June 23, 2026
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 13 നവംബർ 2024

  • November 13, 2024
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 13 നവംബർ 2024

നവംബർ 13, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കേരള സർവകലാശാല

ഒന്നാം വർഷ എം.എഡ് പ്രവേശനം 2024: രണ്ടാംഘട്ട സ്പോട്ട് അലോട്ട്മെന്റ്

കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/എയ്ഡഡ്/ സ്വാശ്രയ കോളേജുകളിലെ ഒന്നാം വർഷ എം.എഡ് കോഴ്സിലേയ്ക്ക് രണ്ടാംഘട്ട സ്പോട്ട് അലോട്ട്മെന്റ് 2024 നവംബർ 16ന് കേരളസർവകലാശാല സെനറ്റ്ഹാൾ തിരുവനന്തപുരത്ത് വച്ച് നടത്തുന്നതാണ്.
വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റൗട്ട്,യോഗ്യത തെളിയിക്കുന്ന മാർക്ക്ലിസ്റ്റ്, എലിജിബിലിറ്റി സർട്ടിഫിക്കറ്റ് (for candidates of other Universities), Non Creamy Layer Certificate (for SEBC Candidates), കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് (SC, ST Candidates ) EWS സർട്ടിഫിക്കറ്റ് , Medical certificate (for Differently Abled Candidates),തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കേണ്ടതാണ്. അലോട്ട്മെന്റ് സെന്ററുകളിൽ വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഏതെങ്കിലും കാരണത്താൽ ഹാജരാകാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് സാക്ഷ്യപത്രം (authorization letter) നൽകി പ്രതിനിധിയെ അയക്കാവുന്നതാണ്.

ഒന്നാംഘട്ട സ്പോട്ടിൽ പരിവർത്തനം ചെയ്യാത്ത സംവരണസീറ്റുകൾ സംവരണ വിഭാഗത്തിൽ വിദ്യാർഥികൾ ഇല്ലാത്ത പക്ഷം പ്രസ്തുത പ്രോസ്പെക്ടസിൽ പറഞ്ഞിരിക്കുന്നത് പ്രകാരം മറ്റു വിഭാഗങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്നതാണ്. നിലവിൽ സർവകലാശാല അഡ്മിഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവരെ, റാങ്ക്ലിസ്റ്റിലെ വിദ്യാർത്ഥികളെ പരിഗണിച്ചതിനു ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് പരിഗണിക്കുന്നതാണ്.


പ്രാക്ടിക്കൽ പുനഃക്രമീകരിച്ചു.

കേരളസർവകലാശാല 2024 നവംബർ 13 വഴുതക്കാട് ഗവ: വിമൻസ് കോളേജിൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എ മ്യൂസിക് പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 18 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.

കേരളസർവകലാശാല 2024 നവംബർ 14, 15 തീയതികളിൽ കുറ്റിച്ചൽ ലൂർദ് മാതാ ഇൻസ്റ്റട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ബി.വോക്ക് ഫുഡ് പ്രോസസിംഗ് (359) ആഗസ്റ്റ് 2024 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 2024 നവംബർ 22, 25 തീയതികളിലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരം വെബ്സൈറ്റിൽ.


പരീക്ഷാഫലം

കേരളസർവകലാശാല 2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.ടി.ടി.എം. (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slem.keralauniversity.ac.in മുഖേന 2024 നവംബർ 18 ന് വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖേന അടയ്ക്കേണ്ടതാണ്. വിശദവിവരം വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ജൂൺ മാസത്തിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.ബി.എ (വിദൂരവിദ്യാഭ്യാസം സപ്ലിമെന്ററി-2020 അഡ്മിഷൻ & മേഴ്സി ചാൻസ് -2018 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ജൂൺ മാസത്തിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.ബി.എ (വിദൂരവിദ്യാഭ്യാസം – സപ്ലിമെന്ററി – 2020, 2019 അഡ്മിഷൻ & മേഴ്സി ചാൻസ് 2018 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.


സൂക്ഷ്മപരിശോധന

കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2024 മെയിൽ നടത്തിയ ഒന്നാം സെമസ്റ്റർ M.LISc ഡിഗ്രി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച് തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2024 നവംബർ 15 മുതൽ 22 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ EJ – I സെക്ഷനിൽ ഹാജരാകേണ്ടതാണ്.


സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക്

കേരളസർവകലാശാല അറബി വിഭാഗം നടത്തി വരുന്ന ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് (online) പതിനാലാമത് ബാച്ചിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത: പ്ല/തത്തുല്യം. ഫീസ് : 6000/- രൂപ. കാലാവധി : 6 മാസം. അപേക്ഷാഫാം തിരുവനന്തപുരം, കാര്യവട്ടത്തുള്ള അറബി വിഭാഗം ഓഫീസിലും, വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും (www.arabicku.in) ലഭ്യമാണ്.

പൂരിപ്പിച്ച അപേക്ഷാഫോറം 2024 നവംബർ 20 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് മുമ്പ് വകുപ്പിൽ എത്തിക്കുക. വിശദവിവരങ്ങൾക്കായി 0471-2308846/9562722485 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.


എം.ജി സർവകലാശാല

പ്രാക്ടിക്കൽ

ആറാം സെമസ്റ്റർ ബി.കോം സിബിസിഎസ്എസ് (2009 മുതൽ 2012 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ് ഒക്ടോബർ 2024) പരീക്ഷയുടെ പ്രൊജക്റ്റ് വൈവ് വാസി പരീക്ഷ നവംബർ 14 ന് വെങ്ങോല, ജയ് ഭാരത് ആർടസ് ആന്റ് സയൻസ് കോളജിൽ നടക്കും. ടൈം ടേബിൾ വെബ് സൈനിൽ.

അഞ്ചാം സെമസ്റ്റർ ബി.വോക്ക് സനബിൾ അഗ്രിക്കൾച്ചർ (പുതിയ സ്കീം 2022 അഡ്മിഷൻ റഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 28 മുതൽ പാലാ സെന്റ് തോമസ് കോളജിൽ നടക്കും. ടൈം ടേബിൾ വെബ് സൈനിൽ.


പരീക്ഷാ ഫലം

നാലാം സെമസ്റ്റർ ബി.ടെക്ക് സ്പെഷ്യൽ സപ്ലിമെന്ററി, മെഴ്സി ചാൻസ് (2010 മുതലുള്ള അഡ്മിഷനുകൾ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് നവംബർ 18 വരെ സമർപ്പിക്കാം. വിശദ വിവരങ്ങൾ studentportal.mgu.ac.in എന്ന ലിങ്കിൽ.


കണ്ണൂർ സർവകലാശാല

ഹാൾ ടിക്കറ്റ്

20/11/2024 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം എസ് സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റ അനലിറ്റിക്സ് (റെഗുലർ – 2022 അഡ്മിഷൻ ) ഏപ്രിൽ 2024 പരീക്ഷയുടെ ഹാൾടിക്കറ്റുകളും നോമിനൽ റോളും സർവകലാശാലാ വെബ് സൈറ്റിൽ നിന്നും ഡൗൺ ലോഡ് ചെയ്യാവുന്നതാണ്. ഹാൾ ടിക്കറ്റുകൾ ലഭിക്കാത്ത വിദ്യാർഥികൾ സർവ്വകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്.


ടൈംടേബിൾ

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ ( റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) ഒക്ടോബർ 2024 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.


പരീക്ഷാ രെജിസ്ട്രേഷൻ

തളിപ്പറമ്പ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസിയിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്), ഒക്ടോബർ 2024, എം എസ് സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റ അനലിറ്റിക്സ് (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഒക്ടോബർ 2024 പരീക്ഷകൾക്ക് 13.11.2024 വരെ രെജിസ്റ്റർ ചെയ്യാവുന്നതാണ്


പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ പി ജി പ്രൈവറ്റ് രജിസ്ട്രേഷൻ (അറബിക്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിസ്റ്ററി 2020-22 അഡ്മിഷൻ റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) നവംബർ 2023, പരീക്ഷാഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.പുന:പരിശോധന, ഫോട്ടോകോപ്പി, സൂക്ഷ്മ പരിശോധന എന്നിവക്കുള്ള അപേക്ഷകൾ 23 -11 -2024 തീയതി വരെ സ്വീകരിക്കുന്നതാണ്.


Follow our WhatsApp Channel for instant updates: Join Here

Leave a Reply

Your email address will not be published. Required fields are marked *