June 23, 2026
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 12 നവംബർ 2024

  • November 12, 2024
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 12 നവംബർ 2024

നവംബർ 12, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കേരള സർവകലാശാല

പരീക്ഷ മാറ്റിവച്ചു

2024 നവംബർ 13 ഉപതെരഞ്ഞെടുപ്പ് ആയതിനാൽ അന്നേദിവസം കേരളസർവകലാശാല നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (തിയറി/പ്രാക്ടിക്കൽ) മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതികൾ വെബ്സൈറ്റിൽ (www.keralauniversity.ac.in). പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല. മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല.


പരീക്ഷാഫലം

കേരളസർവകലാശാല 2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.വി.എ. (പെയിന്റിംഗ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് നവംബർ 27 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല നടത്തിയ എട്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.റ്റി.), ഒക്ടോബർ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്സി. ജ്യോഗ്രഫി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ .(സൂക്ഷ്മപരിശോധനയ്ക്കുളള അപേക്ഷകൾ www.slcm.keralauniversity.ac.in മുഖന 2024 നവംബർ 21 ന് മുൻപ് ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

കേരളസർവകലാശാല 2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്സി. ബോട്ടണി (റെഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കുള്ള അപേക്ഷകൾ 2021 & 2022 അഡ്മിഷൻ SLCM വിദ്യാർത്ഥികൾ www.slem.keralauniversity.ac.in മുഖേനയും 2022 അഡ്മിഷൻ വിദ്യാർത്ഥികൾ exams.keralauniversity.ac. മുഖേനയും ഓൺലൈനായി നവംബർ 18 വരെ സമർപ്പിക്കേണ്ടതാണ്. SLCM വിദ്യാർത്ഥികളുടെ അപേക്ഷ SLCM – പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ് (റെഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. SLCM വിദ്യാർത്ഥികളുടെ അപേക്ഷ SLCM പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in).

കേരളസർവകലാശാല നടത്തുന്ന ഒന്നാം സെമസ്റ്റർ ബി.എ. ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം
ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ, നവംബർ 2024 (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2023 അഡ്മിഷൻ, സപ്ലിമെന്ററി 2022 അഡ്മിഷൻ 2020 വിശദമായ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്


പ്രാക്ടിക്കൽ

കേരളസർവകലാശാല നടത്തുന്ന രണ്ടാം സെമസ്റ്റർ കരിയർ സി.ബി.സി.എസ്.എസ്. ബി.സി.എ. (332), ആഗസ്റ്റ് 2024 പരീക്ഷയുടെ പ്രാക്ടിക്കൽ 2024 നവംബർ 14 മുതൽ 19 വരെ അതാത് കോളേജുകളിൽ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

കേരളസർവകലാശാല നടത്തുന്ന രണ്ടാം സെമസ്റ്റർ ബി.എസ്സി. കെമിസ്ട്രി ആന്റ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (241), ആഗസ്റ്റ് 2024 പരീക്ഷയുടെ പ്രാക്ടിക്കൽ 2024 നവംബർ 12 മുതൽ ബന്ധപ്പെട്ട പരീക്ഷാകേന്ദ്രത്തിൽ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

കേരളസർവകലാശാല നടത്തുന്ന രണ്ടാം സെമസ്റ്റർ ബി.എസ്സി. എൻവിയോൺമെന്റൽ സയൻസ് ആന്റ് എൻവിയോൺമെന്റ് ആന്റ് വാട്ടർ മാനേജ്മെന്റ് (216), ആഗസ്റ്റ് 2024 പരീക്ഷയുടെ പ്രാക്ടിക്കൽ 2024 നവംബർ 12 മുതൽ ബന്ധപ്പെട്ട പരീക്ഷാകേന്ദ്രത്തിൽ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.


സൂക്ഷ്മപരിശോധന

കേരളസർവകലാശാല നടത്തിയ എട്ടാം സെമസ്റ്റർ ബി.ടെക്. (2020 സ്കീം), സെപ്റ്റംബർ 2024, എട്ടാം സെമസ്റ്റർ ബി.ടെക്. (2013 സ്കീം), സെപ്റ്റംബർ 2023 പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുളള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐ.ഡി. കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ (ഇ.ജെ.VII) നവംബർ 13 മുതൽ 15 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകേണ്ടതാണ്.


Follow our WhatsApp Channel for instant updates: Join Here

Leave a Reply

Your email address will not be published. Required fields are marked *