June 23, 2026
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 12 ഡിസംബർ 2024

  • December 12, 2024
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 12 ഡിസംബർ 2024

ഡിസംബർ 12, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

കോൺടാക്ട് ക്ലാസ്

കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിന് കീഴിലെ ആറാം സെമസ്റ്റർ ( CBCSS – 2022 പ്രവേശനം ) ബി.എ., ബി.കോം., ബി.ബി.എ. വിദ്യാർഥികൾ ക്കുള്ള കോൺടാക്ട് ക്ലാസുകൾ ഡിസംബർ 28-ന് ആരംഭിക്കും. വിദ്യാർഥികൾ വിദൂര വിഭാഗം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിശദമായ കോൺടാക്ട് ക്ലാസ് ഷെഡ്യൂൾ പരി ശോധിച്ച് അവരവർക്ക് അനുവദിച്ചിട്ടുള്ള കോൺടാക്ട് ക്ലാസ് കേന്ദ്രങ്ങളിൽ ഐ.ഡി. കാർഡ് സഹിതം ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് https://sde.uoc.ac.in/ . ഫോൺ : 0494 2400288, 2407356.


ഓഡിറ്റ് കോഴ്സ് 16 വരെ സമർപ്പിക്കാം

കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആന്റ് ഓൺലൈൻ എഡ്യൂക്കേഷനു കീഴിൽ 2021, 2022, 2023 വർഷങ്ങളിൽ പ്രവേശനം നേടിയ പി.ജി. വിദ്യാർഥികൾ ഓഡിറ്റ് കോഴ്സ് പ്രകാരം തയ്യാറാക്കേണ്ട ബുക്ക് റിവ്യൂ | അസൈൻമെന്റ് / പ്രോജക്ട് റിപ്പോർട്ട് / ട്രാൻസിലേഷൻ തുടങ്ങിയവ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 16 വരേയ്ക്ക് നീട്ടി. ഫോൺ : 0494 2407356, 0494 2400288.



പരീക്ഷ

ലോ കോളേജുകളിലെ രണ്ടാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) എൽ.എൽ.എം. ഡിസംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജനുവരി ആറിന് തുടങ്ങും.

വിദൂര വിഭഗം / പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ( 2015 പ്രവേശനം മാത്രം ) ബാച്ചിലർ ഓഫ് ഇന്റീരിയർ ഡിസൈൻ ഏപ്രിൽ 2020 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജനുവരി 29-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.


പുനർമൂല്യനിർണയഫലം

നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മന്റ് ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.



കേരള സർവകലാശാല

പിഎച്ച്.ഡി. കോഴ്സ് വർക്ക്

കേരളസർവകലാശാല 2025 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടത്തുന്ന പിഎച്ച്.ഡി. കോഴ്സ് വർക്ക് പരീക്ഷയ്ക്ക് (2024 ഡിസംബർ സെഷൻ) അപേക്ഷകൾ ക്ഷണിക്കുന്നു. പിഴകൂടാതെ അപേക്ഷിക്കേണ്ട അവസാന തീയതി 2024 ഡിസംബർ 28. അപേക്ഷാഫോറവും, മറ്റ് വിശദവിവരങ്ങളും വെബ്സൈറ്റിൽ


ടൈംടേബിൾ

കേരളസർവകലാശാല 2024 ഡിസംബർ 30 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റ എം.എഫ്.എ.ർ (പെയിന്റംഗ് & സ്കൾപ്പ്ച്ചർ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2025 ജനുവരിയിൽ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.ഡെസ്. (ഫാഷൻ ഡിസൈൻ) (2024 – 2028 ബാച്ച്), മൂന്നാം സെമസ്റ്റർ ബി.ഡെസ്. (ഫാഷൻ ഡിസൈൻ) (2023 2027 ബാച്ച് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.



ടൈംടേബിൾ

കേരളസർവകശാല 2024 ഡിസംബർ 17 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.പി.ഇഎഡ്. നാല് വർഷ ഇന്നോവേറ്റീവ് കോഴ്സ് 2022 സ്കീം) (റെഗുലർ – 2024 അഡ്മിഷൻ, സപ്ലിമെന്ററി – 2023 & 2022 അഡ്മിഷൻ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


ഹാൾടിക്കറ്റ്

കേരളസർവകശാല 2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്/കരിയർ റിലേറ്റഡ് പരീക്ഷയുടെ ഹാൾടിക്കറ്റുകൾ അപ്ലോഡ് ചെയ്തിട്ടുണ്ട്. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ വിദ്യാർത്ഥികളും പരീക്ഷയ്ക്ക് മുൻപ് തന്നെ ഹാൾ ടിക്കറ്റുകൾ കൈപ്പറ്റേണ്ടതാണ്. ഹാൾടിക്കറ്റ് കൈവശമില്ലാത്ത വിദ്യാർത്ഥികളെ യാതൊരു കാരണവശാലും പരീക്ഷയെഴുതാൻ അനുവദിക്കുന്നതല്ല. ഹാജർ നിലയിൽ കുറവുള്ള എന്നാൽ കണ്ടാണേഷന് അർഹരായ വിദ്യാർത്ഥികൾക്ക് ഉത്തരവാകുന്ന മുറയ്ക്ക് ഹാൾടിക്കറ്റ് റിലീസ് ചെയ്യുന്നതാണ്.



എം.ജി സർവകലാശാല

പരീക്ഷാ ഫലം

നാലാം സെമസ്റ്റർ എംഎസ്സി ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി (2018 അഡ്മിഷൻ സപ്ലിമെന്ററി, 2015 മുതൽ 2017 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ് മെയ് 2024) പ രീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോ ധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബർ 26 വരെ ഓൺലൈനിൽ അപേക്ഷി ക്കാം. വിശദ വിവരങ്ങൾ studentportal.mgu.ac.in എന്ന ലിങ്കിൽ.

രണ്ടാം സെമസ്റ്റർ എംഎസ്സി ഇൻഡസ്ട്രിയൽ കെമിസ്ട്രി (2023 അഡ്മിഷൻ റെഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഏപ്രിൽ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർ ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബർ 26 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ ഇന്റഗ്രേഡ് മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ അപ്ലിക്കേഷൻ (2021 അഡ്മിഷൻ റെഗുലർ, 2017 മുതൽ 2020 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി), നാലാം സെമസ്റ്റർ ഡിഡിഎംസിഎ (2016 അഡ്മിഷൻ സപ്ലിമെന്ററി, 2014, 2015 അഡ്മിഷനുകൾ മെഴ്സി ചാൻസ് ജൂലൈ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബർ 26
വരെ ഓൺലൈനിൽ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ പിജിസിഎസ്എസ് എംഎ (അനിമേഷൻ, സിനിമ ആന്റ് ടെലിവിഷൻ, ഗ്രാഫിക് ഡിസൈൻ, പ്രിന്റ് ആന്റ് ഇലക്ട്രോണിക് ജേർണലിസം 2023 അഡ്മിഷൻ റെഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഏപ്രിൽ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബർ 26 വരെ ഓൺലൈനിൽ അപേക്ഷിക്കാം.


പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ സിബിസിഎസ് (പുതിയ സ്കീം 2022 അഡ്മിഷൻ റഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഒക്ടോബർ 2024) പരീക്ഷയുടെ കഥകളി സംഗീതം, മദ്ദളം പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ 17ന് തൃപ്പൂണി ത്തുറ ആർ. എൽ. വി കോളജ് ഓഫ് മ്യൂസിക് ആന്റ് ഫൈൻ ആർട്സിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.

മൂന്നാം സെമസ്റ്റർ ഇന്റഗ്രേഡ് എംഎസ്സി ഇൻ കമ്പ്യൂട്ടർ സയൻസ്-ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ്, കമ്പ്യൂട്ടർ സയൻസ്-ഡാറ്റാ സയൻസ് (2023 അഡ്മിഷൻ റെഗുലർ, 2021, 2022 അഡ്മിഷനുകൾ ഇംപ്രൂവ്മെന്റ്, 2020 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ 17 മുതൽ നടക്കും. ടൈംബിൾ വെബ്സൈറ്റിൽ.



പരീക്ഷക്ക് അപേക്ഷിക്കാം

പ്രൈവറ്റ് രജിസ്ട്രേഷൻ ബിഎ, ബികോം വാർഷിക സ്കീം (അവസാന സ്പെഷ്യൽ മെഴ്സി ചാൻസ് 1992 മുതൽ 1997 വരെ അഡ്മിഷനുകൾ), ബിഎ, ബികോം പവന് രജിസ്ട്രേഷൻ വാർഷിക സ്കീം (ബിഎ പാർട്ട് 3 മെയിൻ തമിഴ് ആന്റ് മ്യൂസിക്ക് ഒഴികെ 1998 മുതൽ 2011 വരെ അഡ്മിഷനുകൾ പരീക്ഷകൾക്ക് ജനുവരി പത്തു വരെ അപേക്ഷിക്കാം. ഫൈനോടുകൂടി ജനുവരി 13 വരെയും സൂപ്പർ ഫൈനോടുകൂടി ജനുവരി 15 വരെയും അപേക്ഷ സ്വീകരിക്കും.

അഫിലിയേഡ് കോളേജുകളിലെ എംഎഡ് (ഒരു വർഷ കോഴ്സ് സെമസ്റ്റർ സ്കീം (അവസാന സ്പെഷ്യൽ മെഴ്സി ചാൻസ് 2002 മുതൽ 2014 വരെ അഡ്മിഷനുകൾ), എംഎഡ് (ദ്വിവത്സര കോഴ്സ് 2015 മുതൽ 2018 വരെ അഡ്മിഷനുകൾ) പരീക്ഷകൾക്ക് ജനുവരി 15 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി ജനുവരി 16 വരെയും സൂപ്പർ ഫൈനോടുകൂടി ജനുവരി 17 വരെയും അപേക്ഷ സ്വീകരിക്കും.

Follow our WhatsApp Channel for instant updates: Join Here

Leave a Reply

Your email address will not be published. Required fields are marked *