June 23, 2026
General

മെഡിക്കൽ അനുബന്ധ കോഴ്സു‌കളിലേയ്ക്കുള്ള പ്രവേശനം നാലാംഘട്ട സ്ട്രേ വേക്കൻസി അലോട്‌ട്മെൻ്റ് പ്രസിദ്ധീകരിച്ചു

  • December 18, 2024
  • 1 min read
മെഡിക്കൽ അനുബന്ധ കോഴ്സു‌കളിലേയ്ക്കുള്ള പ്രവേശനം നാലാംഘട്ട സ്ട്രേ  വേക്കൻസി അലോട്‌ട്മെൻ്റ് പ്രസിദ്ധീകരിച്ചു

2024 വർഷത്തെ ആയുർവേദ/ഹോമിയോ/സിദ്ധ/യുനാനി/മെഡിക്കൽ അനുബന്ധ കോഴ്സു‌കളിലേയ്ക്കുള്ള നാലാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.


അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികളുടെ ഹോം പേജിൽ ലഭ്യമാണ്. അലോട്ട്മെൻ്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ഹോം പേജിൽ നിന്ന് അലോട്ട്മെന്റ് മെമ്മോ പ്രിന്റ് എടുക്കാവുന്നതാണ്. വിദ്യാർത്ഥിയുടെ പേര്, റോൾ നമ്പർ, അലോട്ട് മെൻ്റ് ലഭിച്ച കോഴ്‌സ്, കോളേജ്, അലോട്ട്മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങൾ എന്നിവ വിദ്യാർത്ഥിയുടെ അലോട്‌ട് മെൻ്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

നാലാംഘട്ട സ്ട്രേ വേക്കൻസി അലോട്‌ട്മെന്റ്റ് പ്രകാരം അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അലോട്‌ട്മെൻ്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് അടച്ചതിനുശേഷം അലോട്ട്മെൻ്റ് ലഭിച്ച കോഴ്സ്/കോളേജിൽ 20.12.2024 2 12.00 മണിക്ക് മുമ്പ് പ്രോസ്പെക്ടസ് ക്ലോസ് 11.7.1 പ്രകാരമുള്ള രേഖകളുമായി ഹാജരായി പ്രവേശനം നേടേണ്ടതാണ്.


അലോട്ട് മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് അവരുടെ ഹോം പേജിലെ ‘Data Sheet’ എന്ന മെനു ക്ലിക്ക് ചെയ്ത് ഡാറ്റാ ഷീറ്റ് ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. പ്രവേശനം നേടുന്ന സമയത്ത് ഡാറ്റാ ഷീറ്റ് കോളേജ് അധികാരികൾക്ക് മുന്നിൽ ഹാജരാക്കേണ്ടതാണ്.

നിലവിൽ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള എല്ലാ വിദ്യാർത്ഥികളും അലോട്‌ട് മെന്റ്റ് ലഭിച്ച കോളേജുകളിൽ 20.12.2024 ഉച്ചയ്ക് 12.00 മണിക്കകം പ്രവേശനം നേടിയിരിക്കേണ്ടതാണ്. നിശ്ചിത സമയത്തിനുള്ളിൽ കോളേജുകളിൽ ഹാജരായി പ്രവേശനം നേടാത്ത വിദ്യാർത്ഥികളുടെ അലോട്ട്മെന്റ്റ് റദ്ദാകുന്നതാണ്.

നാലാംഘട്ട സ്ട്രേ വേക്കൻസി അലോട്‌ട് മെന്റ്റിലൂടെ അലോട്ട്മെന്റ് ലഭിച്ചശേഷം നിശ്ചിത തീയതിക്കുള്ളിൽ പ്രവേശനം നേടാത്ത വിദ്യാർത്ഥികളുടെയും സ്ട്രേ വേക്കൻസി അലോട്ട് മെൻ്റിലൂടെയോ മുൻ അലോട്ട് മെന്റുകളിലൂടെയോ പ്രവേശനം നേടിയ ശേഷം വിടുതൽ വാങ്ങുന്ന വിദ്യാർത്ഥികളുടെയും അവരവർക്ക് ബാധകമായ രജിസ്ട്രേഷൻ ഫീസ് പെനാൽറ്റിയായി കണക്കാക്കുന്നതും തിരികെ നൽകുന്നതുമല്ല. കൂടാതെ ഇത്തരം വിദ്യാർത്ഥികളിൽ നിന്നും പ്രോസ്പെക്ടസ് ക്ലോസ് 12.2.4 പ്രകാരം പിഴ ഈടാക്കുന്നതുമാണ്.


പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളും അലോട്ട് മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്

Summary: The fourth round of stray vacancy allotments for Ayurveda, Homeopathy, Siddha, Unani, and other medical-related courses for the year 2024 has been released. The allotment list is available on the website of the Commissioner for Entrance Examinations: www.cee.kerala.gov.in.

Students who have been allotted seats must report to their respective colleges before 12 noon on December 20, 2024. Failure to do so will result in the cancellation of their allotment.

Leave a Reply

Your email address will not be published. Required fields are marked *