( 2015 മുതൽ 2023 വരെ പ്രവേശനം ) ബി.ആർക്. നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിന് ഫെബ്രുവരി മൂന്ന് വരെ അപേക്ഷിക്കാം.
കേരള സർവകലാശാല
പ്രാക്ടിക്കൽ
കേരളസർവകലാശാല 2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി. പരീക്ഷയുടെ സൈക്കോളജി, ബോട്ടണി (സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷകൾ 2025 ഫെബ്രുവരി 06 മുതൽ വിവിധ കോളേജുകളിൽ ആരംഭിക്കുന്നു. വിശദമായ ടൈംടേബിൾ വെബ് സൈറ്റിൽ.
പരീക്ഷാഫീസ്
കേരളസർവകലാശാലയുടെ ആറ്, എട്ട് സെമസ്റ്റർ ബി.ആർക്ക്. (2013 സ്കീം) സപ്ലിമെന്ററി പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 2025 ജനുവരി 23 വരെയും 150/- രൂപ പിഴയോടെ ജനുവരി 27 വരെയും 400/- രൂപ പിഴയോടെ ജനുവരി 29 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
കേരളസർവകലാശാലയുടെ മൂന്നാം സെമസ്റ്റർ എം.സി.എ. ഡിഗ്രി (2020 സ്കീം – റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2021 & 2022 അഡ്മിഷൻ) ഫെബ്രുവരി 2025 (തിയറി & പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കണ്ണൂർ സർവകലാശാല
എം.ബി.എ- എക്സിക്യൂട്ടീവ്-ഈവനിംഗ് പ്രോഗ്രാമിന് അപേക്ഷിക്കാം
കണ്ണൂർ സർവ്വകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ് മെന്റ് സ്റ്റഡീസ്, താവക്കര ക്യാമ്പസിൽ നടത്തുന്ന “മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ. എക്സിക്യൂട്ടീവ് ഈവനിംഗ് പ്രോഗ്രാം പ്രവേശനത്തിന് 25.01.2025 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 28.01.2025 ന് വൈകിട്ട് നാല് മണിക്കു മുൻപ് താവക്കര ക്യാംപസിലെ സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ് ഡയറക്ടർക്ക് സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഹാൾടിക്കറ്റ്
സർവ്വകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ & സ്പോർട്സ് സയൻസസിലെ രണ്ടാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് (ഇന്റഗ്രേറ്റഡ് എം പി ബി സി എസ് എസ് എസ്) റെഗുലർ) മെയ് 2024 പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.
Follow our WhatsApp Channel for instant updates: Join Here




