June 23, 2026
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 9 ഡിസംബർ 2024

  • December 9, 2024
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 9 ഡിസംബർ 2024

ഡിസംബർ 9, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

എൻ.എസ്.എസ്. ഗ്രേസ് മാർക്ക്

അഫിലിയേറ്റഡ് കോളേജുകളിലെ ( CBCSS – 2022 പ്രവേശനം ) ഇന്റഗ്രേറ്റഡ് പി.ജി. വിദ്യാ ർഥികൾക്ക് എൻ.എസ്.എസ്. ഗ്രേസ് മാർക്കിന് സ്റ്റുഡന്റസ് പോർട്ടലിലെ ഗ്രേസ് മാർക്ക് മാനേജ്മന്റ് സിസ്റ്റം വഴി ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള സൗകര്യം ഡിസംബർ 12 മുതൽ ലഭ്യമാകും. അവസാന തീയതി ഡിസംബർ 20.


അഡീഷണൽ സ്പെഷ്യൽ സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ

ഫൈനൽ എം.ബി.ബി.എസ്. പാർട്ട് – I (2008, 2009 പ്രവേശനവും അതിന് മുൻപുള്ളതും | 2006 പ്രവേശനവും അതിന് മുൻപുള്ളതും) നവംബർ 2019 അഡീഷണൽ സ്പെഷ്യൽ സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ 16-ന് തുടങ്ങും. കേന്ദ്രം : ഗവൺമെന്റ് മെഡിക്കൽ കോളേജ് കോഴിക്കോട്. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.



പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ( CUCSS – 2020 പ്രവേശനം മുതൽ ) എം.ബി.എ. – ഹെൽത് കെയർ മാനേജ്മന്റ്, ഇന്റർനാഷണൽ ഫിനാൻസ് ജനുവരി 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 13-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.


പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ എം.എ. മ്യൂസിക് ഏപ്രിൽ 2024 പരീക്ഷയുടെയും വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എം.എ. ഹിസ്റ്ററി ഏപ്രിൽ 2023, ഏപ്രിൽ 2024 പരീക്ഷകളുടെയും പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.



കേരള സർവകലാശാല

പരീക്ഷാഫലം

കേരളസർവകലാശാല 2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ. ഹിസ്റ്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേന 2024 ഡിസംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം.


ടൈംടേബിൾ

കേരളസർവകലാശാല 2024 ഡിസംബർ 16, 18 തീയതികളിൽ നടത്തുന്ന ബി.പി.ഇഎഡ്.(രണ്ട് വർഷ കോഴ്സ് – 2020 സ്കീം) ഒന്നാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ഡിസംബറിൽ നടത്തുന്ന അഞ്ചാം സെമസ്റ്റർ എം.ബി.എൽ. പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ഡിസംബറിൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.എഡ്. (2022 സ്കീം – റെഗുലർ & സപ്ലിമെന്ററി, 2018 സ്കീം – സപ്ലിമെന്ററി – 2020 & 2021 അഡ്മിഷൻ) ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.



കണ്ണൂർ സർവകലാശാല

പ്രൊജക്റ്റ് മൂല്യനിർണയം / വൈവ വോസി

നാലാം സെമസ്റ്റർ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റാ അനലിറ്റിക്സ് (റെഗുലർ 2022- അഡ്മിഷൻ ) ഡിഗ്രി ഏപ്രിൽ 2024 ന്റെ പ്രൊജക്റ്റ് ഇന്റേൺഷിപ് മൂല്യനിർണയം, വൈവ വോസി പരീക്ഷകൾ 2024 ഡിസംബർ 13 ന് അങ്ങാടിക്കടവ് ഡോൺ ബോസ്കോ ആർട്സ് & സയൻസ് കോളേജിൽ വെച്ച് നടത്തുന്നതാണ്. ടൈം ടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ കോളേജുമായി ബന്ധപ്പെടുക.


Follow our WhatsApp Channel for instant updates: Join Here

Leave a Reply

Your email address will not be published. Required fields are marked *