June 23, 2026
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 10 ഡിസംബർ 2024

  • December 10, 2024
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 10 ഡിസംബർ 2024

ഡിസംബർ 10, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

പരീക്ഷാ അപേക്ഷ

വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്കുള്ള ഒന്നാം സെമസ്റ്റർ (CBCSS – UG) ബി.എ. മൾട്ടിമീഡിയ (2019, 2020 പ്രവേശനം) നവംബർ 2023, (2021, 2022 പ്രവേശ നം) നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 20 വരെ യും 190/- രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം. ലിങ്ക് ഡിസംബർ 11 മുതൽ ലഭ്യമാകും. പരീക്ഷ ജനുവരി ഒന്നിന് തുടങ്ങും.

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ (CBCSS – V – UG) വിവിധ ബി.വോക്. (2018 മുതൽ 2021 വരെ പ്രവേശനം) നവംബർ 2023, (2022, 2023 പ്രവേശനം) നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 30 വരെയും 190/- രൂപ പിഴയോടെ ജനുവരി ഒന്ന് വരെയും അപേക്ഷിക്കാം. ലിങ്ക് ഡിസംബർ 16 മുതൽ ലഭ്യമാകും.


പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള മൂന്നാം സെമസ്റ്റർ ( CCSS – UG – 2009 മുതൽ 2013 വരെ പ്രവേശനം ) ബി.എ., ബി.എസ് സി., ബി.കോം, ബി.ബി.എ, ബി.എം.എം.സി, ബി.സി.എ., ബി.എ അഫ്സൽ ഉലമ ഏപ്രിൽ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 10-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്.

അഫിലിയേറ്റഡ് കോളേജുകളിലെ ഒൻപതാം സെമസ്റ്റർ (PG – CBCSS – 2020 പ്രവേശനം മാത്രം) ഇന്റഗ്രേറ്റഡ് പി.ജി. നവംബർ 2024 റഗുലർ പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ജനുവരി ഒന്നിന് തുടങ്ങും.

വിദൂര വിഭാഗം | പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്കുള്ള ഒന്നാം സെമസ്റ്റർ (CBCSS – UG) ബി.എ. മൾട്ടിമീഡിയ (2019, 2020 പ്രവേശനം) നവംബർ 2023, (2021, 2022 പ്രവേശ നം) നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജനുവരി ഒന്നിന് തുടങ്ങും. വിദൂര വിഭാഗം | പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്കുള്ള അഞ്ചാം സെമസ്റ്റർ (2015 – പ്രവേശനം മാത്രം) ബാച്ചിലർ ഓഫ് ഇന്റീരിയർ ഡിസൈൻ നവംബർ 2019 സപ്ലിമെന്ററി | ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജനുവരി 22-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈ റ്റിൽ.



കേരള സർവകലാശാല

മൂല്യനിർണ്ണയ ക്യാമ്പ് മാറ്റിവച്ചു

കേരളസർവകശാല 2024 ഡിസംബർ 13 ന് ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ ബി.എ, ബി.എസ്സി., ബി.കോം സി.ബി.സി.എസ്.എസ്/സി.ആർ. പരീക്ഷകളുടെ മൂല്യനിർണയ ക്യാമ്പ് മാറ്റി വച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.


പരീക്ഷാഫലം

കേരളസർവകലാശാല – 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ് (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് SLCM (2022 & 2021 അഡ്മിഷൻ വിദ്യാർത്ഥികൾ) www.slem.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി (2020 അഡ്മിഷൻ വിദ്യാർത്ഥികൾ) exams.keralauniversity.ac.in മുഖേനയും 2024 ഡിസംബർ 17 വരെ ഓൺലൈനായി അപേക്ഷിക്കാം. SLCM വിദ്യാർത്ഥികളുടെ അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. ബിസിനസ് ഇക്കണോമിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2024 ഡിസംബർ 17 വരെ www.slem.keralauniversity.ac.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. വിദ്യാർത്ഥി കളുടെ അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്സി. കമ്പ്യൂട്ടർ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് (2021 അഡ്മിഷൻ മുതലുള്ള വിദ്യാർത്ഥികൾ) www.slem.keralauniversity.ac.in മുഖേനയും (2020 അഡ്മിഷൻ വിദ്യാർത്ഥികൾ) exams.keralauniversity.ac.in മുഖേനയും 2024 ഡിസംബർ 19 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.



പ്രാക്ടിക്കൽ

കേരളസർവകലാശാല 2024 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്സി. സ്റ്റാറ്റിസ്റ്റിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലിറ്റിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 2024 ഡിസംബർ 13 ന് നടത്തുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ ബി.എസ്സി. കമ്പ്യൂട്ടർ സയൻസ്/ബി.സി.എ. (വിദൂരവിദ്യാഭ്യാസ വിഭാഗം – സപ്ലിമെന്ററി – 2019 & 2020 അഡ്മിഷൻ, മേഴ്സി ചാൻസ് – 2017 & 2018 അഡ്മിഷൻ) പരീക്ഷകളുടെ പ്രാക്ടിക്കൽ 2024 ഡിസംബർ 17 ന് കാര്യവട്ടം, വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ വച്ച് നടത്തുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.


സൂക്ഷ്മപരിശോധന

കേരളസർവകലാശാല 2024 ജൂണിൽ നടത്തിയ ബി.എ. (പാർട്ട് I & II) ആന്വൽ സ്കീം പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2024 ഡിസംബർ 11 മുതൽ 18 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ EJ V സെക്ഷനിൽ ഹാജരാകേണ്ടതാണ്.



എം.ജി സർവകലാശാല

പരീക്ഷ മാറ്റിവച്ചു

ഒന്നാം സെമസ്റ്റർ എംപിഇഎസ് ദ്വിവത്സര പ്രോഗ്രാമിന്റെ 2024 അഡ്മിഷൻ റെഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി, 2021, 2022 അഡ്മിഷനുകൾ സപ്ലിമെന്ററി) ഡിസംബർ 10ന് നടത്താനിരുന്ന പരീക്ഷ ഡിസംബർ 31ലേക്കും 12ന് നടത്താനിരുന്ന പരീക്ഷ 16 ലേക്കും മാറ്റി പുനഃക്രമീകരിച്ചു. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.


പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ ബിഎസ്സി ഇൻഫർമേഷൻ ടെക്നോളജി സിബിസിഎസ് (പുതിയ സ്കീം, 2022 അഡ്മിഷൻ റെഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ് ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ 31 മുതൽ നടക്കും. ടൈം ടേബിൾ വെബ് സൈറ്റിൽ.


Follow our WhatsApp Channel for instant updates: Join Here

Leave a Reply

Your email address will not be published. Required fields are marked *