യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 7 നവംബർ 2024
നവംബർ 7, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കേരള സർവകലാശാല
പരീക്ഷാഫലം
കേരളസർവകലാശാല 2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ. (ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേന 2024 നവംബർ 17 വരെ ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടർ മുഖേന മാത്രം അടയ്ക്കേണ്ടതാണ്. മറ്റൊരു മാർഗ്ഗത്തിലൂടെയും അടയ്ക്കുന്ന തുക സൂക്ഷ്മപരിശോധനയ്ക്ക് പരിഗണിക്കുന്നതല്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ. ബിസിനസ് എക്കണോമിക്സ് (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് – www.slam.keralauniversity.ac.in മുഖേന 2024 നവംബർ 17 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടർ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ. സംസ്കൃതം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ, എം.എ. അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ, എം.എ. സംസ്കൃതം സ്പെഷ്യൽ (വേദാന്ത, ന്യായ, വ്യാകരണം, സാഹിത്യ & ജ്യോതിഷ) (റെഗുലർ/ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനയ്ക്ക് റെഗുലർ വിദ്യാർത്ഥികൾ www.slem.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി വിദ്യാർത്ഥികൾ www.exams.keralauniversity.ac.in മുഖേനയും 2024 നവംബർ 16 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ നടത്തിയ എം.എസ്സി. ക്ലൈമറ്റ് ചേഞ്ച് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ്, എൻവയോൺമെന്റൽ സയൻസ്, ജിയോളജി, എം.എ. പൊളിറ്റിക്കൽ സയൻസ്, എം.ടെക്. ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ (ഒപ്റ്റോ ഇലക്ട്രോണിക്സ് ആന്റ് ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ) (2022-2024 ബാച്ച്) സി.എസ്.എസ്. പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു.
കേരളസർവകലാശാല 2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്സി. ബയോടെക്നോളജി (റെഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് റെഗുലർ വിദ്യാർത്ഥികൾ www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി വിദ്യാർത്ഥികൾ www.exams.keralauniversity.ac.in മുഖേനയും 2024 നവംബർ 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
കേരളസർവകലാശാല 2024 ഡിസംബർ 9 ന് ആരംഭിക്കുന്ന ഒൻപതാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എൽ.എൽ.ബി. ഡിഗ്രി പരീക്ഷകൾക്ക് പിഴകൂടാതെ നവംബർ 13 വരെയും 150 രൂപ പിഴയോടെ നവംബർ 16 വരെയും 400 രൂപ പിഴയോടെ നവംബർ 18 വരെയും അപേക്ഷിക്കാം.
കേരളസർവകലാശാലയുടെ ആറാം സെമസ്റ്റർ ബി.ടെക്. പാർട്ട്ടൈം റിക് ചേർഡ് കോഴ്സ് (2013 സ്കീം) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകൾക്ക് 2024 നവംബർ 08 മുതൽ ഓൺലൈനായി അപേക്ഷിക്കാം.
പിഴകൂടാതെ നവംബർ 15 വരെയും 150 രൂപ പിഴയോടെ നവംബർ 18 വരെയും 400 രൂപ പിഴയോടെ നവംബർ 20 വരെയും അപേക്ഷിക്കാം. കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗും കൊല്ലം TKM കോളേജ് ഓഫ് എഞ്ചിനീയറിംഗുമാണ് പരീക്ഷാകേന്ദ്രങ്ങൾ.
പ്രാക്ടിക്കൽ/വൈവ വോസി
കേരളസർവകലാശാല ഒക്ടോബറിൽ നടത്തിയ നാലാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.റ്റി.)പരീക്ഷയുടെ പ്രാക്ടിക്കൽ 2024 നവംബർ 11 മുതൽ അതാത് കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നു.
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസപഠന കേന്ദ്രം ഫെബ്രുവരിയിൽ നടത്തിയ എം.എ. മലയാളം (മേഴ്സി ചാൻസ്) പരീക്ഷയുടെ വൈവവാസി 2024 നവംബർ 13 ന് രാവിലെ 11 മണിക്ക് കാര്യവട്ടം ക്യാമ്പസ്സിലെ കേരളപഠന വിഭാഗത്തിന്റെ 25-ാം നമ്പർ മുറിയിൽ വച്ച് നടത്തുന്നു.
ടൈംടേബിൾ
കേരളസർവകലാശാല 2024 നവംബർ 15 ന് ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ റഷ്യൻ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കണ്ണൂർ സർവകലാശാല
പരീക്ഷാ രെജിസ്ട്രേഷൻ
മഞ്ചേശ്വരം സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ മൂന്നാം സെമസ്റ്റർ ത്രിവത്സര എൽ എൽ ബി ( നവംബർ 2024 ) സപ്ലിമെന്ററി പരീക്ഷകൾക്ക് നവംബർ 7 വരെ രെജിസ്റ്റർ ചെയ്യാവുന്നതാണ്.
Follow our WhatsApp Channel for instant updates: Join Here




