June 23, 2026
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 11 നവംബർ 2024

  • November 11, 2024
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 11 നവംബർ 2024

നവംബർ 11, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കേരള സർവകലാശാല

പ്രാക്ടിക്കൽ

കേരളസർവകലാശാല 2024 ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.വോക്. ഫുഡ് പ്രോസസ്സിംഗ് ആന്റ് മാനേജ്മെന്റ് (356), ബി.വോക്. ഫുഡ് പ്രോസസ്സിംഗ് (359) പരീക്ഷയുടെ പ്രാക്ടിക്കൽ 2024 നവംബർ 12 മുതൽ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ


എം.ജി. സർവകലാശാല

പരീക്ഷക്ക് അപേക്ഷിക്കാം

മൂന്നാം സെമസ്റ്റർ എംസിഎ (2023 അഡ്മിഷൻ റെഗുലർ, 2021, 2022 അഡ്മിഷൻ സപ്ലിമെന്ററി, 2020 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്) പരീക്ഷകൾ നവംബർ 27 മുതൽ നടക്കും. നവംബർ 15 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി നവംബർ 16 വരെയും സൂപ്പർ ഫൈനോടുകൂടി നവംബർ 18 വരെയും അപേക്ഷ സ്വീകരിക്കും.


സമയപരിധി നീട്ടി

മൂന്നാം സെമസ്റ്റർ എംബിഎ (2023 അഡ്മിഷൻ റെഗുലർ, 2021, 2022 അഡ്മിഷൻ സപ്ലിമെന്ററി, 2019, 2020 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്) പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. നവംബർ 20 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി നവംബർ 21 വരെയും സൂപ്പർ ഫൈനോടുകൂടി നവംബർ 22 വരെയും അപേക്ഷ സ്വീകരിക്കും.

രണ്ടാം സെമസ്റ്റർ എംഎഡ് സ്പെഷ്യൽ എജ്യുക്കേഷൻ ഇന്റലക്ച്വൽ ഡിസെബിലിറ്റി (2023 അഡ്മിഷൻ റെഗുലർ, 2020 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2019 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്) പരീക്ഷയ്ക്ക് നവംബർ 14 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി നവംബർ 15 വരെയും സൂപ്പർ ഫൈനോടുകൂടി നവംബർ 16 വരെയും അപേക്ഷ സ്വീകരിക്കും.

ഒന്നാം സെമസ്റ്റർ എംഎഡ് സ്പെഷ്യൽ എജ്യുക്കേഷൻ ഇന്റലക്ച്വൽ ഡിസെബിലിറ്റി (2024 അഡ്മിഷൻ റെഗുലർ, 2021 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2019, 2020 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്) പരീക്ഷയ്ക്ക് നവംബർ 20 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി നവംബർ 21 വരെയും സൂപ്പർ ഫൈനോടുകൂടി നവംബർ 22 വരെയും അപേക്ഷ സ്വീകരിക്കും.


ഫസ്റ്റ് എയ്ഡ്; സർട്ടിഫിക്കറ്റ് പ്രോഗാം

മഹാത്മാഗാന്ധി സർവകലാശാലയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ തൃശൂർ ദയ ജനറൽ ആശുപത്രിയുടെ സഹകരണ ത്തോടെ നടത്തുന്ന ബേസിക് ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.

പ്ലസ് ടൂ അല്ലെങ്കിൽ പ്രീ ഡിഗ്രി വിജയിച്ചവർക്കാണ് അവസരം. കോഴ്സ് ഫീസ് 3200 രൂപ. താത്പര്യമുള്ളവർ യോഗ്യതാ രേഖകളുടെ അസ്സലും പകർപ്പുകളും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകളുമായി നവംബർ 15ന് വകുപ്പിൽ എത്തണം. ഫോൺ-0481-2733399, 08301000560.


സ്പോട്ട് അഡ്മിഷൻ

മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് നനോസയൻസ് ആന്റ് നനോടെക്നോളജിയും കണ്ണൂർ സർവകലാശാലയും സംയുക്തമായി നടത്തുന്ന എംഎസ്സി കെമിസ്ട്രി (നാനോ സയൻസ് ആന്റ് നാനോ ടെക്നോളജി) പ്രോഗ്രാമിൽ ജനറൽ മെറിറ്റിൽ ആറുറു സീറ്റുകളും എംടെക്ക് (നാനോ സയൻസ് ആന്റ് ടെക്നോളജി) പ്രോഗ്രാമിൽ ജനറൽ മെറിറ്റിൽ പത്ത് സീറ്റുകളും ഒഴിവുണ്ട്.

അർഹരായ വിദ്യാർഥികൾ യോഗ്യതാ രേഖകളുടെ അസ്സലുമായി നവംബർ 14നു രാവിലെ 11.30ന് വകുപ്പ് ഓഫീസിൽ(റൂം നമ്പർ 302, കൺവർജൻസ് അക്കാദമിയ കോംപ്ലക്സ്) എത്തണം. ഫോൺ 9447709276, 8281915276, 9995108534. (പി.ആർ.ഒ/39/1009/2024).

യു.ജി.സി-നെറ്റ്, ജെ.ആർ.എഫ് പരീക്ഷാ പരിശീലനം

മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയമെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ മാനവിക വിഷയങ്ങളിലെ യു.ജി.സി-നെറ്റ്, ജെ.ആർ.എഫ് പരീക്ഷയുടെ ജനറൽ പേപ്പറിന്റെ തീവ്രപരിശീലന പരിപാടി ആരംഭിക്കുന്നു.

കോഴ്സ് ഫീസ് 2500 രൂപ. പട്ടികജാതി, പട്ടികവർഗ, ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസ് 50 ശതമാനം ഇളവുണ്ട്. താൽപര്യമുള്ളവർ ഓഫീസിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യണം. ഫോൺ 0481-2731025


പരീക്ഷാ തീയതി

എട്ടാം സെമസ്റ്റർ ഐഎംസിഎ (2017 മുതൽ 2019 വരെ അഡ്മിഷനുകൾ സപ്ലി മെന്ററി) എട്ടാം സെമസ്റ്റർ ഡിഡിഎംസിഎ (2014 മുതൽ 2016 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ് മെയ് 2024) പരീക്ഷ നവംബർ 22 ന് ആരംഭിക്കും. ടൈം ടേബിൾ സർവകലാശാലാ വെബ് സൈറ്റിൽ.


പ്രാക്ടിക്കൽ

രണ്ടാം സെമസ്റ്റർ ഐഎംസിഎ (2023 അഡ്മിഷൻ റെഗലർ, 2017 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) രണ്ടാം സെമസ്റ്റർ ഡിഡിഎംസിഎ (2014 മുതൽ 2016 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ നവംബർ 19 മുതൽ നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.

അഞ്ചാം സെമസ്റ്റർ ഹോട്ടൽ മനേജമെന്റ് ആൻഡ് കളിനി ആർട്സ് (സിബിസിഎസ്എസ് 2022 അഡ്മിഷൻ റഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷ നുകൾ റീ അപ്പിയറൻസ്, 2020 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഡിസംബർ ഒൻപതു മുതൽ വിവിധ കോളജുകളിൽ നടത്തും. ടൈം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.


കണ്ണൂർ സർവകലാശാല

ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിലെ ഒന്നാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ( സി ബി സി എസ് എസ്- റെഗുലർ, നവംബർ 2024 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.


പരീക്ഷാ രജിസ്ട്രേഷൻ

കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ എം.കോം (5 ഇയർ ഇന്റഗ്രേറ്റഡ്) ഡിഗ്രി (സി.ബി.സി.എസ്.എസ്- സപ്ലിമെന്ററി), നവംബർ 2024 പരീക്ഷകൾക്ക് പിഴയില്ലാതെ 2024 നവംബർ 15 മുതൽ 19 വരെയും പിഴയോടുകൂടെ നവംബർ 20 ന് വൈകുന്നേരം 5 മണി വരെയും അപേക്ഷിക്കാം.


Follow our WhatsApp Channel for instant updates: Join Here

Leave a Reply

Your email address will not be published. Required fields are marked *