യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 8 നവംബർ 2024
നവംബർ 8, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കാലിക്കറ്റ് സർവകലാശാല
പരീക്ഷാ അപേക്ഷ
അഞ്ചാം സെമസ്റ്റർ ( 2015 സ്കീം – 2021 പ്രവേശനം മാത്രം ) എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി മെയ് 2024 സേവ് എ ഇയർ ( സെ ) പരീക്ഷകൾക്ക് ( പ്രാക്ടിക്കൽ പേപ്പറുകളും ഇന്റേണൽ അസസ്മെന്റും ഒഴികെ ) പിഴ കൂടാതെ 18 വരെയും 190/- രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം.
വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ ( PG SDE CBCSS – 2019 സ്കീം ) എം.എ., എം.എസ് സി., എം.കോം. – നവംബർ 2024 (2022, 2023 പ്രവേശനം), നവംബർ 2023 (2020, 2021 പ്രവേ ശനം) സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 21 വരെയും 190/- രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. ലിങ്ക് എട്ട് മുതൽ ലഭ്യമാകും.
സർവകലാശാലാ പഠന വകുപ്പുകളിലെ ഏഴാം സെമസ്റ്റർ ( CCSS – 2021 പ്രവേശനം ) ഇന്റ ഗ്രേറ്റഡ് പി.ജി. – എം.എ. ഡെവലപ്മെന്റ് സ്റ്റഡീസ്, എം.എസ് സി. ഫിസിക്സ്, എം.എസ്.സി. കെമിസ്ട്രി, എം.എസ് സി. ബയോസയൻസ് നവംബർ 2024 റഗുലർ പരീക്ഷകൾക്ക് അപേക്ഷാ തീയതി നീട്ടിയത് പ്രകാരം പിഴ കൂടാതെ 11 വരെയും 190/- രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ ( 2021 മുതൽ 2024 വരെ പ്രവേശനം ) എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി ഡിസംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 21 വരെയും 190/- രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. ലിങ്ക് എട്ട് മുതൽ ലഭ്യമാകും.
അഡീഷണൽ സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷ
ഫൈനൽ എം.ബി.ബി.എസ്. പാർട്ട് – I ( 2009, 2008 പ്രവേശനവും അതിന് മുമ്പുള്ളതും | 2006 പ്രവേശനവും അതിന് മുമ്പുള്ളതും ) നവംബർ 2019 അഡീഷണൽ സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ഡിസംബർ രണ്ടിന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയ ക്രമം വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ
ഇന്റഗ്രേറ്റഡ് പി.ജി. (CBCSS – 2020 പ്രവേശനം മാത്രം) ഏഴാം സെമസ്റ്റർ നവംബർ 2023, എട്ടാം സെമസ്റ്റർ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം നവംബർ 11, 13 തീയതികളിൽ നടക്കും. കേന്ദ്രം : എം.ഇ.എസ്. കേവീയം കോളേജ് വളാഞ്ചേരി, മലപ്പുറം.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിഭാഗം | പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾ ക്കുള്ള മൂന്നാം സെമസ്റ്റർ ബി.എ., ബി.എസ് സി., ബി.എസ് സി. ഇൻ ആൾട്ടർനേറ്റ് പാറ്റെൺ, ബി.സി.എ, ബി.കോം, ബി.ബി.എ, ബി.എ അഫ്സൽ ഉലമ, ബി.എ മൾട്ടി മീഡിയ, ബി.എസ് സി. മാത്തമാറ്റിക്സ് ആന്റ് ഫിസിക്സ് ഡബിൾ മെയിൻ, ബി.കോം. ഹോണേഴ്സ്, ബി.ടി.എ., ബി.കോം. പ്രൊഫഷണൽ, ബി.എ. ഗ്രാഫിക് ഡിസൈൻ ആന്റ് അനിമേഷൻ, ബി.എ. ടെലിവിഷൻ ആന്റ് ഫിലിം പ്രൊഡക്ഷൻ, ബി.എ. വിഷ്വൽ കമ്മ്യൂണി ക്കേഷൻ, ബി.ടി.എച്ച്.എം., ബി.എച്ച്.എ., ബി.എസ്.ഡബ്ല്യൂ., ബി.കോം. കമ്പ്യൂട്ടർ ആപ്ലി ക്കേഷൻ വൊക്കേഷണൽ സ്ട്രീം, ബി.ഡെസ്. നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇം പ്രൂവ്മെന്റ് പരീക്ഷകളും ബി.എ. മൾട്ടിമീഡിയ നവംബർ 2023 സപ്ലിമെന്ററി / ഇംപ്രൂവ്മെ ന്റ് പരീക്ഷകളും ഡിസംബർ ആറിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
സർവകലാശാലാ പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ (CCSS PG – 2022 പ്രവേശനം മുതൽ) എം.എ. അറബിക് നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം നവംബർ 15-ന് തുടങ്ങും. വിശദമായ സമയക്രമം വെ ബ്സൈറ്റിൽ.
പരീക്ഷാഫലം
ണ്ട്, നാല് സെമസ്റ്റർ (CUCSS – പാർട്ട് ടൈം & ഫുൾ ടൈം – 2016 സ്കീം – 2017 & 2018 പ്രവേശനം) എം.ബി.എ. സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയു ടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 19 വരെ അപേക്ഷിക്കാം.
അഞ്ച്, ആറ് സെമസ്റ്റർ (CCSS-2009 മുതൽ 2013 വരെ പ്രവേശനം) ബി.കോം. ബി.ബി.എ., ബി.ടി.എച്ച്.എം., ബി.എച്ച്.എ. ഏപ്രിൽ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ കളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 15 വരെ അപേക്ഷിക്കാം.
രണ്ട്, നാല് സെമസ്റ്റർ (CUCSS – പാർട്ട് ടൈം & ഫുൾ ടൈം – 2016 സ്കീം – 2017 & 2018 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 19 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ വിവിധ ബി.വോക്. ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 18 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ (CBCSS PG) എം.എസ് സി. ക്ലിനിക്കൽ സൈക്കോളജി ഏപ്രിൽ 2024, വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ (CBCSS PG SDE) എം.കോം. ഏപ്രിൽ 2023 പരീക്ഷകളു ടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ( CBCSS & CUCBCSS UG ) ബി.എ., അഫ്സൽ-ഉൽ-ഉലമ, ബി.എസ് സി. ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
ക്രിസ്തുമസ് അവധി
കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകൾ / പഠനവകുപ്പുകൾ / സെന്ററു കൾ എന്നിവിടങ്ങളിലെ 2024 – 2025 അധ്യയന വർഷത്തെ ക്രിസ്തുമസ് അവധി ഡിസം ബർ 21 മുതൽ 30 വരെ ആയിരിക്കും.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള എം.ബി. എ. ( Non CUCSS Regular ) ഒന്നും രണ്ടും സെമസ്റ്റർ (2005 മുതൽ 2008 വരെ പ്രവേശനം – ഫുൾ ടൈം & പാർട്ട് ടൈം), ഒന്നും മൂന്നും നാലും സെമസ്റ്റർ (2009 പ്രവേശനം മാത്രം) ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ ആറിന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയ ക്രമം വെബ്സൈറ്റിൽ.
കേരള സർവകലാശാല
കേരളസർവകലാശാല ഒന്നാം വർഷ എം.എഡ്. പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ്
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ്/ സ്വാശ്രയ കോളേജുകളിലെ ഒന്നാം വർഷ എം.എഡ്. കോഴ്സിലേയ്ക്ക് 2024 നവംബർ 12 ന് കേരളസർവകലാശാല സെനറ്റ് ഹാൾ, തിരുവനന്തപുരം വച്ച് സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നതാണ്.
വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ട്, യോഗ്യത തെളിയിക്കുന്ന മാർക്ക് ലിസ്റ്റ്, എലിജിബിലിറ്റി സർട്ടിഫിക്കറ്റ് (for candidates of other Universities), Non Creamy Layer Certificate (for SEBC Candidates), കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് (SC, ST Candidates) EWS സർട്ടിഫിക്കറ്റ്, Medical certificate (for Differently Abled Candidates), മറ്റുയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കേണ്ടതാണ്.
അലോട്ട്മെന്റ് സെന്ററുകളിൽ വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഏതെങ്കിലും കാരണത്താൽ ഹാജരാകാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് സാക്ഷ്യപത്രം (authorization letter) നൽകി പ്രതിനിധിയെ അയക്കാവുന്നതാണ്.
നിലവിൽ സർവകലാശാല അഡ്മിഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവരെ, റാങ്ക് ലിസ്റ്റിലെ വിദ്യാർത്ഥികളെ പരിഗണിച്ചതിനുശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് പരിഗണിക്കുന്നതാണ്. ഇതുവരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താത്തവർക്ക് 2024 നവംബർ 10 വരെ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്.
പരീക്ഷാഫീസ്
കേരളസർവകലാശാല 2024 ഡിസംബറിൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.എഡ്. (2022 mo റെഗുലർ & സപ്ലിമെന്ററി), (2018 സ്കീം സപ്ലിമെന്ററി 2021 & 2020 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ 2024 നവംബർ 13 വരെയും 150 രൂപ പിഴയോടെ നവംബർ 16 വരെയും 400 രൂപ പിഴയോടെ നവംബർ 19 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
ടൈംടേബിൾ
ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ./ബി.എസ്സി./ബി.കോം. (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2020 – 2022 അഡ്മിഷൻ, മേഴ്സി ചാൻസ് – 2013 – 2018 അഡ്മിഷൻ) നവംബർ 2024 പരീക്ഷകൾ നവംബർ 22 മുതൽ ആരംഭിക്കുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
എം.ജി. സർവകലാശാല
പരീക്ഷാ തീയതി
മഹാത്മാ ഗാന്ധി സർവകലാശാലയുടെ ഒന്നാം സെമസ്റ്റർ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെ(എംജിയും യുജിപി 2024 അഡ്മിഷൻ പരീക്ഷ നവംബർ 21ന് ആരംഭിക്കും. ടൈം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.
പരീക്ഷാ തീയതി
ഒന്നും രണ്ടും സെമസ്റ്റർ പ്രവനു് രജിസ്ട്രേഷൻ എംഎ, എംഎസ്സി, എംകോം (2018 അഡ്മിഷൻ സപ്ലിമെന്ററി, 2014 മുതൽ 2017 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ് ഓഗസ്റ്റ് 2024) പരീക്ഷ നവംബർ 22 മുതൽ നടക്കും.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ അപ്ലിക്കേഷൻ (2023 അഡ്മിഷൻ റെഗുലർ, 2020 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ജൂൺ 2024) പരീക്ഷ യുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധന യ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് നവംബർ 21 വരെ ഓൺലൈനിൽ സമർപ്പിക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
മൂന്നും നാലും സെമസ്റ്റർ പ്രവനു് രജിസ്ട്രേഷൻ എംഎ സോഷ്യോളജി (2014, 2015 അഡ്മിഷൻ മെഴ്സി ചാൻസ്, 2016 മുതൽ 2018 വരെ അഡ്മിഷനുകൾ സ പ്ലിമെന്ററി ഡിസംബർ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണ യത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ന വംബർ 22 വരെ ഓൺലൈനിൽ സമർപ്പിക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേഡ് ബികോം എൽഎൽബി, ബിബിഎ എൽഎൽബി(ഓണേഴ്സ് 2023 അഡ്മിഷൻ റഗുലർ, 2018 മുതൽ 2022 വരെ അഡ്മിഷ നുകൾ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേഡ് ഡബിൾ ഡിഗ്രി ബികോം എൽഎൽ ബി, ബിബിഎ എൽഎൽബി(ഓണേഴ്സ് 2016, 2017 അഡ്മിഷനുകൾ സപ്ലിമെന്ററി, 2015 അഡ്മിഷൻ മെഴ്സി ചാൻസ് ഏപ്രിൽ 2024), ഒന്നാം സെമസ്റ്റർ പഞ്ചവത്സര ഇന്റ ഗ്രേഡ് ബിഎ എൽഎൽബി (2015 അഡ്മിഷൻ ഒന്നാം മെഴ്സി ചാൻസ്, 2014 അഡ്മി ഷൻ രണ്ടാം മെഴ്സി ചാൻസ്, 2012, 2013 അഡ്മിഷനുകൾ അവസാന മെഴ്സി ചാൻ സ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫിസ് അടച്ച് നവംബർ 23 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ പിജിസിഎസ്എസ് മാസ്റ്റർ ഓഫ് ആർട്സ് ഇൻ ജേർണലിസം ആന്റ് മാസ് കമ്യൂണിക്കേഷൻ (എംഎ ജെഎംസി 2023 അഡ്മിഷൻ റെഗുലർ, 2019 മു തൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് നവംബർ 22 വരെ ഓൺലൈനിൽ സമർപ്പിക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
മൂന്നും നാലും സെമസ്റ്റർ എംഎ ഹിസ്റ്ററി (പവന് 2016 മുതൽ 2018 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2014, 2015 അഡ്മിഷനുകൾ മെഴ്സി ചാൻസ് ഡിസംബർ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് നവംബർ 22 വരെ ഓൺലൈനിൽ സമർപ്പിക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റർ എംഎഡ് (2024 അഡ്മിഷൻ റെഗുലർ, 2021 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2020 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2019 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്) പരീക്ഷകൾ നവംബർ 22 മുതൽ നടക്കും. നവംബർ 14 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി നവംബർ 15 വരെയും സൂപ്പർ ഫൈനോടുകൂടി നവംബർ 16 വരെയും അപേക്ഷ സ്വീകരിക്കും.
മൂന്നാം സെമസ്റ്റർ ബാച്ചർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് (2023 അഡ്മിഷൻ റെഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി പുതിയ സ്കീം) പരീക്ഷകൾ ഡിസംബർ രണ്ടു മുതൽ നടക്കും.നവംബർ 14 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി നവംബർ 15 വരെയും സൂപ്പർ ഫൈനോടുകൂടി നവംബർ 16 വരെയും അപേക്ഷ സ്വീകരിക്കും.
സമയപരിധി നീട്ടി
മൂന്നാം സെമസ്റ്റർ എംഎൽ ഐബിഐഎസ്സി (2023 അഡ്മിഷൻ റെഗുലർ, 2020 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്) പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. നവംബർ 18 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി നവംബർ 18 വരെയും സൂപ്പർ ഫൈനോടുകൂടി നവംബർ 19 വരെയും അപേക്ഷ സ്വീകരിക്കും.
ഒന്നാം സെമസ്റ്റർ ബിഎഡ് (ക്രെഡിനു് ആന്റ് സെമസ്റ്റർ 2024 അഡ്മിഷൻ റെഗുലർ, 2022, 2023 അഡ്മിഷനുകൾ സപ്ലിമെൻസി, 2021 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2020 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2019 അഡ്മിഷൻ മൂന്നാം മെഴ്സി ചാൻസ് ദ്വിവത്സര കോഴ്സ്) പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. നവംബർ 18 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി നവംബർ 19 വരെയും സൂപ്പർ ഫൈനോടുകൂടി നവംബർ 20 വരെയും അപേക്ഷ സ്വീകരിക്കും.
കണ്ണൂർ സർവകലാശാല
പരീക്ഷാ രജിസ്ട്രേഷൻ
പഠന വകുപ്പിലെ മൂന്നാം സെമസ്റ്റർ എം.കോം (5 ഇയർ ഇന്റഗ്രേറ്റഡ്) ഡിഗ്രി (സി.ബി.സി.എസ്.എസ്- റെഗുലർ/സപ്ലിമെന്ററി/ഇപ്രൂവ്മെന്റ് ), നവംബർ 2024 പരീക്ഷകൾക്ക് പിഴയില്ലാതെ 2024 നവംബർ 15 മുതൽ 19 വരെയും പിഴയോടുകൂടെ നവംബർ 20 ന് വൈകുന്നേരം 5 മണി വരെയും അപേക്ഷിക്കാം.
കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ അഞ്ചാം സെമസ്റ്റർ എം.കോം 5 ഇയർ ഇന്റഗ്രേറ്റഡ്) (സി.ബി.സി.എസ്.എസ്-റെഗുലർ), നവംബർ 2024 പരീക്ഷകൾക്ക് പിഴയില്ലാതെ 2024 നവംബർ 15 മുതൽ 19 വരെയും പിഴയോടുകൂടെ നവംബർ 20 ന് വൈകുന്നേരം 5 മണി വരെയും അപേക്ഷിക്കാം.
പ്രായോഗിക പരീക്ഷകൾ/വൈവ വോസി
മൂന്നാം സെമസ്റ്റർ ബി. എഡ് (റഗുലർ / സപ്ലിമെന്ററി) നവംബർ 2024 – പ്രായോഗിക പരീക്ഷകൾ 14.11.2024 മുതൽ 26.11.2024 വരെയുള്ള തീയതികളിൽ നടക്കുന്നതാണ്. ടൈം ടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
മൂന്നാം സെമസ്റ്റർ എം.എസ്.സി ഫിസ്കികസ്/ എം.എസ്.സി ഫിസ്കികസ് വിത്ത് ന്യൂട്ടേഷണൽ & നാനോ സയൻസ് സ്പെഷ്യലൈസേഷൻ ഡിഗ്രി(റെഗുലർ/സപ്ലിമെന്ററി) ഒക്ടോബർ 2024 പ്രായോഗിക പരീക്ഷകൾ/വൈവ വോസി എന്നിവ 2024 നവംബർ 12 മുതൽ 20 വരെയുള്ളതീയ്യതികളിലായി അതാത് കോളേജുകളിൽ വെച്ച് നടക്കുന്നതാണ്.വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.
പരീക്ഷാ തീയതി പുതുക്കി നിശ്ചയിച്ചു
പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ നവംബർ 18 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഏഴാം സെമസ്റ്റർ ബി എ എൽ എൽ ബി (റെഗുലർ / സപ്ലിമെന്ററി ) നവംബർ 2024 പരീക്ഷകൾ നവംബർ 19 ന് നടക്കുന്ന വിധം പുനഃ ക്രമീകരിച്ചു
പരീക്ഷാ വിജ്ഞാപനം
ഒന്നാം സെമസ്റ്റർ ബി എസ് സി ഹോണേഴ്സ് ഇൻ മാത്ത്സ് (സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) നവംബർ 2024 പരീക്ഷകൾക്ക് 08.11.2024 മുതൽ 12.11.2024 വരെ പിഴയില്ലാതെയും 13.11.2024 വരെ പിഴയോടുകൂടിയും അപേക്ഷിക്കാവുന്നതാണ് . പരീക്ഷാ വിജ്ഞാപനം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്
ഹാൾ ടിക്കറ്റ്
മഞ്ചേശ്വരം സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ മൂന്നാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി (റെഗുലർ/ സപ്ലിമെന്ററി നവംബർ 2024 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റർ എം എസ് സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റ അനലിറ്റിക്സ് , ഒക്ടോബർ 2023 പരീക്ഷയുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർ മൂല്യ നിർണ്ണയം /സൂക്ഷ്മ പരിശോധന/പകർപ്പ് ലഭ്യമാക്കൽ എന്നിവക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: 21 /11/ 2024, 5 PM
Follow our WhatsApp Channel for instant updates: Join Here




