June 23, 2026
University Updates

യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 6 നവംബർ 2024

  • November 6, 2024
  • 1 min read
യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 6 നവംബർ 2024

നവംബർ 6, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.

കാലിക്കറ്റ് സർവകലാശാല

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള എട്ടാം സെമസ്റ്റർ (2004 മുതൽ 2008 വരെ പ്രവേശനം) ബി.ടെക്. ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ 2025 ജനുവരി ആറു മുതൽ തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പ സ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.


പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ ബി.എഡ്. ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.


സൂക്ഷ്മപരിശോധനാഫലം

വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ (CBCSS-PG-SDE) എം.എസ് സി. മാത്തമാറ്റിക്സ്, എം.എ. ഹിന്ദി, എം.കോം. ഏപ്രിൽ 2023, എം.എ. ഹിന്ദി ഏപ്രിൽ 2024 പരീക്ഷകളുടെ സൂക്ഷ്മ പരിശോധനാഫലം പ്രസിദ്ധീകരിച്ചു.


പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ ( CBCSS – PG ) എം.എസ് സി. ഫിസിക്സ്. എം.എ. ഇക്കണോമിക്സ്, എം.എ. ബിസിനസ് ഇക്കണോമിക്സ്, എം.എ. ഡെവലപ്മെന്റ് ഇക്കണോമിക്സ് ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.


കേരള സർവകലാശാല

പ്രാക്ടിക്കൽ/വൈവ

കേരളസർവകലാശാല 2024 ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എസ്സി. ബയോടെക്നോളജി (മൾട്ടി മേജർ) 2 (b) (350) പരീക്ഷയുടെ കെമിസ്ട്രി പ്രാക്ടിക്കൽ 2024 നവംബർ 11 മുതൽ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ഫെബ്രുവരിയിൽ ഫൈനൽ ഇയർ എം.എസ്സി. മാത്തമാറ്റിക്സ് (ആന്വൽ സ്കീം) (മേഴ്സി ചാൻസ് 2003 – 2016 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ ഡെസർട്ടേഷൻ വൈവ 2024 നവംബർ 11 കോൺഫറൻസ് ഹാൾ, ഇ.എസ്. സെക്ഷൻ, പരീക്ഷാ വിഭാഗം അനക്സിൽ വച്ച് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


ടൈംടേബിൾ

കേരളസർവകലാശാല 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എ. ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ ഡിഗ്രി പരീക്ഷയുടെ BAHE 144 – Content Development മായി ബന്ധപ്പെട്ട Internship Viva Voce പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാലയുടെ പി.ജി. ഡിപ്ലോമ ഇൻ കൗൺസിലിംഗ് (ജെറിയാട്രിക്) (മേഴ്സി ചാൻസ്) 2019 -2020 ബാച്ച് പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


പരീക്ഷാഫീസ്

കേരളസർവകലാശാല 2024 നവംബറിൽ നടത്തുന്ന മൂന്ന്, അഞ്ച് സെമസ്റ്റർ B.P.ED നാല് വർഷ ഇന്നോവേറ്റീവ് കോഴ്സ് – 2022 സ്കീം) പരീക്ഷകൾക്ക് പിഴകൂടാതെ 2024 നവംബർ 11 വരെയും 150 രൂപ പിഴയോടെ നവംബർ 13 വരെയും 400 രൂപ പിഴയോടെ നവംബർ 15 വരെയും ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2024 നവംബറിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ M.P.E.S (റെഗുലർ – 2020 സ്കീം – 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2022 അഡ്മിഷൻ) പരീക്ഷകൾക്ക് ഓൺലൈനായും (സപ്ലിമെന്ററി – 2021 അഡ്മിഷൻ) പരീക്ഷകൾക്ക് ഓഫ്ലൈനായും പിഴകൂടാതെ 2024 നവംബർ 11 വരെയും 150 രൂപ പിഴയോടെ നവംബർ 13 വരെയും 400 രൂപ പിഴയോടെ നവംബർ 15 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


സൂക്ഷ്മപരിശോധന

കേരളസർവകലാശാല 2024 ഏപ്രിലിൽ നടത്തിയ ഒന്ന്, രണ്ട് വർഷ ബി.കോം. (ആന്വൽ) സപ്ലിമെന്ററി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2024 നവംബർ 07 മുതൽ 11 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ EJ VII വിഭാഗത്തിൽ എത്തിച്ചേരേണ്ടതാണ്.


എം.ജി. സർവകലാശാല

പരീക്ഷാ തീയതി

അഞ്ചാം സെമസ്റ്റർ ബി.ആർക്ക് (2014-2018 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ നവംബർ 18 മുതൽ നടക്കും.

അഫിലിയേഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ തിവൽസര യൂണിറ്റി എൽഎൽബി (2023 അഡ്മിഷൻ റെഗുലർ, 2018-2022 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ നവംബർ 21 മുതൽ നടക്കും.


വൈവാ വോസി

ആറാം സെമസ്റ്റർ ഓഫ് കാമ്പസ് ബിബിഎ (2012നു മുമ്പുള്ള അഡ്മിഷനുകൾ സപ്ലിമെന്ററിയും മെഴ്സി ചാൻസും, 2012 മുതലുള്ള അഡ്മിഷൻ സിബിസിഎസ്എസ് സപ്ലിമെന്ററിയും മെഴ്സി ചാൻസും ഏപ്രിൽ 2023) പരീക്ഷയുടെ പ്രൊജക്റ്റ് ഇവാലുവേഷൻ വൈവാ വാസി പരീക്ഷകൾ നവംബർ ഏഴിന് ഏനുമാനൂരപ്പൻ കോളേജിൽ നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.

ആറാം സെമസ്റ്റർ ബിഎ സൈക്കോളജി സിബിസിഎസ്എസ് (2009 മുതൽ 2012 അഡ്മിഷനുകൾ ഇംപൂവിന്റെം മെഴ്സി ചാൻസും ഒക്ടോബർ 2022) പരീക്ഷയുടെ പ്രൊജക്റ്റ് വൈവ പരീക്ഷകൾ നവംബർ 11 ന് ആലുവ യുസി കോളജിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.


പരീക്ഷക്ക് അപേക്ഷിക്കാം

രണ്ടാം സെമസ്റ്റർ എംഎഡ് സ്പെഷ്യൽ എജ്യുക്കേഷൻ ഇന്റലക്ച്വൽ ഡിസെബിലിന്ദി (2023 അഡ്മിഷൻ റെഗുലർ, 2020 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2019 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്) പരീക്ഷകൾ നവംബർ 20 മുതൽ നടക്കും. നവംബർ എട്ടു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി നവംബർ 11 വരെയും സൂപ്പർ ഫൈനോടുകൂടി നവംബർ 12 വരെയും അപേക്ഷ സ്വീകരിക്കും.

ഒന്നാം സെമസ്റ്റർ എംഎഡ് (സ്പെഷ്യൽ എജ്യുക്കേഷൻ ഇന്റലക്ച്വൽ ഡിസെബിലിസി 2024 അഡ്മിഷൻ റെഗുലർ, 2021 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2019, 2020 അഡ്മിഷനുകൾ ആദ്യ മെഴ്സി ചാൻസ്) പരീക്ഷകൾ ഡിസംബർ രണ്ടു മുതൽ നടക്കും. നവംബർ 12 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി നവംബർ 14 വരെയും സൂപ്പർ ഫൈനോടുകൂടി നവംബർ 15 വരെയും അപേക്ഷ സ്വീകരിക്കും.


Follow our WhatsApp Channel for instant updates: Join Here

Leave a Reply

Your email address will not be published. Required fields are marked *