യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ: 5 നവംബർ 2024
നവംബർ 5, 2024 -ലെ കേരളത്തിലെ വിവിധ സർവകലാശാലകളുടെ അറിയിപ്പുകൾ ഒറ്റ നോട്ടത്തിൽ.
കേരള സർവകലാശാല
പരീക്ഷാഫലം
കേരളസർവകലാശാല 2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്സി. സ്റ്റാറ്റിസ്റ്റിക്സ് (റെഗുലർ, ഇംപ്രൂവ്മെന്റ് & സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.sm.keralauniversity.ac.in മുഖേന 2024 നവംബർ 10 ന് മുൻപ് ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്സി. സ്റ്റാറ്റിസ്റ്റിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലിറ്റിക്സ് (റെഗുലർ & സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in-ൽ നവംബർ 12 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്സി. ജിയോളജി (റെഗുലർ, ഇംപ്രൂവ്മെന്റ് & സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേന 2024 നവംബർ 09 വരെ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. വിദ്യാർത്ഥികളുടെ അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
കേരളസർവകലാശാലയുടെ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒൻപത്, പത്ത് സെമസ്റ്റർ കമ്പെയ്ൻഡ് ബി.ആർക്. (മേഴ്സിചാൻസ് – 2008 സ്കീം – 2010 അഡ്മിഷൻ) നവംബർ 2024 പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 2024 നവംബർ 13 വരെയും 150 രൂപ പിഴയോടെ നവംബർ 16 വരെയും 400 രൂപ പിഴയോടെ നവംബർ 19 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാലയുടെ ഒന്നാം സെമസ്റ്റർ FYUGP നവംബർ 2024 (റെഗുലർ – 2024 അഡ്മിഷൻ) പരീക്ഷകളുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 2024 നവംബർ 12 വരെയും 150 രൂപ പിഴയോടെ നവംബർ 14 വരെയും 400 രൂപ പിഴയോടെ നവംബർ 16 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
കേരളസർവകലാശാല 2024 ഒക്ടോബറിൽ നടത്തിയ പത്താം സെമസ്റ്റർ പഞ്ചവർഷ എം.ബി.എ. (ഇന്റഗ്രേറ്റഡ്) പരീക്ഷകളുടെ പ്രോജക്ട്, കോംപ്രിഹെൻസീവ് വൈവ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 നവംബർ 22 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ./ബി.കോം./ബി.ബി.എ. എൽ.എൽ.ബി. പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
എം.ജി. സർവകലാശാല
വൈവ വോസി
ആറാം സെമസ്റ്റർ തിവൽസര യൂണിൻറി എൽഎൽബി (2021 അഡ്മിഷൻ റെഗുലർ, 2018 മുതൽ 2020 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി സെപ്റ്റംബർ 2024 ) പരീക്ഷയുടെ വൈവ വോസി പരീക്ഷകൾ നവംബർ 12, 13 തീയതികളിൽ നടക്കും. ടേബിൾ വെബ്സൈറ്റിൽ
പരീക്ഷക്ക് അപേക്ഷിക്കാം
രണ്ടാം വർഷ എംഎസ്സി മെഡിക്കൽ അനാട്ടമി (2022 അഡ്മിഷൻ റെഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2016 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2015 അഡ്മിഷൻ അവസാന മെഴ്സി ചാൻസ്) പരീക്ഷകൾ ഡിസംബർ രണ്ട് മുതൽ നടക്കും. നവംബർ 12 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി നവംബർ 14 വരെയും സൂപ്പർ ഫൈനോടുകൂടി നവംബർ 15 വരെയും അപേക്ഷ സ്വീകരിക്കും.
സ്പോട്ട് അഡ്മിഷൻ
മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് നനോസയൻസ് ആന്റ് നനോടെക്നോളജിയും കണ്ണൂർ സർവകലാശാലയും സംയുക്തമായി നടത്തുന്ന എംഎസ്സി കെമിസ്ട്രി (നാനോ സയൻസ് ആന്റ് നാനോ ടെക്നോളജി) പ്രോഗ്രാമിൽ ജനറൽ മെറിറ്റിൽ ആറു സീനുകൾ ഒഴിവുണ്ട്.
അർഹരായ വിദ്യാർഥികൾ യോഗ്യതാ രേഖകളുടെ അസ്സലുമായി നവംബർ എട്ടിനു രാവിലെ 11.30ന് വകുപ്പ് ഓഫീസിൽ റൂം നമ്പർ 302, കൺവർജൻസ് അക്കാദമിയ കോംപ്ലക്സ്) എത്തണം. ഫോൺ 9447709276, 8281915276, 9995108534.
Follow our WhatsApp Channel for instant updates: Join Here




