June 23, 2026
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 11 ഡിസംബർ 2024

  • December 11, 2024
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 11 ഡിസംബർ 2024

ഡിസംബർ 11, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

സി സോൺ കലോത്സവം

കാലിക്കറ്റ് സർവകലാശാലാ സി സോൺ കലോത്സവം 2025 ജനുവരി 19 മുതൽ 23 വരെ നടത്താൻ നിശ്ചയിച്ചതായി സർവകലാശാലയിലെ വിദ്യാർഥി ക്ഷേമ വിഭാഗം ഡീൻ അറി യിച്ചു. സി സോൺ കലോത്സവത്തിന് ആതിഥേയത്വം വഹിക്കാൻ താത്പര്യമുള്ള മലപ്പുറം ജില്ലയിലെ കോളേജുകൾ ഡിസംബർ 13-നകം വിദ്യാർഥി ക്ഷേമ വിഭാഗം ഓഫിസുമായി ബന്ധപ്പെടേണ്ടതാണ്.


പരീക്ഷ റദ്ദാക്കി

അഫിലിയേറ്റഡ് കോളേജുകളിൽ ഡിസംബർ രണ്ടിന് നടത്തിയ ഒന്നാം സെമസ്റ്റർ (CUFYU GP-2024 Como) Course HIS1MN115 – Gender History – Minor 2, (QP Code D 112973) നവംബർ 2024 റഗുലർ പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ ഡിസംബർ 16-ന് നടത്തും. സമയം രാവിലെ 10 മണി. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.



കേരള സർവകലാശാല

പരീക്ഷാഫലം

കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.കോം. (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് (SLCM (2022 & 2021 അഡ്മിഷൻ വിദ്യാർത്ഥികൾ) www.slem.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി (2020 അഡ്മിഷൻ വിദ്യാർത്ഥികൾ) exams.keralauniversity.ac.in മുഖേനയും 2024 ഡിസംബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. SLCM വിദ്യാർത്ഥികളുടെ അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്സി. ജിയോളജി (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് SLCM (2022 & 2021 അഡ്മിഷൻ വിദ്യാർത്ഥികൾ) www.slcm.keralauniversity.ac.in മുഖേനയും (2020 അഡ്മിഷൻ വിദ്യാർത്ഥികൾ) exams.keralauniversity.ac.in മുഖേനയും 2024 ഡിസംബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. SLCM വിദ്യാർത്ഥികളുടെ അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്സി. സ്റ്റാറ്റിസ്റ്റിക്സ് (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധന യ്ക്ക് www.slcm.keralauniversity.ac.in മുഖേന 2024 ഡിസംബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്സി. ബയോടെക്നോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in 2024 ഡിസംബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. സംസ്കൃതം സ്പെഷ്യൽ (വേദാന്ത, ന്യായ, വ്യാകരണം, സാഹിത്യ & ജ്യോതിഷ) (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2024 ഡിസംബർ 20 വരെ www.slcm.keralauniversity.ac.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


ലാബ് പരീക്ഷ

കേരളസർവകശാല 2023 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.ടെക്. (2013 സ്കീം) ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചിന്റെ പ്രോഗ്രാമിംഗ് ലാബ് പരീക്ഷ പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ വച്ച് 2024 ഡിസംബർ 13 ന് നടക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ



ടൈംടേബിൾ

കേരളസർവകശാല 2024 ഡിസംബർ 17 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.പി.ഇഎഡ്. നാല് വർഷ ഇന്നോവേറ്റീവ് കോഴ്സ് 2022 സ്കീം) (റെഗുലർ – 2024 അഡ്മിഷൻ, സപ്ലിമെന്ററി – 2023 & 2022 അഡ്മിഷൻ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


ഹാൾടിക്കറ്റ്

കേരളസർവകശാല 2024 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്/കരിയർ റിലേറ്റഡ് പരീക്ഷയുടെ ഹാൾടിക്കറ്റുകൾ അപ്ലോഡ് ചെയ്തിട്ടുണ്ട്. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ വിദ്യാർത്ഥികളും പരീക്ഷയ്ക്ക് മുൻപ് തന്നെ ഹാൾ ടിക്കറ്റുകൾ കൈപ്പറ്റേണ്ടതാണ്. ഹാൾടിക്കറ്റ് കൈവശമില്ലാത്ത വിദ്യാർത്ഥികളെ യാതൊരു കാരണവശാലും പരീക്ഷയെഴുതാൻ അനുവദിക്കുന്നതല്ല. ഹാജർ നിലയിൽ കുറവുള്ള എന്നാൽ കണ്ടാണേഷന് അർഹരായ വിദ്യാർത്ഥികൾക്ക് ഉത്തരവാകുന്ന മുറയ്ക്ക് ഹാൾടിക്കറ്റ് റിലീസ് ചെയ്യുന്നതാണ്.



എം.ജി സർവകലാശാല

ഓണേഴ്സ് ബിരുദം; ആദ്യ സെമസ്റ്റർ മൂല്യനിർണയം തുടങ്ങി

ഒന്നാം സെമസ്റ്റർ എംപിഇഎസ് ദ്വിവത്സര പ്രോഗ്രാമിന്റെ 2024 അഡ്മിഷൻ റെഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി, 2021, 2022 അഡ്മിഷനുകൾ സപ്ലിമെന്ററി) ഡിസംബർ 10ന് നടത്താനിരുന്ന പരീക്ഷ ഡിസംബർ 31ലേക്കും 12ന് നടത്താനിരുന്ന പരീക്ഷ 16 ലേക്കും മാറ്റി പുനഃക്രമീകരിച്ചു. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.


പ്രാക്ടിക്കൽ

മൂന്നാം സെമസ്റ്റർ സിബിസിഎസ്(പുതിയ സ്കീം, 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയ റൻസ് ഒക്ടോബർ 2024) പരീക്ഷയുടെ ബിഎ കഥകളി സംഗീതം, മദ്ദളം പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ 16 മുതലും ബിഎ മോഹിനിയാട്ടം പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി ഏഴു മുതലും തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആന്റ് ഫൈൻ ആർട്സിൽ നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.

മൂന്നാം സെമസ്റ്റർ എംഎസ്സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിഎസ്എസ് (2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഒക്ടോബർ 2024) പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ 16 മുതൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.

അഞ്ചാം സെമസ്റ്റർ ബിവോക്ക് ബ്രോഡ്കാസ്റ്റിംഗ് ആന്റ് ജേർണലിസം (2022 അഡ്മിഷൻ റഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻ പുതിയ സ്കീം ഒക്ടോബർ 2024) പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി മൂന്നിന് കളമശ്ശേരി സെന്റ് പോൾസ് കോളേജിൽ നടക്കും. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.


കണ്ണൂർ സർവകലാശാല

ബി.എ ഉർദ്ദു & ഇസ്ലാമിക് ഹിസ്റ്ററി (പ്രൈവറ്റ് രജിസ്ട്രേഷൻ) രജിസ്ട്രേഷൻ കാർഡ്

കണ്ണൂർ സർവ്വകലാശാല 2024 – 25 അധ്യയന വർഷം പ്രൈവറ്റ് രജിസ്ട്രേഷൻ ബി.എ ഉർദു & ഇസ്ലാമിക് ഹിസ്റ്ററി (മൂന്നു വർഷം, FYUGP പാറ്റേൺ) പ്രോഗ്രാമിന് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ രജിസ്ട്രേഷൻ കാർഡുകൾ സർവ്വകലാശാല വെബ്സൈറ്റിൽ Academics >>> Private Registration >>> Print Registration Card ലിങ്കിൽ ലഭ്യമാണ്. രജിസ്ട്രേഷൻ കാർഡ്, നിർദിഷ്ട വിവരങ്ങൾ നൽകി ഡൗൺലോഡ് ചെയ്യേണ്ടതാണ്. സംശയനിവാരണത്തിന് 0497 – 2715150, 151, 183 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


പരീക്ഷാവിജ്ഞാപനം

കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം എ/ എം എസ് സി / എം സി എ/ എം എൽ ഐ എസ് സി/ എൽ എൽ എം/ എം ബി എ/ എം പി ഇ എസ് സി ബി സി എസ് എസ്- റെഗുലർ/സപ്പ്ളിമെന്ററി), നവംബർ 2024 പരീക്ഷകൾക്ക് പിഴയില്ലാതെ 2024 ഡിസംബർ 18 മുതൽ 21 വരെയും പിഴയോട് കൂടെ ഡിസംബർ 24 വരെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.



പ്രൈവറ്റ് രെജിസ്ട്രേഷൻ വിദ്യാർഥികൾ എ ബി സി ഐ ഡി അപ്ലോഡ് ചെയ്യണം

കണ്ണൂർ സർവ്വകലാശാലയിൽ, 2021,2022,2023 വർഷങ്ങളിൽ പ്രൈവറ്റ് രെജിസ്ട്രേഷൻ വഴി ബിരുദ/ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് അവരുടെ എ ബി സി ഐ ഡി അപ്ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് 11 .12 .2024 മുതൽ 21 .12 .2024 വരെ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാകും .

നിശ്ചിത സമയ പരിധിക്കുള്ളിൽ എ ബി സി ഐ ഡി തയ്യാറാക്കി പ്രസ്തുത ലിങ്കിൽ അപ്ലോഡ് ചെയ്യേണ്ടതാണ് . എ ബി സി ഐ ഡി തയ്യാറാക്കുന്ന രീതി സംബന്ധിച്ച വിശദ വിവരം കണ്ണൂർ സർവകലാശാലയുടെ Examination പോർട്ടലിലെ Academic Bank of Credit എന്ന ലിങ്കിൽ നിന്നും ലഭിക്കുന്നതാണ്.


പ്രായോഗിക പരീക്ഷകൾ

മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ് സി. ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേർണിംഗ് ഡിഗ്രി (ഒക്ടോബർ 2024) പ്രായോഗിക പരീക്ഷകൾ 2024 ഡിസംബർ 16, 17 തീയതികളിലായി കാഞ്ഞങ്ങാട് നെഹ്റു ആര്ട്സ് & സയന്സ് കോളേജിൽ വച്ച് നടത്തുന്നതാണ്. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക



പരീക്ഷാ തീയതി പുനഃക്രമീകരിച്ചു

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (ഒക്ടോബർ 2024) പരീക്ഷകൾ 01.01.2025 ന് ആരംഭിക്കുന്ന വിധം പുനഃ ക്രമീകരിച്ചു . പുതുക്കിയ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്


സൂക്ഷ്മപരിശോധന ഫലം

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം.എ./എം.കോം/ എം ടി ടി എം (2023അഡ്മിഷൻ) ഒക്ടോബർ 2023 പരീക്ഷയുടെ സൂക്ഷ്മപരിശോധന ഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.



പ്രായോഗിക പരീക്ഷാ തീയതി പുനഃ ക്രമീകരിച്ചു

ഡിസംബർ 18,19 തീയതികളിലായി നടത്താൻ നിശ്ചയിച്ച കണ്ണൂർ സർവകലാശാലയുടെ മൂന്നാം സെമസ്റ്റർ എം.എഇക്കണോമിക്സ് ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി) ഒക്ടോബർ 2024പ്രായോഗിക പരീക്ഷകൾ 2024 ഡിസംബർ 19 തീയതിയിലേക്ക്പുനക്രമീകരിച്ചു. പരീക്ഷകൾ അതാത് കോളേജുകളിൽ വെച്ച് നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.

Follow our WhatsApp Channel for instant updates: Join Here

Leave a Reply

Your email address will not be published. Required fields are marked *